ചെലവുകൾ കൂടും; ജിക്‌സർ സീരീസിന്റെ വില കൂട്ടി സുസുക്കി

നിർമാണ ചെലവിലെ വർധനവ് കാരണം സുസുക്കിയുടെ ഇരുചക്ര വാഹനങ്ങൾക്കും വില കൂട്ടി. അതിൽ ജനപ്രിയമായ ജിക്‌സർ സീരീസിനായുള്ള പരിഷ്ക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്.

ചെലവുകൾ കൂടും; ജിക്‌സർ സീരീസിന്റെ വില കൂട്ടി സുസുക്കി

നിലവിൽ ജിക്‌സറിന്റെ 155 സിസി, 250 സിസി നേക്കഡ്, ഫെയർഡ് പതിപ്പുകളാണ് സുസുക്കി ഇന്ത്യയിൽ വിൽക്കുന്നത്. ഈ നാല് മോഡലുകൾക്കുമായുള്ള വിലയിലാണ് കമ്പനി വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചെലവുകൾ കൂടും; ജിക്‌സർ സീരീസിന്റെ വില കൂട്ടി സുസുക്കി

ജിക‌്‌സർ 250, SF 250 എന്നിവയ്ക്ക് 3,500 രൂപയാണ് ഇനി അധികം മുടക്കേണ്ടത്. അതേസമയം 155 സിസി പതിപ്പുകൾക്ക് ഏകദേശം 2,000 രൂപയുടെ വില വർധനവും ഉണ്ടായി. വിശദമായ എക്സ്ഷോറൂം വില വിവരങ്ങൾ ഇങ്ങനെ;

ചെലവുകൾ കൂടും; ജിക്‌സർ സീരീസിന്റെ വില കൂട്ടി സുസുക്കി

സുസുക്കി ജിക‌്‌സർ: 1,20,469 രൂപ

സുസുക്കി ജിക‌്‌സർ SF: 1,30,971 രൂപ

സുസുക്കി ജിക‌്‌സർ 250: 1,72,872 രൂപ

സുസുക്കി ജിക‌്‌സർ SF 250: 1,83,571 രൂപ

സുസുക്കി ജിക‌്‌സർ SF 250 മോട്ടോജിപി: 1,84,373 രൂപ

ചെലവുകൾ കൂടും; ജിക്‌സർ സീരീസിന്റെ വില കൂട്ടി സുസുക്കി

ഇത് രണ്ടാം തവണയാണ് സുസുക്കി ഇരുചക്രവാഹനങ്ങൾക്ക് ഈ വർഷം വില പരിഷ്ക്കരണം നടപ്പിലാക്കുന്നത്. 2021 ഫെബ്രുവരിയിൽ എല്ലാ ജിക്‌സർ മോഡലുകൾക്കും രണ്ടായിരം രൂപയോളം വിലകൂടിയിരുന്നു.

ചെലവുകൾ കൂടും; ജിക്‌സർ സീരീസിന്റെ വില കൂട്ടി സുസുക്കി

ഇന്ത്യൻ 250 സിസി ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ശ്രേണിയിലെ സുസുക്കിയുടെ ഉത്തരമാണ് ജിക്‌സർ മോഡലുകൾ. ജിക്സർ SF മോഡൽ ഒരു സ്പോർട്സ് ടൂററും ജിക്സർ 250 നേക്കഡ് സ്ട്രീറ്റ് പതിപ്പുമാണംങ്കിലും ഇരു ബൈക്കുകൾക്കും ഒരേ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്.

ആറ് സ്പീഡി ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിൻ പരമാവധി 26.5 bhp കരുത്തിൽ 22.2 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആകർഷകമായ ഫുൾ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലാമ്പ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ എന്നിവയെല്ലാമാണ് ഇരട്ടകളുടെ പ്രധാന സവിശേഷതകൾ.

ചെലവുകൾ കൂടും; ജിക്‌സർ സീരീസിന്റെ വില കൂട്ടി സുസുക്കി

മറുവശത്ത് 154.9 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് കുഞ്ഞൻ ജിക്‌സർ ബൈക്കുകളുടെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ യൂണിറ്റ് പരമാവധി 13.4 bhp കരുത്തിൽ 13.8 Nm torque ഉത്പാദിപ്പിക്കും.

Most Read Articles

Malayalam
English summary
Suzuki Hikes The Price Of Gixxer Series Motorcycles In India. Read in Malayalam
Story first published: Saturday, July 3, 2021, 9:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X