കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി Classic 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

ഒരിടയ്ക്ക് എങ്ങോട്ട് തിരിഞ്ഞാലും കേൾക്കാനുണ്ടായിരുന്ന ശബ്‌ദമായിരുന്നു ബുള്ളറ്റുകളുടെ മുഴക്കം. യുവതലമുറയെ ഒരുപാട് ആകർഷിച്ച ഇരുചക്ര വാഹനവും റോയൽ എൻഫീൽഡുകളായിരുന്നു എന്നുവേണമെങ്കിലും അവകാശപ്പെടാം. വോഗതയല്ല മോട്ടോർസൈക്കിളിംഗിന്റെ മാനദണ്ഡം എന്നു തെളിയച്ചതും എൻഫീൽഡുകളായിരുന്നു.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

പ്രതാപമാണ് പ്രൗഢിയാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നു തെളിയിച്ച ഒരുകാലമുണ്ടായിരുന്നു. സ്പോർട്‌സ് മോട്ടോസൈക്കിളുകൾക്കിടയിൽ ഇത്തരം തരംഗം സൃഷ്‌ടിച്ച മുന്നേറുന്ന നമ്മുടെ സ്വന്തം ക്ലാസിക് 350 ഇപ്പോൾ പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുകയാണ്.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

ഏറെ നാളായി വിപണി കാത്തിരുന്ന ബൈക്കായിരുന്നു പുത്തൻ റോയൽ എൻഫീൽഡ് ക്ലാസിക് 350. നീണ്ട കാത്തിരിപ്പിനൊടുവിൽ മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 1.84 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെയാണ് മിഡിൽ-വെയ്റ്റ് സെഗ്മെന്റിലെ തമ്പുരാനെ കമ്പനി ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

റോയൽ എൻഫീൽഡ് ക്ലാസിക് 350 റെഡിച്ച് സീരീസിനായി 1.84 ലക്ഷം രൂപയും, ഹാൽസിയോൺ ശ്രേണിക്ക് 1.93 ലക്ഷം രൂപ മുതലും. സിഗ്നൽ പതിപ്പുകൾക്ക് 2.04 ലക്ഷം രൂപ, ഡാർക്ക് എഡിഷന് 2.11 ലക്ഷം രൂപ, ക്രോം എഡിഷന് 2.15 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

പോരായ്‌മകളെല്ലാം പരിഹരിച്ച് പുതുതലമുറ ആവർത്തനത്തിലേക്ക് പ്രവേശിച്ചു എന്നു വേണം പറയാൻ. ആകെ മാറിയ മോട്ടോർസൈക്കിൾ നിരവധി പരിഷാക്കാരങ്ങളോടെയാണ് വരവറിയിച്ചിരിക്കുന്നത്. ഒരു ദശകത്തിലേറെയായി മിഡിൽവെയ്റ്റ് സെഗ്മെന്റിലേക്ക് പുതിയ മാനങ്ങൾ സൃഷ്‌ടിക്കുകയാണ് കമ്പനി.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

മാറ്റങ്ങളിലും റെട്രോ സ്റ്റൈലിംഗ് കേടുകൂടാതെ നിലനിർത്താൻ റോയൽ എൻഫീൽഡിന് സാധിച്ചിട്ടുണ്ട്. എന്നാൽ പരിഷ്ക്കാരങ്ങളിലൂടെ ഇത് നേടിയത് ഏവരെയും ആകർഷിക്കും വിധമാണ്. വൃത്താകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ, റിയർ വ്യൂ മിററുകൾ, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, ചങ്കി ഫെൻഡറുകൾ എന്നിവയെല്ലാം അതിമനോഹരമാണ്.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

അതോടൊപ്പം എർഗണോമിക്കലായി സ്ഥാപിച്ചിട്ടുള്ള വീതിയേറിയ ഹാൻഡിൽബാറുകൾ, സ്‌പോക്ക് വീലുകൾ, ബോട്ടിൽ-ട്യൂബ് എക്‌സ്‌ഹോസ്റ്റ് മഫ്ലർ, റൗണ്ട് ടെയിൽ ലാമ്പ് എന്നിവയും മികച്ചതാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഇപ്പോഴും ഹാലൊജെൻ യൂണിറ്റായാണ് തുടരുന്നത്. ബൈക്കിന്റെ പിൻഭാഗവും ചെറുതായൊന്ന് മാറ്റി.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

അതിൽ സിംഗിൾ പീസ് ഗ്രാബ് റെയിൽ കൂടുതൽ വൃത്താകൃതിയിലുള്ള സീറ്റ് ഉപയോഗിച്ച് മുകളിലേക്ക് നീക്കി. ഫ്യുവൽ ടാങ്കിലെ ഗ്രാഫിക്സും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. പുതുക്കിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിൽ ട്രിപ്പർ നാവിഗേഷനായി ഒരു പ്രത്യേക എൽസിഡി പോഡും ക്ലാസിക്കിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

എന്നിരുന്നാലും ഇതൊരു സ്റ്റാൻഡേർഡ് ഫിറ്റ്മെന്റ് അല്ല. അത് ഓപ്ഷനായി തെരഞ്ഞെടുക്കേണ്ടി വരും. കൂടാതെ പുതിയ ക്ലാസിക് 350 ഫ്യുവൽ ബാർ ഗ്രാഫ് റീഡിംഗ്, ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ തുടങ്ങിയ അവശ്യ വിവരങ്ങൾ കാണിക്കുന്ന ഒരു പുതിയ ഡിജിറ്റൽ ഡിസ്പ്ലേ പരിചയപ്പെടുത്തിയിട്ടുണ്ട്.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

ടൂറിംഗ് സവിശേഷതകൾക്കായി റോയൽ എൻഫീൽഡ് പുതിയ സിംഗിൾ, ഡ്യുവൽ സീറ്റർ ഓപ്ഷനുകൾ നൽകുന്നു. കൂടാതെ സ്പോക്ക്, അലോയ് വീൽ വേരിയന്റുകൾക്കൊപ്പം ഒന്നിലധികം കളർ ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു കൂട്ടം ആക്‌സസറികളും ഇതോടൊപ്പം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

കളർ ഓപ്ഷനിൽ ക്രോം റെഡ് ബ്രോൺസ്, ഡാർക്ക് സ്റ്റെൽത്ത് ബ്ലാക്ക്, ഗൺമെറ്റൽ ഗ്രേ, സിഗ്നൽസ് മാർഷ് ഗ്രേ, മണൽക്കാറ്റ്, ഹാൽസിയോൺ ഗ്രീൻ, ബ്ലാക്ക്, ഗ്രേ എന്നിവങ്ങനെ വ്യത്യസ്ത നിറങ്ങളാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. ഡബിൾ ഡൗൺ‌ട്യൂബ് ചാസിയിൽ നിന്നും പിൻമാറുന്ന മോഡൽ മീറ്റിയോറിൽ അരങ്ങേറ്റം കുറിച്ച J പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

പരിഷ്ക്കരിച്ച 349 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ-ഇഞ്ചക്‌റ്റഡ് OHC എഞ്ചിനാണ് 2021 ക്ലാസിക് 350 മോഡലിന് തുടിപ്പേകുന്നത്. ഇത് പരമാവധി 20.2 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ പുതിയ എഞ്ചിൻ വൈബ്രേഷനുകൾ കുറയ്ക്കുന്നതിന് കൗണ്ടർ ബാലൻസർ ഷാഫ്റ്റിനൊപ്പമാണ് വരുന്നത്.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

മെച്ചപ്പെടുത്തലുകൾ കണക്കിലെടുക്കുമ്പോൾ 2021 ക്ലാസിക്കിന് മികച്ച റൈഡിംഗ് ഗുണനിലവാരവും കോർണറിംഗ് സവിശേഷതകളുണ്ട്. മുന്നിൽ 41 mm ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ട്വിൻ ഗ്യാസ് ചാർജർ ഷോക്ക് അബ്സോർബറുകളുമാണ് ബൈക്കിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

ബ്രേക്കിംഗിനായി മുൻവശത്ത് 300 mm ഡിസ്ക്കും പിന്നിൽ 270 mm ഡിസ്ക്കുമാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡ്യുവൽ ചാനൽ എബിസും ഒരുക്കിയിട്ടുണ്ട്. എബിഎസ് സിസ്റ്റം സിംഗിൾ ചാനൽ വേരിയന്റുകളിലും തെരഞ്ഞെടുക്കാം.

കുറ്റങ്ങളും കുറവുകളും നികത്തി; പുതുതലമുറയിലേക്ക് ചേക്കേറി ക്ലാസിക് 350, പ്രാരംഭ വില 1.84 ലക്ഷം രൂപ

പുതുതലമുറ മോഡൽ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് എൻഫീൽഡിന്റെ അംഗീകൃത ഡീലർഷിപ്പുകളിൽ ക്ലാസിക് 350 ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യയിൽ പുതിയ ക്ലാസിക് 350 ജാവ. ഹോണ്ട ഹൈനസ് CB350, ബെനലി ഇംപെരിയാലെ 400 തുടങ്ങിയ വമ്പൻമാരുമായാണ് മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Royal enfield launched the all new classic 350 in india at starting price of rs 1 84 lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X