സ്പോർട്‌സ് ബൈക്ക് നിരയിലെ പുത്തൻ അവതാരം, YZF-R7 മോഡലിനെ അവതരിപ്പിച്ച് യമഹ

പുതിയ മിഡിൽവെയ്റ്റ് ഫെയർ സ്പോർട്സ് മോട്ടോർസൈക്കിളായ YZF-R7 മോഡലിനെ ആഗോള തലത്തിൽ അവതരിപ്പിച്ച് യമഹ. YZF-R6- ന് പകരക്കാരനായാണ് പുതിയ മോഡൽ ഓടിയെത്തുന്നത്.

സ്പോർട്‌സ് ബൈക്ക് നിരയിലെ പുത്തൻ അവതാരം, YZF-R7 മോഡലിനെ അവതരിപ്പിച്ച് യമഹ

കമ്പനിയുടെ ആഗോള ഉൽ‌പന്ന നിരയിലെ R3 നും R1 നും ഇടയിലായിരിക്കും പുതിയ 2022 YZF-R7 ഇടംപിടിക്കുക. ബൈക്ക് ആദ്യം യൂറോപ്യൻ വിപണിയിലായിരിക്കും വിൽപ്പനയ്ക്ക് എത്തുക.

അതിനുശേഷം അമേരിക്കയും അരങ്ങേറ്റത്തിന് സാക്ഷ്യംവഹിക്കും.

സ്പോർട്‌സ് ബൈക്ക് നിരയിലെ പുത്തൻ അവതാരം, YZF-R7 മോഡലിനെ അവതരിപ്പിച്ച് യമഹ

നിലവിൽ പുതിയ YZF-R7 ഇന്ത്യയിൽ കൊണ്ടുവരാൻ കമ്പനിക്ക് പദ്ധതിയില്ല. ആഗോളതലത്തിൽ അപ്രീലിയ RS 660 മോഡലിനെതിരെയാണ് യമഹയുടെ ഈ സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിൾ മാറ്റുരയ്ക്കുക.

MOST READ: നിരത്തുകളിലേക്ക് കുതിക്കാന്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ V4; ഡെലിവറി ആരംഭിച്ച് ഡ്യുക്കാട്ടി

സ്പോർട്‌സ് ബൈക്ക് നിരയിലെ പുത്തൻ അവതാരം, YZF-R7 മോഡലിനെ അവതരിപ്പിച്ച് യമഹ

MT-07 മോഡലിൽ നിന്നുള്ള അതേ 689 സിസി, ലിക്വിഡ്-കൂൾഡ് ഇൻലൈൻ ഇരട്ട എഞ്ചിൻ തന്നെയാണ് പുതിയ 2022 യമഹ R7 ഉപയോഗിക്കുന്നത്. എന്നിരുന്നാലും പുതിയ എഞ്ചിൻ കൺട്രോൾ യൂണിറ്റ്, ഫോക്‌സ് അലുമിനിയം പിസ്റ്റണുകൾ, ക്രാങ്കകേസുമായി സംയോജിപ്പിച്ച ഡയറക്റ്റ്-പ്ലേറ്റഡ് സിലിണ്ടറുകൾ എന്നിവയെല്ലാം മോഡലിനെ കൂടുതൽ പരിഷ്ക്കാരിയാക്കുന്നുണ്ട്.

സ്പോർട്‌സ് ബൈക്ക് നിരയിലെ പുത്തൻ അവതാരം, YZF-R7 മോഡലിനെ അവതരിപ്പിച്ച് യമഹ

ഈ എഞ്ചിൻ 8,750 rpm-ൽ 73.4 bhp കരുത്തും 6,500 rpm-ൽ 67 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ഫംഗ്ഷനോടുകൂടിയ 6 സ്പീഡ് ഗിയർബോക്‌സാണ് ബൈക്കിനുള്ളത്. ഇതിന് ഒരു ഓപ്‌ഷണൽ ക്വിക്ക് ഷിഫ്റ്ററും ലഭിക്കുന്നുണ്ട്.

MOST READ: ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

സ്പോർട്‌സ് ബൈക്ക് നിരയിലെ പുത്തൻ അവതാരം, YZF-R7 മോഡലിനെ അവതരിപ്പിച്ച് യമഹ

പുതിയ യമഹ YZF-R7 ഒപ്റ്റിമൈസ് ചെയ്ത സെക്കൻഡറി ഗിയർ അനുപാതമാണ് നൽകുന്നത്. ആയതിനാൽ തന്നെ ബൈക്കിന്റെ സ്പോർട്ടി അനുഭവം വർധിപ്പിക്കാൻ ഏറെ സഹായകരമായിട്ടുണ്ട്.

സ്പോർട്‌സ് ബൈക്ക് നിരയിലെ പുത്തൻ അവതാരം, YZF-R7 മോഡലിനെ അവതരിപ്പിച്ച് യമഹ

ഭാരം കുറഞ്ഞതും ഉയർന്ന കരുത്തുള്ളതുമായ സ്റ്റീൽ ഫ്രെയിമിൽ പൂർത്തിയാക്കിയ ബൈക്ക് പുതിയതും പൂർണമായും ക്രമീകരിക്കാവുന്ന 41 mm KYB അപ്സൈഡ് ഡൗൺ ഫോർക്ക്, ലൈൻ-ടൈപ്പ് മോണോഷോക്ക് റിയർ സസ്‌പെൻഷൻ സജ്ജീകരണം എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: പുതിയ ലിമിറ്റഡ് എഡിഷൻ ക്രോസ് കബ് ട്രയൽ ബൈക്കുമായി ഹോണ്ട

സ്പോർട്‌സ് ബൈക്ക് നിരയിലെ പുത്തൻ അവതാരം, YZF-R7 മോഡലിനെ അവതരിപ്പിച്ച് യമഹ

ബ്രെംബോ മാസ്റ്റർ സിലിണ്ടറിനൊപ്പം റേഡിയൽ മൗണ്ട് ചെയ്ത കാലിപ്പറുകളുള്ള ഇരട്ട 298 mm ഫ്രണ്ട് ഡിസ്ക് ബ്രേക്കിൽ നിന്നാണ് ബ്രേക്കിംഗ് സജ്ജീകരിച്ചിരിക്കുന്നത്. ടീം യമഹ ബ്ലൂ, റേവൻ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനിലാണ് R7 അണിയിച്ചൊരുക്കിയിരിക്കുന്നത്.

സ്പോർട്‌സ് ബൈക്ക് നിരയിലെ പുത്തൻ അവതാരം, YZF-R7 മോഡലിനെ അവതരിപ്പിച്ച് യമഹ

2022 യമഹ RZF-R7 ന്റെ രൂപകൽപ്പന YZR-M1 മോട്ടോജിപി മെഷീനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ഫ്രണ്ട് ട്വിൻ എൽ‌ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഇതിന് ആക്രമണാത്മക രൂപം സമ്മാനിക്കുന്നുണ്ട്. ഇതിന്റെ വിൻഡ്‌സ്ക്രീൻ R6 നേക്കാൾ വീതിയും ഉയരവുമുള്ളതാണ്.

സ്പോർട്‌സ് ബൈക്ക് നിരയിലെ പുത്തൻ അവതാരം, YZF-R7 മോഡലിനെ അവതരിപ്പിച്ച് യമഹ

സൈഡ് ഫെയറിംഗിലെ 'R7' ബാഡ്ജുകൾ, ഫെയറിംഗ് മൗണ്ട് ചെയ്ത മിററുകൾ, സെൻട്രൽ റാം എയർ-ഇൻടേക്ക്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, സ്പ്ലിറ്റ് സീറ്റ്, റിയർ സെറ്റ് ഫുട്പെഗുകൾ, ഒരു ടാപ്പർ റിയർ സെക്ഷൻ, എൽഇഡി ടെയിലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്ത എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, എൽസിഡി ഡിസ്‌പ്ലേ എന്നിവയെല്ലാം മോഡലിന്റെ മാറ്റുകൂട്ടുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Unveiled The 2022 R7 Middleweight Faired Sports Motorcycle. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X