ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

ഒരു പുതിയ മോട്ടോർസൈക്കിളിന്റെ പണിപുരയിലാണ് നമ്മുടെ സ്വന്തം റെട്രോ ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ്. ചുരുക്കി പറഞ്ഞാൽ ജനപ്രിയ മോഡലായ ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പായിരിക്കും ഇതെന്നതാണ് ഏറ്റവും രസകരമായ കാര്യം.

ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

റിപ്പോർട്ടുകൾ പ്രകാരം സ്ക്രാം 411 എന്നായിരിക്കും ഈ പുതിയ മോട്ടോർസൈക്കിൾ അറിയപ്പെടുക. ഹിമാലയന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഈ സ്ക്രാംബ്ലളറിനെയും റോയൽ എൻഫീൽഡ് നിർമച്ചിരിക്കുന്നത്. എന്നിരുന്നാലും ബൈക്കിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടുമില്ല.

ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

എന്തായാലും ഈ വർഷം തന്നെ സ്ക്രാം 411 ബൈക്കിനെ നമ്മുടെ നിരത്തുകൾക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഇതിനകം തന്നെ മോട്ടോർസൈക്കിളിന്റെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഹിമാലയവുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ഓൺ‌-റോഡ്‌ അധിഷ്‌ഠിത പരിഷ്ക്കാരങ്ങളുമായാണ് പുതിയ സ്ക്രാം 411 വിപണിയിൽ എത്തുക.

ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

ഒരു ചെറിയ ഫ്രണ്ട് വീൽ, ഫ്രണ്ട് ജെറി-കാൻ ഹോൾഡർ ഫ്രെയിം, ഫോർക്ക് ഗേറ്ററുകൾ, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, ഉയർത്തിയ ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുമെന്ന് പരീക്ഷണ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

അതിനാലാണ് പുതിയൊരു പേരിൽ മോഡൽ അറിയപ്പെടാനും കാരണം. കൂടാതെ ഹിമാലയനിൽ കാണുന്ന വിൻഡ്സ്ക്രീൻ, ഫോർക്ക് ഗെയ്റ്ററുകൾ എന്നിവ സ്ക്രാം 411 മോഡലിൽ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന.

ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

മോട്ടോർസൈക്കിൾ സ്‌പോക്ക് വീലുകൾ തന്നെയായിരിക്കും തുടക്കത്തിൽ അവതരിപ്പിക്കുക. എന്നാൽ അതേസമയം കമ്പനി പിന്നീട് ഒരു അലോയ് വീലും ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പിൽ അവതരിപ്പിച്ചേക്കാം.

ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

മറ്റ് ഡിസൈനുകളുടെ കാര്യത്തിൽ റോയൽ എൻഫീൽഡ് സ്‌ക്രാം 411 മോഡലിലെ ഹെഡ്‌ലൈറ്റ് ഹിമാലയനിൽ നിന്നും വ്യത്യസ്തമായിരിക്കും. അഡ്വഞ്ചർ ടൂററിലെ ഹെഡ്‌ലാമ്പ് യൂണിറ്റിലേക്ക് ടാങ്കിനെ ബന്ധിപ്പിക്കുന്ന ഫ്രെയിമുകളും ഇല്ലാതാകുന്നതോടെ ബൈക്കിന്റെ ഭാരം അൽപം കുറയ്ക്കാനും കമ്പനിക്ക് സാധിക്കും.

ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

പകരം മോട്ടോർസൈക്കിളിനെ സൗന്ദര്യാത്മകമാക്കാൻ ഫ്യുവൽ ടാങ്കിൽ ചെറിയ കവചങ്ങൾ ഇടംപിടിച്ചേക്കും. എന്നിരുന്നാലും ടാങ്ക് ഹിമാലയനിൽ നിന്ന് കടമെടുക്കും. റോയൽ എൻഫീൽഡ് മീറ്റിയോർ 350 ക്രൂയിസറിന്റെ അതേ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പുതിയ സ്‌ക്രാം 411 മോഡലിലേക്ക് പകർത്താനും സാധ്യതയുണ്ട്.

ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

ഹിമാലയനിൽ നിന്നുള്ള സൈഡ് പാനലുകൾക്ക് പകരം സ്ക്രാം 411-ൽ പുതിയ യൂണിറ്റുകൾ സ്ഥാപിക്കും. സ്ക്രാംബ്ലർ-സ്റ്റൈൽ മോട്ടോർസൈക്കിളിലെ പാനലുകൾ ചെറിയ എയർ വെന്റുകൾ അവതരിപ്പിക്കുമെന്ന് സ്പൈ ചിത്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

സ്ക്രാം 411-ലെ സാഡിൽ സിംഗിൾ പീസ് യൂണിറ്റായിരിക്കുമെന്ന് സ്പൈ ഫോട്ടോഗ്രാഫുകളും സ്ഥിരീകരിച്ചിട്ടുണ്ട്. മികച്ച സൗകര്യം പ്രദാനം ചെയ്യുന്നതിനായി ഹിമാലയനിലെ ഇരിപ്പിടത്തേക്കാൾ അല്പം വീതിയുള്ള യൂണിറ്റായിരിക്കും ഇത്.

ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

ബൈക്കിന്റെ പിൻഭാഗം കാര്യമായി മാറാൻ സാധ്യതില്ല. ടെയിൽ ലൈറ്റ് സമാനമായിരിക്കും. എന്നിരുന്നാലും സ്ക്രം 411 മോഡലിലെ ഗ്രാബ് റെയിലുകൾ വ്യത്യസ്തമായിരിക്കും. ഹിമാലയത്തിൽ നമ്മൾ കാണുന്ന ലഗേജ് റാക്ക് ഡിസൈൻ സ്ക്രാമ്പ്ലർ സ്റ്റൈൽ മോഡലിൽ ഉണ്ടായിരിക്കില്ലെന്ന് ചരുക്കം.

ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

ഹിമാലയനിലെ അതേ എഞ്ചിൻ തന്നെയാകും സ്ക്രാംബ്ലർ മോട്ടോർസൈക്കിളിലും പരിചയപ്പെടുത്തുക. രണ്ട് മോഡലുകളും ഒരേ എഞ്ചിൻ, ഗിയർബോക്സ്, മറ്റ് ചില ഭാഗങ്ങൾ എന്നിവ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. സസ്പെൻഷനും മിക്കവാറും സമാനമായിരിക്കും.

ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ

സ്‌ക്രാം 411 2021 ഒക്ടോബർ-നവംബർ മാസങ്ങളിൽ വിപണിയിൽ എത്താനാണ് സാധ്യത. റോയൽ എൻഫീൽഡിൽ നിന്നുള്ള പുതിയ ഉൽപ്പന്നം ഹിമാലയന് താഴെയായി ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയും അഡ്വഞ്ചർ പതിപ്പിനേക്കാൾ കുറവായിരിക്കുമെന്ന് കരുതാം.

Image Courtesy: 69_thewanderlust/Instagram

Most Read Articles

Malayalam
English summary
Royal Enfield To Launch A New Scrambler-Style Motorcycle Soon. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X