S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

2021 ഓഗസ്റ്റിൽ ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകൾ അരങ്ങേറ്റം കുറിക്കുമ്പോൾ വലിയ കോളിളക്കമാണ് ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ തന്നെയുണ്ടായത്. എന്നാൽ ഡെലിവറി ആരംഭിച്ചതോടെ ഇതുവരെ ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സ്‌കൂട്ടറുകൾക്കായിട്ടില്ലെന്നതാണ് പരാധി.

S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

നിരവധി പ്രശ്‌നങ്ങളെ തുടർന്ന് ഓല സ്‌കൂട്ടറുകളുടെ ഡെലിവറി 2021 ഡിസംബർ 15-നാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ കമ്പനി വാഗ്ദാനം ചെയ്‌തതിന് രണ്ട് മാസത്തിന് ശേഷമാണ് വിതരണം ആരംഭിച്ചത്. എന്നിരുന്നാലും 90,000-ത്തിലധികം ഓർഡറുകൾ തീർപ്പുകൽപ്പിക്കാത്തതിനാൽ തെരഞ്ഞെടുത്ത കുറച്ച് ഉപഭോക്താക്കൾക്ക് മാത്രമാണ് ഇലക്ട്രിക് സ്കൂട്ടറുകൾ ഇപ്പോൾ ലഭ്യമായി കൊണ്ടിരിക്കുന്നത്.

S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

ഓല സ്‌കൂട്ടറുകളുടെ വൻതോതിലുള്ള ഉത്പാദനം അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പ്രതിദിനം 150 യൂണിറ്റുകൾ മാത്രമാണ് ഓല പുറത്തിറക്കുന്നുള്ളൂ. ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് സ്‌കൂട്ടർ കമ്പനിയാണെന്ന് അവകാശപ്പെടുന്ന ഓല ഓർഡറുകളുടെ ഭീമമായ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഉത്പാദനം വളരെ കുറവാണ്.

S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

നിർമാണത്തിലെ കാലതാമസത്തിന് ആഗോള തലത്തിൽ തന്നെ നിലനിൽക്കുന്ന സെമികണ്ടക്‌ടർ ചിപ്പുകളുടെ അഭാവത്തെയാണ് ഓല ഇലക്‌ട്രിക് പഴിചാരുന്നത്. എന്നാൽ നിലവിൽ ഡെലിവറി ചെയ്‌തിരിക്കുന്ന മോഡലുകളിൽ ചാർജ് സ്റ്റേഷൻ നിർദ്ദേശം, ഡിജിറ്റൽ കീ, വിജറ്റുകൾ, വോയ്‌സ് കൺട്രോൾ, നാവിഗേഷൻ, ലൊക്കേഷൻ എന്നിവ ഉൾപ്പെടെ ഓല S1, S1 പ്രോ എന്നിവയുടെ മിക്ക പ്രധാന സവിശേഷതകളും 2022 ജൂണിനു മുമ്പ് ലഭ്യമാകില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

ഇതുകൂടാതെ സ്കൂട്ടറിന്റെ അടിസ്ഥാന പതിപ്പായ ഓല S1 ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഒരു ഹാർഡ്‌വെയർ പരിഷ്ക്കാരങ്ങളോടെ S1 പ്രോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്നും പുതിയ റിപ്പോർട്ടുകളുണ്ട്. അതായത് S1 ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് S1 പ്രോയുടെ ഹാർഡ്‌വെയർ ഘടിപ്പിച്ച ഒരു സ്കൂട്ടർ ലഭിക്കും എന്നതാണ്.

S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

അതായത് S1 പതിപ്പിലും വലിയ ബാറ്ററി പായ്ക്ക് ലഭിക്കുമെന്ന് സാരം. ഇങ്ങനെ ലഭിക്കുമെങ്കിലും ഉയർന്ന ശ്രേണി, ഉയർന്ന വേഗത, ഉയർന്ന ചാർജിംഗ് നിരക്ക്, ക്രൂയിസ് കൺട്രോൾ, ഹൈപ്പർ മോഡ്, ഹിൽ-ഹോൾഡ് അസിസ്റ്റ്, എന്നിങ്ങനെയുള്ള ആ ഹാർഡ്‌വെയറിന്റെ മുഴുവൻ സാധ്യതകളും അധിക സവിശേഷതകളും അൺലോക്ക് ചെയ്യുന്നതിനായി വാങ്ങുന്നവർ 30,000 രൂപ അധികമായി ചെലവഴിക്കേണ്ടിവരും.

S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

ഒരു സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് പായ്ക്കിലൂടെയാണ് ഓല ഇലക്‌ട്രിക് ഇത് സാധ്യമാക്കുക. S1 ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സ്കൂട്ടറുകളിലെ സോഫ്‌റ്റ്‌വെയർ, ഉയർന്ന വേഗത, ചാർജിംഗ് നിരക്കും നിയന്ത്രിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതായാണ് നിഗമനം.

S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

കൂടാതെ ബാറ്ററി പായ്ക്കിന്റെ ഉപയോഗയോഗ്യമായ ശേഷി പോലും ഇത് പരിമിതപ്പെടുത്തിയേക്കാം. 3.97kWh ശേഷിയുണ്ടെങ്കിലും ഒരു S1 ഉപഭോക്താവിന് 2.98kWh-ന് തുല്യമായത് മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. അതായത് മൊത്തത്തിലുള്ള വില S1 പ്രോയ്ക്ക് സമാനമായി കൊണ്ടുവരും. 3.97 kWh ബാറ്ററി പാക്കിൽ നിന്ന് 2.98 kWh മാത്രം ഉപയോഗിക്കുന്ന തരത്തിൽ S1-ൽ നൽകിയിരിക്കുന്ന സോഫ്‌റ്റ്‌വെയർ കാലിബ്രേറ്റ് ചെയ്യപ്പെടുമെന്ന് സാരം.

S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

തുടർന്ന് ഇലക്‌ട്രിക് സ്‌ൂട്ടറിന്റെ കഴിവ് പരിമിതമായിരിക്കും. വലിയ ബാറ്ററി പായ്ക്ക് നാല് കിലോഗ്രാം വരെ ഭാരം കൂട്ടുമെന്നതും ഒരു പോരായ്‌മയായി കണക്കാക്കാം. ഈ ക്രമീകരണം എങ്ങനെ കൃത്യമായി നടപ്പിലാക്കും എന്നതിനെക്കുറിച്ചുള്ള വ്യക്തത ഇതുവരെ ഓല ഇലക്‌ട്രിക് വ്യക്തമാക്കിയിട്ടുമില്ല.

S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

നിരവധി ഉപഭോക്താക്കൾ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ നിരാശയും ഗുണനിലവാരവും മെക്കാനിക്കൽ പ്രശ്‌നങ്ങളും ഓല ഇലക്ട്രിക് സ്‌കൂട്ടറുകൾ വാഗ്ദാനം ചെയ്യുന്ന യഥാർഥ റേഞ്ചിനെ കുറിച്ചും പരാതികൾ ഉയർത്തിയിരുന്നു. ഇതെല്ലാം കമ്പനിയുടെ പ്രതിഛായയെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ബ്രാൻഡ് ഇതെല്ലാം പരിഹരിച്ചുവെന്നാണ് സിഇഒ ഭവിഷ് അഗർവാൾ അറിയിച്ചിരിക്കുന്നത്.

S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

ഓല ഇലക്‌ട്രിക്കിന്റെ S1 പതിപ്പ് പൂർണ ചാർജിൽ 121 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് കമ്പനിയുടെ വാദം. ഇത് യഥാർഥ റോഡ് സാഹചര്യങ്ങളിൽ അൽപം കുറയാനാണ് സാധ്യത. അതേസമയം മറുവശത്ത് ടോപ്പ് S1 പ്രോ പതിപ്പ് 180 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് ബ്രാൻഡ് പറയുന്നത്.

S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

S1 മോഡലിന് 2.8 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ലഭിക്കുമ്പോള്‍ ഉയര്‍ന്ന മോഡലായ S1 പ്രോയ്ക്ക് ഒരു വലിയ 3.97 kWh ബാറ്ററി പായ്ക്കാണ് ഓല സമ്മാനിച്ചിരിക്കുന്നത്.

S1 പ്രോയുടെ ഹാർഡ്‌വെയർ സംവിധാനവുമായി ഓല S1 സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക്

ഇന്ത്യയിലുടനീളം ഹൈപ്പര്‍ചാര്‍ജര്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനവും കമ്പനി കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ BPCL പെട്രോൾ പമ്പുകളിലാണ് ഹൈപ്പർ ചാര്‍ജറുകള്‍ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഹൈപ്പർ ചാര്‍ജറുകള്‍ വെറും 18 മിനിറ്റിനുള്ളില്‍ 0 മുതല്‍ 50 ശതമാനം വരെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Ola s1 customers will receive scooter with hardware of the s1 pro
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X