അധിക പലിശ വേണ്ട, എൻടോർഖിനായി നോ-കോസ്റ്റ് ഇ‌എം‌ഐ പദ്ധതി അവതരിപ്പിച്ച് ടിവി‌എസ്

ജനപ്രിയ 125 സിസി സ്കൂട്ടറായ എൻ‌ടോർഖിനായി ഒരു നോ-കോസ്റ്റ് ഇ‌എം‌ഐ പദ്ധതി അവതരിപ്പിച്ച് ടിവി‌എസ് മോട്ടോർ കമ്പനി. മൂന്ന് മാസത്തെ അല്ലെങ്കിൽ ആറുമാസത്തെ കാലാവധിയിലാണ് ഈ സ്‌കീം ലഭ്യമാക്കിയിരിക്കുന്നത്.

അധിക പലിശ വേണ്ട, എൻടോർഖിനായി നോ-കോസ്റ്റ് ഇ‌എം‌ഐ പദ്ധതി അവതരിപ്പിച്ച് ടിവി‌എസ്

എന്നാൽ ക്രെഡിറ്റ് കാർഡ് വഴി നടപ്പിലാക്കുന്ന ഓൺലൈൻ ഇടപാടുകളിൽ മാത്രമേ ഈ ഓഫർ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2021 ജൂൺ 15 വരെ മാത്രമാണ് ഈ പദ്ധതി ലഭ്യമാവുക. ടിവിഎസ് എൻ‌ടോർഖ് 125 ഉടൻ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്ന ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു മികച്ച ഡീലാണിത്.

അധിക പലിശ വേണ്ട, എൻടോർഖിനായി നോ-കോസ്റ്റ് ഇ‌എം‌ഐ പദ്ധതി അവതരിപ്പിച്ച് ടിവി‌എസ്

ടിവിഎസിന്റെ ഏറ്റവും സവിശേഷത നിറഞ്ഞ സ്പോർട്ടി സ്കൂട്ടറാണ് എൻടോർഖ്. നിലവിൽ നാല് വേരിയന്റുകളിലാണ് ഈ 125 മോഡൽ വിപണിയിൽ എത്തുന്നത്. അതിൽ ഡ്രം, ഡിസ്ക്ക്, റേസ് എഡിഷൻ, സൂപ്പർ സ്ക്വാഡ് എഡിഷൻ എന്നിവയാണ് ഉൾപ്പെടുന്നത്.

അധിക പലിശ വേണ്ട, എൻടോർഖിനായി നോ-കോസ്റ്റ് ഇ‌എം‌ഐ പദ്ധതി അവതരിപ്പിച്ച് ടിവി‌എസ്

എൻടോർഖിന്റെ വേരിയന്റ് തിരിച്ചുള്ള എക്സ്ഷോറൂം വിലകൾ ഇങ്ങനെ;

എൻടോർഖ് 125 ഡ്രം: 71,055 രൂപ

എൻടോർഖ് 125 ഡിസ്ക്: 75,355 രൂപ

എൻടോർഖ് 125 റേസ് എഡിഷൻ: 78,335 രൂപ

എൻടോർഖ് 125 സൂപ്പർ സ്ക്വാഡ് എഡിഷൻ: 81,035 രൂപ

അധിക പലിശ വേണ്ട, എൻടോർഖിനായി നോ-കോസ്റ്റ് ഇ‌എം‌ഐ പദ്ധതി അവതരിപ്പിച്ച് ടിവി‌എസ്

ബ്ലൂടൂത്ത് വഴി സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് എൻടോർഖിന്റെ മറ്റൊരു പ്രത്യേകത. ഇത് നാവിഗേഷന്‍ അസിസ്റ്റ്, പാര്‍ക്ക് ലൊക്കേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ് തുടങ്ങിയ സംവിധാനങ്ങളും പ്രർദശിപ്പിക്കും.

അധിക പലിശ വേണ്ട, എൻടോർഖിനായി നോ-കോസ്റ്റ് ഇ‌എം‌ഐ പദ്ധതി അവതരിപ്പിച്ച് ടിവി‌എസ്

കൂടാതെ സ്കൂട്ടറിന്റെ റേസ്, സൂപ്പർ സ്ക്വാഡ് പതിപ്പുകളിൽ പൂർണ എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരിച്ചിട്ടുണ്ട്. ഹസാർഡ് ലൈറ്റ് എൻടോർഖിൽ സ്റ്റാൻഡേർഡാണ്. 12 ഇഞ്ച് അലോയ് വീലുകളാണ് സ്കൂട്ടറിന് ടിവിഎസ് സമ്മാനിച്ചിരിക്കുന്നത്.

അധിക പലിശ വേണ്ട, എൻടോർഖിനായി നോ-കോസ്റ്റ് ഇ‌എം‌ഐ പദ്ധതി അവതരിപ്പിച്ച് ടിവി‌എസ്

ടിവിഎസ് എൻടോർഖിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

അധിക പലിശ വേണ്ട, എൻടോർഖിനായി നോ-കോസ്റ്റ് ഇ‌എം‌ഐ പദ്ധതി അവതരിപ്പിച്ച് ടിവി‌എസ്

എന്നാൽ ഓപ്ഷണലായി ഒരു ഫ്രണ്ട് ഡിസ്ക് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. 124 സിസി, ത്രീ-വാൽവ് എഞ്ചിനാണ് എൻ‌ടോർഖിന് തുടിപ്പേകുന്നത്. ഇത് 9.4 bhp കരുത്തിൽ 10.5 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അധിക പലിശ വേണ്ട, എൻടോർഖിനായി നോ-കോസ്റ്റ് ഇ‌എം‌ഐ പദ്ധതി അവതരിപ്പിച്ച് ടിവി‌എസ്

118 കിലോഗ്രാം ഭാരമാണ് എൻടോർഖിനുള്ളത്. 5.8 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണ് സ്കൂട്ടറിനുള്ളത്. ഇന്ത്യൻ വിപണിയിൽ ഹോണ്ട ഗ്രാസിയ, ഹീറോ മാസ്ട്രോ എഡ്ജ് 125, യമഹ റേ ZR 125, സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125 എന്നിവയ്‌ക്കെതിരെയാണ് ടിവിഎസ് എൻടോർഖ് 125 മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
TVS Launches No-Cost EMI Scheme For Popular Ntorq 125 Scooter. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X