തമ്പുരാൻ നിരത്തിലേക്ക്, പുത്തൻ ഹയാബൂസയുടെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് സുസുക്കി

സൂപ്പർ ബൈക്കുകളുടെ തമ്പുരാനായ ഹയാബൂസയുടെ മൂന്നാം തലമുറ മോഡലിനായുള്ള ഡെലിവറികൾ ഇന്ത്യയിൽ ആരംഭിച്ച് സുസുക്കി. ഏറെ പുതുമകളോടെ എത്തിയ പ്രീമിയം ബൈക്കിന്റെ ആദ്യ ബാച്ച് വില പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് വിറ്റുപോയത്.

തമ്പുരാൻ നിരത്തിലേക്ക്, പുത്തൻ ഹയാബൂസയുടെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് സുസുക്കി

2021 ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റോടെ 2021 ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിൽ എത്തുമെന്നാണ് വാർത്തകൾ. മുൻഗാമിയിൽ നിന്നും ഏറെ പുതുമകളോടെയും പരിഷ്ക്കാരങ്ങളോടെയുമാണ് സൂപ്പർ ബൈക്ക് മൂന്നാംതലമുറ ആവർത്തനത്തിലേക്ക് പ്രവേശിച്ചത്.

തമ്പുരാൻ നിരത്തിലേക്ക്, പുത്തൻ ഹയാബൂസയുടെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് സുസുക്കി

ഇന്ത്യയിൽ 16.40 ലക്ഷം രൂപയാണ് 2021 സുസുക്കി ഹയാബൂസയുടെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. പുതിയ മോഡൽ മെക്കാനിക്കൽ കോസ്മെറ്റിക് മാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ചതാണ് ഏവരെയും ആകർഷിച്ചത്. ആഗോള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ പതിപ്പ് അല്പം വ്യത്യസ്തമാണെന്നതും ശ്രദ്ധേയം.

തമ്പുരാൻ നിരത്തിലേക്ക്, പുത്തൻ ഹയാബൂസയുടെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് സുസുക്കി

നിലവിൽ മൂന്ന് കളർ ഓപ്ഷനുകളിലാണ് മോഡൽ എത്തുന്നത്. 1,340 സിസി, ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ, DOHC, ഇൻ‌ലൈൻ നാല് എഞ്ചിനാണ് പുതിയ സുസുക്കി ഹയാബൂസക്ക് തുടിപ്പേകുന്നത്.

തമ്പുരാൻ നിരത്തിലേക്ക്, പുത്തൻ ഹയാബൂസയുടെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് സുസുക്കി

9,700 rpm-ൽ 187 bhp കരുത്തും 7,000 rpm-ൽ 150 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ പുതിയ എഞ്ചിൻ പ്രാപ്‌തമാണ്. എന്നാൽ മുൻമോഡലിനെ അപേക്ഷിച്ച് പവർ കണക്കുകളിൽ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും ഹയാബൂസയ്ക്ക് പരമാവധി 299 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

തമ്പുരാൻ നിരത്തിലേക്ക്, പുത്തൻ ഹയാബൂസയുടെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് സുസുക്കി

പഴയ മോഡലിനെക്കാൾ ഭാരം കുറക്കാനും സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നതിനായി ബൂസയിൽ പരിഷ്ക്കരിച്ച മെക്കാനിസമുള്ള ഷോവ യൂണിറ്റുകളാണ് ജാപ്പനീസ് ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്.

തമ്പുരാൻ നിരത്തിലേക്ക്, പുത്തൻ ഹയാബൂസയുടെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് സുസുക്കി

അപ്‌ഡേറ്റ് ബ്രെംബോയുടെ സ്റ്റൈലമ കാലിപേഴ്‌സ് അപ്പ് ഫ്രണ്ട് ബ്രേക്ക്, ബ്രിഡ്ജ്‌സ്റ്റോൺ ബാറ്റ്‌ലക്‌സ് S22 ടയറുകൾ എന്നിവ സൂപ്പർ ബൈക്കിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ കൂടുതൽ വർധിപ്പിക്കുന്നുണ്ട്.

തമ്പുരാൻ നിരത്തിലേക്ക്, പുത്തൻ ഹയാബൂസയുടെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് സുസുക്കി

2180 മില്ലീമീറ്റർ നീളവും 735 മില്ലീമീറ്റർ വീതിയും 1165 മില്ലീമീറ്റർ ഉയരവുമാണ് സുസുക്കി ഹയാബൂസക്കുള്ളത്. 1480 മില്ലീമീറ്റർ വീൽബേസ് പഴയ മോഡലിന് സമാനമാണ്. 2021 സുസുക്കി ഹയാബൂസയിൽ പുതിയ സിക്‌സ് ആക്സിസ് IMU ആണ് വാഗ്‌ദാനം ചെയ്യുന്നത്.

തമ്പുരാൻ നിരത്തിലേക്ക്, പുത്തൻ ഹയാബൂസയുടെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് സുസുക്കി

അതിൽ 10 ലെവൽ ട്രാക്ഷൻ കൺട്രോൾ, 10 ലെവൽ ആന്റി വീലി കൺട്രോൾ, മൂന്ന് പവർ മോഡുകൾ, ലോഞ്ച് കൺട്രോൾ, മൂന്ന് ലെവൽ എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ ക്രൂയിസ് കൺട്രോൾ, കോർണറിംഗ് എബി‌എസ് എന്നിവയെല്ലാം ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.

തമ്പുരാൻ നിരത്തിലേക്ക്, പുത്തൻ ഹയാബൂസയുടെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് സുസുക്കി

മൂന്നാംതലമുറ മോഡലിലേക്ക് ചേക്കേറിയപ്പോൾ എൽ‌ഇഡി ഹെഡ്‌ലാമ്പും ഉയരമുള്ള വിൻഡ്‌സ്ക്രീനും ഉൾക്കൊള്ളുന്ന ആക്രമണാത്മക ഫ്രണ്ട് സ്റ്റൈലിംഗാണ് ബൈക്കിന് മിഴിവേകുന്നത്. ഹെഡ്‌ലൈറ്റിന് തൊട്ടുതാഴെയുള്ള കറുത്ത ക്ലാഡിംഗും കറുത്ത ORVM-കളും അതിന്റെ സ്‌പോർട്ടി രൂപത്തിന് കൂടുതൽ ആകർഷണം നൽകുന്നുണ്ട്.

തമ്പുരാൻ നിരത്തിലേക്ക്, പുത്തൻ ഹയാബൂസയുടെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് സുസുക്കി

പുതിയ സിമെട്രിക്കൽ ട്വിൻ സൈലൻസർ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഒരു വലിയ ഡാഷ്‌ബോർഡ്, പുതിയ ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവയാണ് സൂപ്പർ ബൈക്കിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

Most Read Articles

Malayalam
English summary
Suzuki Commenced The Deliveries For Third-Gen Hayabusa In India 2nd Batch Coming Soon. Read in Malayalam
Story first published: Friday, June 18, 2021, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X