Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്ട്രീറ്റ് സ്‌ക്രാംബ്ലറിന്റെ പുതിയ വേരിയന്റായ സാൻഡ്‌സ്റ്റോം പതിപ്പ് വിപണിയിലേക്ക്
പുതുക്കിയ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണി അവതരിപ്പിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ്. എൻട്രി ലെവൽ മോഡേൺ ക്ലാസിക് അപ്‌ഡേറ്റുകൾക്കൊപ്പം സ്ട്രീറ്റ് സ്‌ക്രാംബ്ലറിന്റെ പുതിയ വേരിയന്റായ സാൻഡ്‌സ്റ്റോം പതിപ്പും വിപണിയിൽ എത്തുമെന്നാണ് സൂചന.

യൂറോപ്പിൽ ഫയൽ ചെയ്ത ടൈപ്പ്-അംഗീകാര വിശദാംശങ്ങളും യുഎസിലെ പരിസ്ഥിതി സംരക്ഷണ ഏജൻസിയും അനുസരിച്ച്, സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം ഈ വർഷം അവസാനം യുഎസ് വിപണിയിൽ 2022 മോഡലായി പുറത്തുവരും.

എന്നാൽ യൂറോപ്യൻ വിപണിയിൽ ഇതിനെ "സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്" എന്ന് നാമകരണം ചെയ്യും. സ്ട്രീം ട്വിൻ ഗോൾഡ് ലൈൻ എന്നറിയപ്പെടുന്ന ട്രയംഫ് സ്ട്രീറ്റ് ട്വിന്റെ പുതിയ പതിപ്പിനെക്കുറിച്ചും ഇപിഎ രേഖകൾ സൂചിപ്പിക്കുന്നു.
MOST READ: ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

ട്രയംഫ് സ്ട്രീറ്റ് ട്വിൻ, സ്ട്രീറ്റ് സ്ക്രാംബ്ലർ ശ്രേണി യൂറോ 5 അനുരൂപമാക്കുന്നതിന് എഞ്ചിൻ ചെറിയ മാറ്റങ്ങൾക്ക് വിധേയമാക്കും. പീക്ക് പവർ ഇപ്പോഴും 64.1 bhp എന്ന നിലയിൽ തുടരുമെങ്കിലും നിലവിലെ മോഡലിൽ ഉള്ളതുപോലെ 7,500 rpm-ന് പകരം ഇത് 7,250 rpm ആക്കി പരിഷ്ക്കരിക്കും.

അതേസമയം പരമാവധി ടോർഖ് 3,250 rpm-ൽ 80 Nm ആണ്. യൂറോപ്പിൽ ഫയൽ ചെയ്ത ടൈപ്പ് അംഗീകാര രേഖകൾ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോമിന് 228 കിലോഗ്രാം ഭാരം ഉണ്ടെന്ന് കാണിക്കുന്നു.

പരിഷ്ക്കരിച്ച സ്ട്രീറ്റ് സ്ക്രാംബ്ലറിനും മുമ്പത്തെ മോഡലിനും ഇതേ ഭാരമായിരിക്കും ഉണ്ടാവുക. സാൻഡ്‌സ്റ്റോം എന്തായിരിക്കുമെന്ന് വ്യക്തമല്ല. സാൻഡ്‌സ്റ്റോം ഉയർന്ന മൗണ്ട് ചെയ്ത ഫ്രണ്ട് ഫെൻഡറിനെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ ഒരു വലിയ ഫ്രണ്ട് വീലും കുറച്ച് വലിയ സസ്പെൻഷൻ ട്രാവലും മോട്ടോർസൈക്കിളിൽ ഒരുക്കും. അടുത്തിടെയാണ് തങ്ങളുടെ പുതിയ സ്പീഡ് ട്രിപ്പിള്‍ 1200 RS മോഡലിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ഈ വർഷത്തിൽ നിരവധി പുതിയ മോഡലുകളെ ഇന്ത്യയിൽ പരിചയപ്പെടുത്താനാണ് പദ്ധതി. ആഗോള വിപണിയില്‍ പുതിയ മിഡ് സെഗ്മെന്റ് മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബജാജിനൊപ്പം ട്രയംഫ് പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ 2023-ഓടെ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 200 മുതല്‍ 750 സിസി വരെയുള്ള നിരവധി പുതിയ ഉത്പ്പന്നങ്ങളുടെ വികസനമാണ് പദ്ധതിയുടെ പ്രധാന അജണ്ഡ.