One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

കുറച്ചുകാലമായി കേൾക്കുന്ന വാർത്തയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോ ഒരു ഇലക്‌ട്രിക് സ്‌കൂട്ടറുമായി എത്തുന്നു എന്നത്. ഈ വാർത്ത ഏതായാലും യാഥാർഥ്യമാവാൻ പോവുകയാണ്.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

വൺ എന്നു പേരിട്ടിരിക്കുന്ന പുതിയ ഇലക്ട്രിക് സ്കൂട്ടറിനെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. പിയാജിയോയിൽ നിന്നുള്ള ബാറ്ററി പവർഡ് മോഡലിനെ ഈ വർഷം ആദ്യമാണ് ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. മനംമയക്കും ഡിസൈനുമായി എത്തിയ വാഹനത്തെ അന്നേ ഏവരും ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

ജനപ്രിയമായിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ക് ടോക്കിലൂടെയാണ് അന്ന് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പിയാജിയോ പരിചയപ്പെടുത്തിയതും. കോം‌പാക്‌ട് സ്കൂട്ടറാണെങ്കിലും സുഖപ്രദമായ യാത്ര നൽകാൻ വൺ ഇലക്ട്രിക് സ്കൂട്ടറിന് പരന്നതും വിശാലവുമായ ഒരു ഫുട്‌റസ്റ്റ് ലഭിക്കുന്നുവെന്ന് വാഹന നിർമാതാവ് അവകാശപ്പെടുന്നു.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

കൂടാതെ യാത്രക്കാർക്ക് നീക്കം ചെയ്യാവുന്ന ഫുട്ബോർഡുകളും പിയോജിയോ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ജെറ്റ് ഹെൽമെറ്റ് സൂക്ഷിക്കാൻ പര്യാപ്തമായ വലിയ കമ്പാർട്ട്‌മെന്റുള്ള സെഗ്‌മെന്റിലെ ഏക സ്‌കൂട്ടറാണ് വൺ എന്നും ഇറ്റാലിയൻ ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

പുറത്ത് സ്കൂട്ടറിന് പിയാജിയോ സ്കൂട്ടുമായി അടുത്ത ബന്ധമുള്ള ഒരു എക്സ്റ്റീരിയർ ശൈലിയാണ് ലഭിക്കുന്നത്. എന്നാൽ അകത്ത് നീക്കം ചെയ്യാവുന്ന ബാറ്ററികളും ഒരു സമർപ്പിത ചാർജിംഗ് സംവിധാനവും ഉള്ള ഒരു പൂർണ ബാറ്ററി എഞ്ചിനാണ് പിയാജിയോ വണ്ണിന് ലഭിക്കുന്നത്.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

വൺ, വൺ പ്ലസ്, വൺ ആക്റ്റീവ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാകും ഇലക്‌ട്രിക് സ്‌കൂട്ടറിനെ പിയാജിയോ വാഗ്ദാനം ചെയ്യുക. സിറ്റി യാത്രകൾക്ക് അനുയോജ്യമായ ഇലക്‌ട്രിക് സ്കൂട്ടർ ഭാരം കുറഞ്ഞതും ഓടിക്കാൻ വളരെ എളുപ്പവുമുള്ളതാണെന്നാണ് കമ്പനിയുടെ അവകാശവാദം.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

മോപ്പെഡിന് തത്തുല്യമായ പിയാജിയോ വണ്ണിന് 1.2 കിലോവാട്ട് (1.6 bhp) മോട്ടോറും 27 mph ടോപ് സ്പീഡും 34 മൈൽ വരെ റേഞ്ചും ലഭിക്കും. അടിസ്ഥാന വേരിയന്റായ വൺ പതിപ്പിന്റെ 48V 1.8 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് 1.2 കിലോവാട്ട് എഞ്ചിനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

പിയാജിയോ വൺ സ്റ്റാൻഡേർഡ് വേരിയന്റിന് 55 കിലോമീറ്ററാണ് പരമാവധി വേഗത. മിഡ് വേരിയന്റായ വൺ പ്ലസിന് അടിസ്ഥാന മോഡലിന് സമാനമായ മോട്ടോർ തന്നെയാണ് ലഭിക്കുന്നത്. പക്ഷേ ബാറ്ററി 2.3 കിലോവാട്ട്സായി വർധിക്കും. ഇത് 100 കിലോമീറ്റർ വേഗതയാണ് ടോപ്പ് സ്പീഡായി നൽകുന്നത്.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

2 കിലോവാട്ട് മോട്ടോറുമായി ജോടിയാക്കിയ 2.3 കിലോവാട്ട് ബാറ്ററി യൂണിറ്റാണ് വൺ ആക്റ്റീവ്. ഈ വേരിയന്റിന് ഉയർന്ന വേഗത 60 കിലോമീറ്റർ ആണ്. സ്കൂട്ടറിന്റെ എല്ലാ മോഡലുകൾക്കും കിനാറ്റിക് എനർജി റിക്കവറി സിസ്റ്റം (KERS) ലഭിക്കുന്നുമുണ്ട്. ഇത് പിയാജിയോയുടെ പുനരുൽപ്പാദന ബ്രേക്കിംഗിന്റെ പതിപ്പാണ്.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

മൂന്ന് വേരിയന്റുകളിലും പ്രവർത്തിക്കുന്നത് റിയർ ഹബ്-മൗണ്ട് ചെയ്ത മോട്ടോറുകളാണ്. ഈ ഇലക്‌ട്രിക് സ്കൂട്ടറിന് ആറ് മണിക്കൂർ ചാർജ്ജിംഗ് സമയമാണ് വേണ്ടിവരികയെന്നാണ് സൂചന. അവതരണത്തിനു ശേഷം ഫാസ്റ്റ് ചാർജിംഗ് പോലുള്ള സവിശേഷതകളും വാഹനത്തിലേക്ക് എത്തിയേക്കാം.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

പിയാജിയോ വൺ ഇലക്‌ട്രിക്കിന്റെ മറ്റ് പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പൂർണ എല്‍ഇഡി ലൈറ്റുകള്‍, കീലെസ്സ് സ്റ്റാര്‍ട്ട് സിസ്റ്റം, വിശാലമായ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, അധിക സൗകര്യത്തിനായി വലിപ്പമുള്ള സീറ്റ്, ശക്തമായ പുള്‍-ഫുട്‌പെഗുകള്‍, വിശാലമായ ഫുട്‌ബോര്‍ഡ് എന്നിവയെല്ലാം ഉൾപ്പെടുന്നുമുണ്ട്.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

ബാക്ക്ഗ്രൗണ്ട് ലൈറ്റിംഗിന്റെ അവസ്ഥ അനുസരിച്ച് നിറവും പശ്ചാത്തലവും ക്രമീകരിക്കാനായി ഒരു സെൻസറോടുകൂടിയ 5.5 ഇഞ്ച് കളർ ഡിസ്പ്ലേയാണ് ഇലക്‌ട്രിക് സ്‌കൂട്ടർ നൽകുന്നത്. തെരഞ്ഞെടുക്കാൻ ഇക്കോ, സ്പോർട്ട് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും സ്ക്രീൻ പ്രദർശിപ്പിക്കും. ഇതു കൂടാതെ സ്പീഡ്, ബാറ്ററി ലെവൽ, ശ്രേണി എന്നിവ പോലുള്ള കൂടുതൽ പൊതുവായ വിവരങ്ങളും സ്ക്രീനിൽ ലഭ്യമാണ്.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

പിയാജിയോ വൺ സ്കൂട്ടർ 770 മില്ലീമീറ്ററിന്റെ കുറഞ്ഞ സീറ്റ് ഉയരമാണുള്ളത്, റിലാക്‌സ്ഡ് റൈഡർ ട്രയാങ്കിൾ, ഹൈഡ്രോളിക് സസ്പെൻഷൻ, മുന്നിലും പിന്നിലും ബ്രേക്കുകൾ എന്നിവയും പുതിയ ഇലക്‌ട്രിക് മോഡലിലേക്ക് കമ്പനി ചേർത്തിട്ടുണ്ട്.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

ഈ ജൂണ്‍ മുതല്‍ യൂറോപ്യന്‍ വിപണിയില്‍ പുതിയ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്കെത്തുമെന്നായിരുന്നു പിയാജിയോയുടെ സ്ഥിരീകരണം. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അവതരണം വൈകുകയായിരുന്നു. വൺ ഇവി ഇന്ത്യയിലേക്കും എത്തുമോ എന്ന കാര്യവും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നിലവിൽ ഈ വിഭാഗത്തിൽ ഉയർന്നു വരുന്ന ആവശ്യകത നിർവഹിക്കാൻ മോഡൽ പ്രാപ്‌തമായിരിക്കും.

One ഇലക്‌ട്രിക് സ്‌കൂട്ടറുമായി Piaggio വിപണിയിലേക്ക്, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

വെസ്പ എലെട്രിക്ക എന്ന പേരിൽ ഇതിനോടകം തന്നെ ഒരു ഇലക്ട്രിക് സ്കൂട്ടർ രംഗത്ത് തങ്ങളുടെ വൈധഗ്ദ്യം തെളിയിച്ച പിയാജിയോയുടെ വൺ ഇവിയെയും പൂർണമായും വിശ്വസിക്കാം. മാത്രമല്ല ഇന്ത്യയിലെ മികച്ച സാധ്യതകൾ തേടുകയാണ് പിയാജിയോ ഇപ്പോൾ.

Most Read Articles

Malayalam
കൂടുതല്‍... #പിയാജിയോ #piaggio
English summary
Piaggio ready to launch the all new one electric scooter in the international market
Story first published: Friday, September 10, 2021, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X