എൻടോർഖിന് ചെക്ക്! പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറുമായി സുസുക്കി

ബർഗ്മാൻ ഇലക്ട്രിക് പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ച് പുതിയൊരു സ്പോർട്ടി സ്‌കൂട്ടറുമായി എത്തുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. ടിവിഎസ് എൻടോർഖ് അരങ്ങുവാഴുന്ന ശ്രേണിയിൽ യുവപ്രേക്ഷകരെ കൈയ്യിലാക്കാനാണ് കമ്പനിയുടെ പുതിയ ശ്രമം.

എൻടോർഖിന് ചെക്ക്! പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറുമായി സുസുക്കി

സുസുക്കി നവംബർ 18-നായിരിക്കും ആഭ്യന്തര വിപണിയിൽ പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറിനെ അവതരിപ്പിക്കും. മോഡലിന്റെ അരങ്ങേറ്റത്തിന് മുന്നോടിയായി ഡിസൈൻ സൂചനങ്ങളുമായി പുതിയ ടീസർ വീഡിയോ കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ഇത് ബർഗ്മാൻ സ്ട്രീറ്റിന്റെ വൈദ്യുതീകരിച്ച പതിപ്പായിരിക്കുമെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം.

എൻടോർഖിന് ചെക്ക്! പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറുമായി സുസുക്കി

കാരണം സമീപ മാസങ്ങളിൽ ബർഗ്‌മാൻ ഇവിയുടെ പരീക്ഷണയോട്ടം പൊതു റോഡുകളിൽ സ്ഥിരമായി പരീക്ഷിച്ചതു തന്നെയായിരുന്നു കാരണവും. എന്നാൽ 15 സെക്കൻഡ് ദൈർഘ്യമുള്ള ഏറ്റവും പുതിയ ടീസർ വീഡിയോ ഇത് ഒരു ഇലക്ട്രിക് സ്കൂട്ടറല്ലെന്ന് സ്ഥിരീകരണം വ്യക്തമാക്കുകയാണ്. സ്റ്റബി എക്‌സ്‌ഹോസ്റ്റുമായി എത്തുന്ന മോഡൽ കൂടുതൽ സ്പോർട്ടിയായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

നിങ്ങളുടെ വരവ് ലോകത്തെ അറിയിക്കൂ എന്ന ടാഗ്‌ലൈനുമായാണ് ടീസർ വീഡിയോ സുസുക്കി പങ്കുവെച്ചിരിക്കുന്നത്. ജാപ്പനീസ് നിർമാതാവ് നിലവിൽ ബർഗ്മാൻ സ്ട്രീറ്റ് 125, ആക്സസ് 125 എന്നിവയാണ് ഈ ശ്രേണിയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഹോണ്ട ആക്‌ടിവയ്ക്ക് പിന്നിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്‌കൂട്ടറാണ് ആക്‌സസ്.

എൻടോർഖിന് ചെക്ക്! പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറുമായി സുസുക്കി

ആക്‌സസിനു പുറമെ ബർഗ്മാനും മികച്ച രീതിയിലുള്ള വിൽപ്പനയാണ് എല്ലാ മാസവും സുസുക്കിക്ക് നേടികൊടുക്കുന്നത്. ടീസറുകൾ വിലയിരുത്തുമ്പോൾ അവയ്‌ക്കൊപ്പം മറ്റൊരു 125 സിസി സ്‌കൂട്ടറും ലഭിക്കും. ഇരുചക്ര വാഹന നിർമാതാക്കൾ തങ്ങളുടെ 125 സിസി ശ്രേണി വിപുലീകരിക്കുന്നതിനൊപ്പം നിലവിലുള്ള 125 സിസി മോഡലുകളുടെ ശ്രേണി വിപുലീകരിക്കുന്നതിനൊപ്പം പുതിയ വേരിയന്റുകൾ ചേർത്തുകൊണ്ട് സ്‌കൂട്ടർ വിപണിയിൽ പുതുമാനം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്.

എൻടോർഖിന് ചെക്ക്! പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറുമായി സുസുക്കി

ഇനി പുതിയ മോഡലിന്റെ വിശദാംശങ്ങളിലേക്ക് കടന്നാൽ ടേൺ സിഗ്നലുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരട്ട ത്രികോണാകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, സ്പ്ലിറ്റ് ടൈപ്പ് ഗ്രാബ് റെയിൽ, എൽഇഡി ഹെഡ്‌ലാമ്പോടുകൂടിയ ഷാർപ്പ് ഫ്രണ്ട് ഫാസിയ, ചെറുതായി ചെരിഞ്ഞ ബ്ലാക്ക് ഫ്ലൈസ്‌ക്രീൻ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും ടീസറിൽ കാണിക്കുന്നുണ്ട്.

എൻടോർഖിന് ചെക്ക്! പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറുമായി സുസുക്കി

ഇതിനു പുറമെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഒന്നിലധികം ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ, സുസുക്കിയുടെ സാധാരണ പാർട്സ് ബിന്നിൽ നിന്നുള്ള സ്വിച്ച് ഗിയർ തുടങ്ങിയവയെല്ലാം വരാനിരിക്കുന്ന 125 സിസി സ്പോർട്ടി സ്‌കൂട്ടറിൽ ഇടംപിടിക്കും.

എൻടോർഖിന് ചെക്ക്! പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറുമായി സുസുക്കി

വരാനിരിക്കുന്ന സ്‌കൂട്ടറിനായി സുസുക്കിക്ക് മറ്റൊരു നാമകരണം നൽകാമെങ്കിലും ആക്‌സസ് 125 പതിനേക്കാൾ ചെറിയ പ്രീമിയം വില നൽകാനാകുമോ അതോ Gen Z ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതിനാൽ ഹോണ്ട ഡിയോയ്‌ക്ക് ഇത് ഒരു എതിരാളിയായിരിക്കുമോ എന്നതിനുള്ള ഉത്തരങ്ങൾ കണ്ടത്തേണ്ടിയിരിക്കുന്നു. ടീസറിൽ മോഡലിന്റെ പിൻഭാഗം മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് സുസുക്കി അവകാശപ്പെടുന്നതും ശ്രദ്ധേയമാണ്.

എൻടോർഖിന് ചെക്ക്! പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറുമായി സുസുക്കി

പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം 6,750 rpm-ൽ പരമാവധി 8.58 bhp കരുത്തും 5,500 rpm-ൽ 10 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 124 സിസി സിംഗിൾ സിലിണ്ടർ ബിഎസ്-VI കംപ്ലയിന്റ് ഫ്യൂവൽ ഇഞ്ചക്റ്റഡ് എയർ കൂൾഡ് എഞ്ചിൻ തന്നെ സുസുക്കി പുതിയ സ്‌കൂട്ടറിലും ഉപയോഗിക്കാം.

എൻടോർഖിന് ചെക്ക്! പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറുമായി സുസുക്കി

അതായത് നിലവിൽ ബർഗ്മാനിലും ആക്‌സസിലും കാണാനാവുന്ന അതേ യൂണിറ്റാണിതെന്ന് സാരം. എൻടോർഖിന് ചെക്ക് പറയാനായി പവർഔട്ട്പുട്ട് കണക്കുകൾ വർധിപ്പിക്കാനായി എഞ്ചിൻ റീട്യൂൺ ചെയ്യാനും സാധ്യതയുണ്ട്. ഇത് ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും ജോടിയാക്കുക. സുസുക്കി സ്കൂട്ടർ ഭാരം കുറഞ്ഞതായിരിക്കാം അതിനാൽ കൂടുതൽ വേഗ പുറത്തെടുക്കാനും സഹായകരമായേക്കാം.

എൻടോർഖിന് ചെക്ക്! പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറുമായി സുസുക്കി

ആക്‌സസ് 125 വേരിയന്റിനും ബർഗ്‌മാൻ സ്ട്രീറ്റ് 125 പതിപ്പിനും ഇടയിൽ സുസുക്കി ഈ സ്‌പോർട്ടി 125 സിസി സ്‌കൂട്ടറിന് വില നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, ടിവിഎസ് എൻ‌ടോർഖ് 125 റേസ് എക്‌സ്‌പി വേരിയന്റിന് തുല്യമായി ഇത് ഏകദേശം 85,000 രൂപയായിരിക്കും എക്സ്ഷോറൂം വില. ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ സെഗ്മെന്റിലേക്ക് പ്രവേശിക്കാനും സുസുക്കിക്ക് പദ്ധതിയുണ്ട്.

എൻടോർഖിന് ചെക്ക്! പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറുമായി സുസുക്കി

അതായത് ഏവരും കാത്തിരിക്കുന്ന ബർഗ്മാൻ മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിന്റെ വൈദ്യുതീകരിച്ച പതിപ്പും സുസുക്കിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് സാരം. മോഡലിന്റെ ഇലക്‌ട്രിക് പതിപ്പ് അതിന്റെ പെട്രോള്‍ പതിപ്പില്‍ കാണുന്ന അതേ രൂപകല്‍പ്പനയിലായിരിക്കും എത്തുക.

എൻടോർഖിന് ചെക്ക്! പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടറുമായി സുസുക്കി

മസ്‌കുലാര്‍ ബോഡി, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടുകൂടിയ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടെയില്‍ ലാമ്പുകള്‍, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, വലുതും സൗകര്യപ്രദവുമായ ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം ഇവി വേരിയന്റും അതേപടി നിലനിർത്തും. ഇലക്ട്രിക് സ്‌കൂട്ടറിനെ ശക്തിപ്പെടുത്തുന്ന ബാറ്ററി പായ്ക്കിനെ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും തന്നെ സുസുക്കി ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Suzuki expected to launch a new 125cc sporty scooter in india
Story first published: Wednesday, November 17, 2021, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X