125 സിസി കമ്മ്യൂട്ടർ ശ്രേണിയിലെ പ്രീമിയം മോഡലാകാൻ ഹീറോ ഗ്ലാമർ; മാറ്റങ്ങളുമായി ഉടൻ വിപണിയിലേക്ക്

ജനപ്രിയ കമ്യൂട്ടർ മോട്ടോർസൈക്കിളായ ഗ്ലാമർ 125 ശ്രേണിയിലാകെ മാറ്റങ്ങൾ കൊണ്ടുവരികയാണ് ഹീറോ. അടുത്തിടെ ബൈക്കിന്റെ എക്‌സ്‌ടെക് എന്നൊരു വേരിയന്റിനെ പരിചയപ്പെടുത്തിയ കമ്പനി ദേ ഇപ്പോൾ ചെറിയ ചില മാറ്റങ്ങളോടെ ഗ്ലാമറിനെ ഒന്നു മിനുക്കിയിറക്കുകയാണ്.

125 സിസി കമ്മ്യൂട്ടർ ശ്രേണിയിലെ പ്രീമിയം മോഡലാകാൻ ഹീറോ ഗ്ലാമർ; മാറ്റങ്ങളുമായി ഉടൻ വിപണിയിലേക്ക്

125 സിസി കമ്യൂട്ടർ ശ്രേണിയിലെ പ്രീമിയം മോഡലാക്കി ഗ്ലാമറിനെ മാറ്റനുള്ള ശ്രമമാണ് ഹീറോയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. അതിന്റെ ഭാഗമായി മോട്ടോർസൈക്കിളിന്റെ പുതിയൊരു ടീസർ വീഡിയോയും ചിത്രങ്ങളും ബ്രാൻഡ് പുറത്തുവിട്ടിരിക്കുകയാണ്.

ഉൽപ്പന്ന നിരയിലാകെ ഒരു പുതുമകൊണ്ടു വരുന്നതിന്റെ ഭാഗമാണ് ഈ പരിഷ്ക്കാരങ്ങൾ. പുതിയ ഹീറോ ഗ്ലാമർ നിലവിലുള്ള മോഡലിന് പകരമായി കോസ്മെറ്റിക് നവീകരണത്തിനൊപ്പം ചെറിയ മെക്കാനിക്കൽ പുനരവലോകനങ്ങളും നടപ്പിലാക്കുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്.

125 സിസി കമ്മ്യൂട്ടർ ശ്രേണിയിലെ പ്രീമിയം മോഡലാകാൻ ഹീറോ ഗ്ലാമർ; മാറ്റങ്ങളുമായി ഉടൻ വിപണിയിലേക്ക്

ടീസർ ചിത്രങ്ങളും വീഡിയോകളും അനുസരിച്ച് പുതിയ മോഡലിന് എൽഇഡി ഹെഡ്‌ലാമ്പ്, H ആകൃതിയിലുള്ള ഡിആർഎൽ, പുതിയ ഗ്ലോസി ബ്ലാക്ക് കളർ ഓപ്ഷൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ അലേർട്ടുകൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ലഭിക്കുമെന്ന് കാണാം.

ഈ സംവിധാനങ്ങളോടെ അവസാനിക്കുന്നില്ല, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സമയം, സർവീസ് അലേർട്ട് എന്നിവയും മോട്ടോർസൈക്കിളിലെ ഡിജിറ്റൽ ക്ലസ്റ്റർ പ്രദർശിപ്പിക്കും.

125 സിസി കമ്മ്യൂട്ടർ ശ്രേണിയിലെ പ്രീമിയം മോഡലാകാൻ ഹീറോ ഗ്ലാമർ; മാറ്റങ്ങളുമായി ഉടൻ വിപണിയിലേക്ക്

7,500 rpm-ൽ 10.7 bhp കരുത്തും 6,000 rpm-ൽ 10.6 Nm torque ഉം വികസിപ്പിക്കുന്ന അതേ 124.7 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിൻ തന്നെയാകും പുതിയ ഗ്ലാമറിനും തുടിപ്പേകുക. ഈ എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാകും ജോടിയാക്കുക.

125 സിസി കമ്മ്യൂട്ടർ ശ്രേണിയിലെ പ്രീമിയം മോഡലാകാൻ ഹീറോ ഗ്ലാമർ; മാറ്റങ്ങളുമായി ഉടൻ വിപണിയിലേക്ക്

അതേസമയം മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് അഞ്ച് ഘട്ടങ്ങളായുള്ള ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമായിരിക്കും ബൈക്കിന്റെ സസ്പെഷൻ ചുമതലകൾ നിർവഹിക്കുന്നത്.

125 സിസി കമ്മ്യൂട്ടർ ശ്രേണിയിലെ പ്രീമിയം മോഡലാകാൻ ഹീറോ ഗ്ലാമർ; മാറ്റങ്ങളുമായി ഉടൻ വിപണിയിലേക്ക്

പുതിയ മോഡലിലേക്ക് പരിവർത്തനം ചെയ്യുന്നത് കണക്കിലെടുക്കുമ്പോൾ വരാനിരിക്കുന്ന ഗ്ലാമർ 125 ഇപ്പോൾ വിൽപ്പനയ്‌ക്കെത്തുന്ന മോഡലിനെ അപേക്ഷിച്ച് ചെറിയ തോതിൽ വില വർധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

125 സിസി കമ്മ്യൂട്ടർ ശ്രേണിയിലെ പ്രീമിയം മോഡലാകാൻ ഹീറോ ഗ്ലാമർ; മാറ്റങ്ങളുമായി ഉടൻ വിപണിയിലേക്ക്

ഹീറോ ഗ്ലാമറിന് നിലവിൽ 74,500 രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. മോഡലിന്റെ സ്റ്റൈലിംഗ്, സവിശേഷതകൾ, സമാരംഭ തീയതി എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Updated Hero Glamour 125 Will Launch Soon Teaser Out. Read in Malayalam
Story first published: Tuesday, July 27, 2021, 13:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X