തലമുറ മാറ്റത്തിന് മുന്നോടിയായി വില കൂട്ടി എൻഫീൽഡ്; ക്ലാസിക് 350 മോഡലിനായി ഇനി അധികം മുടക്കണം

റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയമായ ക്ലാസിക് 350 മോഡലിന്റെ പുതുതലമുറ ആവർത്തനം വിപണിയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് മുന്നിലുള്ളത്. ഇതിനു മുന്നോടിയായി നിലവിലെ പതിപ്പിന് വൻ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

തലമുറ മാറ്റത്തിന് മുന്നോടിയായി വില കൂട്ടി എൻഫീൽഡ്; ക്ലാസിക് 350 മോഡലിനായി ഇനി അധികം മുടക്കണം

ഏറ്റവും പുതിയ വില പരിഷ്ക്കാരത്തിന് ശേഷം ക്ലാസിക്കിന് 1.79 ലക്ഷം രൂപ മുതൽ 2.03 ലക്ഷം രൂപ വരെയാണ് ഇനി മുതൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ബൈക്കിന്റെ ഡ്യുവൽ ചാനൽ എബിഎസ് സ്റ്റെൽത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക് എന്നീ വകഭേദങ്ങളാണ് പരമാവധി 8,362 രൂപ വർധനവിന് സാക്ഷ്യം വഹിച്ചിരിക്കുന്നത്.

തലമുറ മാറ്റത്തിന് മുന്നോടിയായി വില കൂട്ടി എൻഫീൽഡ്; ക്ലാസിക് 350 മോഡലിനായി ഇനി അധികം മുടക്കണം

അതിനുശേഷം ഡ്യുവൽ ചാനൽ എബിഎസ് ഓറഞ്ച് എമ്പർ, മെറ്റല്ലോ സിൽവർ പതിപ്പുകളും കൂടുതൽ വിലകയറ്റത്തിലേക്ക് നീങ്ങി. പുതുതലമുറ ക്ലാസിക് 350 ഇതിനോടകം തന്നെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്.

Royal Enfield Classic 350

Latest Price Previous Price Premium
Single-channel ABS, Chestnut Red, Ash, Mercury Silver, Redditch Red, Pure Black ₹1,79,782 ₹1,72,466 ₹7,316
Dual-channel ABS, Classic Black, Pure Black & Mercury Silver ₹1,88,531 Pure Black & Mercury Silver: ₹1,80,877, Classic Black: ₹1,80,879 Pure Black & Mercury Silver: ₹7,654, Classic Black: ₹7,652
Dual-channel ABS, Gunmetal Grey ₹2,03,480 (Alloy)

₹1,90,555 (Spoke)

₹1,95,252 (Alloy)

₹1,82,825 (Spoke)

₹8,228 (Alloy)

₹7,730 (Spoke)

Dual-channel ABS, Signals edition (Airborne Blue & Stormrider Sand) ₹1,99,777 Airborne Blue: ₹1,91,693,

Stormrider Sand: ₹1,91,692

Airborne Blue: ₹8,084

Stormrider Sand: ₹8,085

Dual-channel ABS, Stealth Black & Chrome Black ₹2,06,962 ₹1,98,600 ₹8,362
Dual-Channel ABS, Orange Ember & Metallo Silver ₹2,03,480 ₹1,95,252 ₹8,228
തലമുറ മാറ്റത്തിന് മുന്നോടിയായി വില കൂട്ടി എൻഫീൽഡ്; ക്ലാസിക് 350 മോഡലിനായി ഇനി അധികം മുടക്കണം

നിലവിലെ മോഡലിൽ നിന്നും കാര്യമായ പരിഷ്ക്കരണങ്ങളോടെയാണ് റെട്രോ മോഡലിനെ റോയൽ എൻഫീൽഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അതായത് നിലവിലെ പോരായ്മകളെല്ലാം കമ്പനി പരിഹരിക്കുമെന്ന് സാരം.

തലമുറ മാറ്റത്തിന് മുന്നോടിയായി വില കൂട്ടി എൻഫീൽഡ്; ക്ലാസിക് 350 മോഡലിനായി ഇനി അധികം മുടക്കണം

തണ്ടർബേർഡിൽ നിന്നും മീറ്റിയോറിലേക്കുള്ള പരിവർത്തനം പോലെ തന്നെയെന്ന് പറയാം ഇതിനെ. മീറ്റിയോറിന് സമാനമായ പ്ലാറ്റ്ഫോം, എഞ്ചിൻ തുടങ്ങിയവ ക്ലാസിക്കിലേക്ക് ചേക്കേറും. പുതിയ 349 സിസി, ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ OHC എഞ്ചിൻ കൂടുതൽ പരിഷ്‌കൃതമാവുകയും ചെയ്യും.

തലമുറ മാറ്റത്തിന് മുന്നോടിയായി വില കൂട്ടി എൻഫീൽഡ്; ക്ലാസിക് 350 മോഡലിനായി ഇനി അധികം മുടക്കണം

പുതിയ എഞ്ചിൻ 20.2 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഡബിൾ ഡൗൺ‌ട്യൂബ് ചാസിയിൽ നിന്നും പിൻമാറുന്ന മോഡൽ കൂടുതൽ മെച്ചപ്പെടുത്തലുകളുമായാകും അണിനിരക്കുക.

തലമുറ മാറ്റത്തിന് മുന്നോടിയായി വില കൂട്ടി എൻഫീൽഡ്; ക്ലാസിക് 350 മോഡലിനായി ഇനി അധികം മുടക്കണം

എന്നാൽ റെട്രോ ക്ലാസിക് രൂപം പോകാതെ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഉൾപ്പെടെയുള്ള യഥാർഥ റെട്രോ ഡിസൈൻ ഘടകങ്ങൾ 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 നിലനിർത്തും. പുതിയ സ്വിച്ച് ഗിയർ, ഗ്രാബ് റെയിലുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, സ്ലീക്കർ റെട്രോ-സ്റ്റൈൽ ടൈലാമ്പ് എന്നിവ പുതിയ ക്ലാസിക്കിന്റെ വ്യത്യാസം അടയാളപ്പെടുത്തും.

തലമുറ മാറ്റത്തിന് മുന്നോടിയായി വില കൂട്ടി എൻഫീൽഡ്; ക്ലാസിക് 350 മോഡലിനായി ഇനി അധികം മുടക്കണം

പുതിയ ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും റോയൽ എൻഫീൽഡ് ടിപ്പർ നാവിഗേഷൻ സിസ്റ്റവും ബൈക്കിൽ ഇടംപിടിക്കും. തലമുറ മാറ്റത്തോടെ ക്ലാസിക് 350 മാറ്റ്, ഗ്ലോസി ഫിനിഷിംഗ്, പുതിയ റെഡ് സീറ്റുകൾ എന്നിവയുള്ള ബ്ലാക്ക് കളർ ഓപ്ഷൻ ലഭിക്കാൻ സാധ്യതയുണ്ട്.

തലമുറ മാറ്റത്തിന് മുന്നോടിയായി വില കൂട്ടി എൻഫീൽഡ്; ക്ലാസിക് 350 മോഡലിനായി ഇനി അധികം മുടക്കണം

അതോടൊപ്പം കാലികമായ മാറ്റങ്ങൾക്കായി അലോയ് വീലുകൾ, വയർ-സ്‌പോക്ക് വീലുകൾ, ക്രോംഡ്, ബ്ലാക്ക്ഔട്ട് എഞ്ചിൻ, എക്‌സ്‌ഹോസ്റ്റ് ഘടകങ്ങൾ എന്നിവയ്‌ക്കായി ഒന്നിലധികം ഓപ്ഷനുകളും ബൈക്കിൽ കമ്പനി അണിനിരത്തും.

Most Read Articles

Malayalam
English summary
Royal Enfield Increased The Prices Of Popular Classic 350. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X