പുത്തൻ ഹയാബൂസയെ മോടിപിടിപ്പിക്കാൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് സുസുക്കി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2021 ഹയാബൂസയെ ഈ മാസം ആദ്യം സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ അവതരിപ്പിച്ചു. ലോഞ്ചിന് തൊട്ടുപിന്നാലെ, സൂപ്പർബൈക്കിന്റെ ആദ്യ ലോട്ട് രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്ത് വിറ്റഴിക്കപ്പെട്ടു.

പുത്തൻ ഹയാബൂസയെ മോടിപിടിപ്പിക്കാൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് സുസുക്കി

നിലവിൽ രണ്ടാമത്തെ ലോട്ട് പ്രഖ്യാപിക്കുന്നതുവരെ കമ്പനിക്ക് ബുക്കിംഗ് നിർത്തിവയ്ക്കേണ്ടിവന്നിരിക്കുകയാണ്. ഇപ്പോൾ കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിൽ ഹയാബൂസയുടെ ഓപ്ഷണൽ ആക്‌സസറികൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

പുത്തൻ ഹയാബൂസയെ മോടിപിടിപ്പിക്കാൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് സുസുക്കി

ആക്സസറീസ് പട്ടികയിൽ‌ പിൻ‌ സീറ്റ് കൗൾ‌ ഉൾ‌പ്പെടുന്നു, ഇത് മൂന്നാം-തലമുറ‌ ഹയാബൂസയുടെ പ്രാരംഭ ഉപഭോക്താക്കൾ‌ക്ക് സൗജന്യമായി വാഗ്ദാനം ചെയ്തിരുന്നതാണ്.

MOST READ: യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

പുത്തൻ ഹയാബൂസയെ മോടിപിടിപ്പിക്കാൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് സുസുക്കി

ബൈക്കിൽ ലഭ്യമായ സ്റ്റോക്ക് യൂണിറ്റിനേക്കാൾ 38 mm ഉയരമുള്ള ടൂറിംഗ് വിൻഡ്‌സ്ക്രീൻ ഹയാബൂസയിലെ ഓപ്‌ഷണൽ ആക്‌സസറികളിൽ ഉൾപ്പെടുന്നു.

പുത്തൻ ഹയാബൂസയെ മോടിപിടിപ്പിക്കാൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് സുസുക്കി

ഓപ്ഷണൽ ലഗേജ് ഹുക്ക്, വീൽ ഡെക്കലുകൾ, മിറർ കവറിനായി കാർബൺ പാറ്റേൺ ഡിസൈൻ, റെഡ് ഡബിൾ സ്റ്റിച്ചിനൊപ്പം ഹയാബൂസ ലോഗോയുള്ള സീറ്റ് കവർ എന്നിവയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം; പുതിയ സര്‍വീസ് സംരംഭങ്ങളുമായി ഫോക്‌സ്‌വാഗണ്‍

പുത്തൻ ഹയാബൂസയെ മോടിപിടിപ്പിക്കാൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് സുസുക്കി

കൂടാതെ, ഫ്യുവൽ ടാങ്ക് പരിരക്ഷണ സ്റ്റിക്കറുകൾക്കൊപ്പം ടാങ്ക് പാഡുകളും പുതിയ-തലമുറ ഹയാബൂസയ്‌ക്കായി ഫ്രണ്ട് ആക്‌സിൽ സ്ലൈഡറുകളും കമ്പനി ഓഫർ ചെയ്യുന്നു. ഈ ആക്‌സസറികളുടെ വില കമ്പനി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.

പുത്തൻ ഹയാബൂസയെ മോടിപിടിപ്പിക്കാൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് സുസുക്കി

അടിസ്ഥാന വാറന്റി വിലയേക്കാൾ അധിക ചിലവിൽ ലഭ്യമാകുന്ന ന്യൂ-ജെൻ ബൂസ എക്സ്റ്റൻഡഡ് വാറണ്ടിയുടെ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

പുത്തൻ ഹയാബൂസയെ മോടിപിടിപ്പിക്കാൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് സുസുക്കി

9,700 rpm -ൽ 187 bhp കരുത്തും 7,000 rpm -ൽ 150 Nm torque എന്നിവ പുറപ്പെടുവിക്കുന്ന 1,340 സിസി ഫ്യുവൽ-ഇൻജക്റ്റഡ് ലിക്വിഡ്-കൂൾഡ് DOHC യൂണിറ്റാണ് ബൂസയുടെ ഹൃദയം. ആറ് സ്പീഡ് ട്രാൻസ്മിഷനുമായി എഞ്ചിൻ യോജിക്കുന്നു.

പുത്തൻ ഹയാബൂസയെ മോടിപിടിപ്പിക്കാൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് സുസുക്കി

ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് / കാൻഡി ബേർൺഡ് ഗോൾഡ്, മെറ്റാലിക് മാറ്റ് സ്വോർഡ് സിൽവർ / കാൻഡി ഡെയറിംഗ് റെഡ്, പേൾ ബ്രില്യന്റ് വൈറ്റ് / മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ എന്നിവയുൾപ്പെടെ മൂന്ന് പുതിയ നിറങ്ങളിൽ ഇത് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Suzuki Unveiled New Accessories List For 2021 Hayabusa. Read in Malayalam.
Story first published: Saturday, May 1, 2021, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X