പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

പുതുക്കിയ 2021 മോഡൽ ജാവ 42 മോട്ടോർസൈക്കിളിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കോസ്മെറ്റിക് മാറ്റങ്ങളുമായി മിനുങ്ങിയെത്തിയിരിക്കുന്ന മോഡലിന് 1.84 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

350 സിസി വിഭാഗത്തിൽ ഹോണ്ട CB350, റോയൽ എൻഫീൽഡ് മീറ്റിയോർ 350 എന്നിവയമായി മാറ്റുരയ്ക്കുന്ന 2021 ജാവ 42 മോഡലിൽ വ്യക്തമായ മാറ്റങ്ങളിൽ ഭൂരിഭാഗവും സ്റ്റൈൽ അധിഷ്ഠിതമാണ്. എങ്കിലും ചില മെക്കാനിക്കൽ മെച്ചപ്പെടുത്തലുകളും മറഞ്ഞിരിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം പഴയ ബൈക്കിന്റെ വയർ-സ്‌പോക്ക്ഡ് വീലുകൾക്ക് വിപരീതമായി പുതിയ 42 സ്‌പോർട്‌സ് അലോയ് വീലുകളോടെയാണ് വിപണിയിൽ എത്തുന്നത്. കറുത്ത നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന ഇത് ട്യൂബ്‌ലെസ്സ് ടയറുകളെയാണ് പിന്തുണയ്‌ക്കുന്നത്.

MOST READ: ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

മാത്രമല്ല അവ ക്ലാസിക് ജാവ ഉപഭോക്താക്കൾക്കും പഴയ 42 ഉടമകൾക്കും ആക്‌സസറികളായി ലഭ്യമാകും. ബൈക്കിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ വലിയ മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

എന്നാൽ ഫ്രണ്ട്, റിയർ സസ്‌പെൻഷൻ, ഹെഡ്‌ലൈറ്റിന് ചുറ്റുമുള്ള ട്രിം, എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ ഘടകങ്ങളിലെ ക്രോം ഫിനിഷ് ഒഴിവാക്കി. പകരം കറുപ്പ് നിറം നൽകി ബൈക്കിന് കൂടുതൽ സ്പോർട്ടി രൂപമാണ് നൽകുന്നത്.

MOST READ: മാറ്റങ്ങളുമായി പുത്തൻ ഹിമാലയൻ വിപണിയിൽ; തെരഞ്ഞെടുക്കാം ആറ് നിറങ്ങളിൽ, വില 2.01 ലക്ഷം രൂപ

പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

വീലുകളിൽ പുതിയ പിണ സ്ട്രിപ്പുകളും ഫ്യുവൽ ടാങ്കിന് മുകളിൽ റേസിംഗ് സ്ട്രിപ്പ് ലൈനുകളും ജാവ നൽകിയിരിക്കുന്നത് മനോഹരമായിട്ടുണ്ട്. സ്റ്റാൻഡേർഡ് ഉപകരണങ്ങളായി പുതിയ ബാർ-എൻഡ് മിററുകളും ബൈക്കിലെ പ്രധാന സവിശേഷതയായി കണക്കാക്കാം.

പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

ഹെഡ്‌ലാമ്പ് ഗ്രിൽ, ചെറിയ ഫ്ലൈ സ്‌ക്രീൻ, റിയർ മെറ്റൽ എന്നിവ ആക്‌സസറികളായി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. തന്ത്രപരമായ പോയിന്റുകളിൽ ചാസിയെ ശക്തിപ്പെടുത്തിയെന്നും ഫ്രണ്ട് സസ്‌പെൻഷനിലെ പ്രീലോഡ് ക്രമീകരിച്ചതായും ജാവ പറയുന്നു.

MOST READ: ഫെബ്രുവരി 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

ഈ പുതിയ ജാവയ്ക്ക് ഒരു കിലോ ഭാരം കുറഞ്ഞുവെന്ന കാര്യവും കൗതുകമുണർത്തുന്നവയാണ്. ഇപ്പോൾ 171 കിലോഗ്രാം ഭാരമാണ് 2021 ജാവ 42 മോഡലിനുള്ളത്.മുമ്പത്തെ കാറ്റലറ്റിക് കൺവെർട്ടർ ബൈക്കിന്റെ അടിയിൽ നിന്ന് നീക്കംചെയ്തുകൊണ്ടാണ് ഇത് നേടിയത്.

പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

ഇപ്പോൾ എഞ്ചിനിൽ നിന്ന് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ പുറപ്പെടുന്ന രണ്ട് ചെറിയ ക്യാറ്റ്കോണുകൾ സ്ഥിതിചെയ്യുന്നു. 293 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ, ലിക്വിഡ്-കൂൾഡ് DOHC എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്.

പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

എങ്കിലും എഞ്ചിനുള്ളിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ജാവ അവകാശപ്പെടുന്നു. ഇത് പവർ ഔട്ട്പുട്ടിൽ ചെറിയ വർധനവിന് കാരണമായി. മോട്ടോർസൈക്കിളിന് ഇപ്പോൾ 27.3 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

Most Read Articles

Malayalam
English summary
Updated 2021 Jawa 42 Launched In India Priced At Rs 1.84 Lakh. Read in Malayalam
Story first published: Friday, February 12, 2021, 13:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X