പുതിയ Moto Guzzi V85 TT അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലും; വില 15.40 ലക്ഷം രൂപ

യൂറോപ്പിലെ ഏറ്റവും പഴയ മോട്ടോർസൈക്കിൾ നിർമാതാക്കളാണ് ഇറ്റാലിയൻ കമ്പനിയായ മോട്ടോ ഗുസി. നിലവിൽ പിയോജിയോ ഗ്രൂപ്പിന്റെ കീഴിലുള്ള ബ്രാൻഡ് 1921-ൽ ഇറ്റലിയിലെ മണ്ടെല്ലോ ഡെൽ ലാരിയോയിലാണ് സ്ഥാപിതമായതും. ഏറെ കാലമായി ഇന്ത്യയിലെയും സാന്നിധ്യമാണ് മോട്ടോ ഗുസി എന്നതും ശ്രദ്ധേയമാണ്.

പുതിയ Moto Guzzi V85 TT അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലും; വില 15.40 ലക്ഷം രൂപ

പിയാജിയോ ഡീലർഷിപ്പുകൾ വഴിയാണ് ഇന്ത്യയിലുടനീളം മോട്ടോ ഗുസി മോട്ടോർസൈക്കിളുകൾ വില്‍പ്പനയ്ക്കെത്തുന്നത്. ഇപ്പോഴിതാ 2021 V85 TT മോഡലിനെയും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 15.40 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് ബൈക്കിനെ രാജ്യത്ത് എത്തിച്ചിരിക്കുന്നത്.

പുതിയ Moto Guzzi V85 TT അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലും; വില 15.40 ലക്ഷം രൂപ

അതായത് Moto Guzzi V85 TT പതിപ്പിന്റെ ഇതിന് മുൻ തലമുറ മോഡലിനേക്കാൾ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ വർധനവുമായാണ് ഇത്തവണ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നതെന്ന് സാരം. പുതിയ മോട്ടോ ഗുസി V85 TT ഏറ്റവും പുതിയ മലിനീകരണ നിയന്ത്രണങ്ങൾ പാലിച്ചാണ് വിൽപ്പനയ്ത്ത് സജ്ജമായിരിക്കുന്നത്. കൂടാതെ ചെറിയ പരിഷ്ക്കാരങ്ങളും മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ട്.

പുതിയ Moto Guzzi V85 TT അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലും; വില 15.40 ലക്ഷം രൂപ

853 സിസി, എയർ-കൂൾഡ്, ട്രാൻസ്‌വേഴ്‌സ്, 90-ഡിഗ്രി വി-ട്വിൻ എഞ്ചിൻ തന്നെയാണ് മോട്ടോ ഗുസി V85 TT പതിപ്പിന് തുടിപ്പേകുന്നത്. കർശനമായ മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനായി നടപ്പിലാക്കിയ നവീകരണങ്ങൾ കാരണം ബൈക്കിന്റെ പവർ കണക്കുകളിൽ അൽപം വ്യത്യാസമുണ്ടായിരിക്കും.

പുതിയ Moto Guzzi V85 TT അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലും; വില 15.40 ലക്ഷം രൂപ

മോട്ടോ ഗുസി V85TT ഒരു മിഡിൽവെയ്റ്റ് അഡ്വഞ്ചർ ബൈക്കാണ്. ഇന്ത്യയിൽ ട്രയംഫ് ടൈഗർ 900 മോഡലിന്റെ അതേ സെഗ്മെന്റിൽ തന്നെയാണ് ഈ ഇറ്റാലിയനും ഇടംപിടിക്കുന്നത്. 853 സിസി, ട്രാൻസ്‌വേഴ്‌സ് വി-ട്വിൻ, ടു-വാൽവ് എഞ്ചിൻ 7,500 rpm-ൽ 75 bhp കരുത്തും 5,000 rpm-ൽ 82 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

പുതിയ Moto Guzzi V85 TT അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലും; വില 15.40 ലക്ഷം രൂപ

ഇത് മുൻ മോഡലിന്റെ 79 bhp-യേക്കാൾ അല്പം കുറവാണ്. അതോടൊപ്പം മുൻഗാമി 81.3 Nm torque ആണ് വാഗ്‌ദാനം ചെയ്‍തിരുന്നതും. സസ്പെൻഷൻ സജ്ജീകരണത്തിനായി അപ്സൈഡ് 41 mm ഹൈഡ്രോളിക് ടെലിസ്കോപിക് ഫോർക്ക്, ബൈ അഡ്ജസ്റ്റ് ചെയ്യാവുന്ന എക്സ്റ്റൻഷൻ, സ്പ്രിംഗ് പ്രീലോഡ് എന്നിവയുമായാണ് ബൈക്ക് വരുന്നത്. പിന്നിൽ ഒരു ലാറ്ററൽ മോണോ ഷോക്കും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

പുതിയ Moto Guzzi V85 TT അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലും; വില 15.40 ലക്ഷം രൂപ

കൂടാതെ ക്രമീകരിക്കാവുന്ന വിപുലീകരണവും സ്പ്രിംഗ് പ്രീലോഡും ഉണ്ട്. ബ്രെംബോ ഫോർ പിസ്റ്റൺ കാലിപ്പർ, ഫ്രണ്ട് വീലിൽ ഇരട്ട 320 mm ഡിസ്കുകൾ, ഒരു 260 mm ഡിസ്ക് ഹാൻഡിൽ ബ്രേക്കിംഗ് രണ്ട് പിസ്റ്റൺ കാലിപ്പർ എന്നിവയാണ് ബൈക്കിലെ ബ്രേക്കിംഗ് ചുമതല കൈകാര്യം ചെയ്യുന്നത്. കൂടുതൽ സുരക്ഷക്കായി എബിഎസ് സ്റ്റാൻഡേർഡായി നൽകുന്നു.

പുതിയ Moto Guzzi V85 TT അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലും; വില 15.40 ലക്ഷം രൂപ

മോട്ടോ ഗുസി V85 TT അഡ്വഞ്ചർ ബൈക്കിന്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 23 ലിറ്ററും ഭാരം 230 കിലോഗ്രാമും ആണ്. റൈഡർ എയ്ഡുകളിൽ റൈഡ്-ബൈ-വയറും മോട്ടോർസൈക്കിളിന് നൽകിയിട്ടുണ്ട്. ഇത് സ്ട്രീറ്റ്, റെയിൻ, ഓഫ്-റോഡ്, സ്പോർട്ട്, കസ്റ്റം എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പുതിയ Moto Guzzi V85 TT അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലും; വില 15.40 ലക്ഷം രൂപ

സംവിധാനങ്ങളൊന്നും തീർന്നില്ല. ട്രാക്ഷൻ കൺട്രോളും ക്രൂയിസ് കൺട്രോളും മോട്ടോ ഗുസിയിൽ ലഭ്യമാണ്. തെരഞ്ഞെടുത്ത മോഡിനെ അടിസ്ഥാനമാക്കി ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തിനും (ABS) ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിനും വ്യത്യസ്ത തലത്തിലുള്ള ഇടപെടലുകളാണ് ലഭ്യമാവുക.

പുതിയ Moto Guzzi V85 TT അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലും; വില 15.40 ലക്ഷം രൂപ

V85 TT-യിൽ 4.3 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ, പൂർണ എൽഇഡി ലൈറ്റിംഗും, 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വീൽ കോമ്പിനേഷനും, പുതിയ ട്യൂബ്ലെസ് ടയറുകളുമുണ്ട്. മോട്ടോ ഗുസി ഇന്ത്യ നിലവിൽ മൊത്തം അഞ്ച് ബൈക്കുകളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇറ്റാലിയൻ ബ്രാൻഡിന്റെ ശ്രേണിയിൽ നാല് ക്രൂയിസർ ബൈക്കുകൾ, ഒരു സ്പോർട്സ് ബൈക്ക് എന്നിവയാണ് ഉൾപ്പെടുന്നതും.

പുതിയ Moto Guzzi V85 TT അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലും; വില 15.40 ലക്ഷം രൂപ

മോട്ടോ ഗുസി V9 റോമർ, മോട്ടോ ഗുസി എൽഡോറാഡോ, മോട്ടോ ഗുസി V9 ബോബർ, മോട്ടോ ഗുസി ഓഡേസ്, മോട്ടോ ഗുസി MGX-21 എന്നിവ ഇന്ത്യയിലെ പ്രശസ്തമായ മോട്ടോ ഗുസി ബൈക്കുകളിൽ ഉൾപ്പെടുന്നു. 2021 സെപ്റ്റംബർ വരെ കമ്പനിക്ക് ഇന്ത്യയിലെ നാല് നഗരങ്ങളിലായി മൊത്തം നാല് ഡീലർഷിപ്പുകളാണുള്ളതും. പൂനെ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായാണ് ഈ ഷോറൂമുകൾ പ്രവർത്തിക്കുന്നതും.

പുതിയ Moto Guzzi V85 TT അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലും; വില 15.40 ലക്ഷം രൂപ

മോട്ടോ ഗുസി V9 റോമറിന് 14.79 ലക്ഷം, മോട്ടോ ഗുസി എൽഡോറാഡോ 23.67 ലക്ഷം, V9 ബോബറിന് 14.79 ലക്ഷം, ഓഡേസിന് 23.14 ലക്ഷം, MGX-21 മോഡലിന് 30.26 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ആഭ്യന്തര വിപണിയിൽ സിബിയു ചാനൽ വഴിയാണ് ഈ ബൈക്കുകളെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മോട്ടോ ഗുസി #moto guzzi
English summary
Piaggio launched the 2021 moto guzzi v85 tt premium adventure tourer motorcycle in india
Story first published: Saturday, September 4, 2021, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X