വീണ്ടും ഒരു പെർഫോമൻസ് ഇലക്‌ട്രിക് ബൈക്ക് എത്തുന്നു, Oben Rorr മാർച്ച് 15-ന് വിപണിയിലേക്ക്

മാർച്ച് 15 ന് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ റോർ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുത്ത് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ഒബെൻ ഇലക്ട്രിക് 2022. പുതിയ ഇലക്ട്രിക് പെർഫോമൻസ് ബൈക്ക് പൂർണമായും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത് ഇന്ത്യയിൽ തന്നെയാണെന്നും കമ്പനി പറയുന്നു.

വീണ്ടും ഒരു പെർഫോമൻസ് ഇലക്‌ട്രിക് ബൈക്ക് എത്തുന്നു, Oben Rorr മാർച്ച് 15-ന് വിപണിയിലേക്ക്

മാത്രമല്ല റോർ പെർഫോമൻസ് ഇലക്‌ട്രിക് ബൈക്ക് പൂർണമായും പ്രാദേശികമായി നിർമിക്കുമെന്നുമാണ് ഒബെൻ വ്യക്തമാക്കിയിരിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ ലഭ്യമാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് കമ്പനി പറയുന്നു.

വീണ്ടും ഒരു പെർഫോമൻസ് ഇലക്‌ട്രിക് ബൈക്ക് എത്തുന്നു, Oben Rorr മാർച്ച് 15-ന് വിപണിയിലേക്ക്

അതിമനോഹരമായ ഡിസൈനുകളും പ്രീമിയം ഗുണനിലവാരവും വിശ്വസനീയമായ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇന്ത്യയിൽ തന്നെ വികസിപ്പിക്കാനും അങ്ങനെ രാജ്യത്തു നിന്ന് ഒരു ആഗോള ബ്രാൻഡ് സൃഷ്ടിക്കാനുമാണ് ഒബെൻ ആഗ്രഹിക്കുന്നു. ഇലക്ട്രിക് മോട്ടോർസൈക്കിളിനെ സംബന്ധിച്ചിടത്തോളം പുതിയ ഒബെൻ റോർ മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നതും.

വീണ്ടും ഒരു പെർഫോമൻസ് ഇലക്‌ട്രിക് ബൈക്ക് എത്തുന്നു, Oben Rorr മാർച്ച് 15-ന് വിപണിയിലേക്ക്

കൂടാതെ 200 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ക്ലാസ്-ലീഡിംഗ് ബാറ്ററി പായ്ക്കിനൊപ്പമാകും ഇ-ബൈക്ക് വരും. ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് 3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. ഒബെൻ റോർ ഇലക്ട്രിക് ബൈക്ക് ഒരു ഫിക്‌സഡ് ബാറ്ററി പായ്ക്ക് ഫീച്ചർ ചെയ്യും. ഒരു സ്വാപ്പ് ചെയ്യാവുന്നസംവിധാനമല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

വീണ്ടും ഒരു പെർഫോമൻസ് ഇലക്‌ട്രിക് ബൈക്ക് എത്തുന്നു, Oben Rorr മാർച്ച് 15-ന് വിപണിയിലേക്ക്

അതോടൊപ്പം ഫാസ്റ്റ് ചാർജറിൽ നിന്ന് 2 മണിക്കൂർ ചാർജിംഗ് സമയവും ഇതിന് ലഭിക്കും. മറ്റ് സാങ്കേതിക വിശദാംശങ്ങൾ ഇനിയും ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ പുതിയ ഒബെൻ റോർ ഇലക്ട്രിക് ബൈക്കിന്റെ എക്സ്ഷോറൂം വില ഒരു ലക്ഷം രൂപ മുതൽ 1.50 ലക്ഷം രൂപ വരെ ആയിരിക്കും എന്നും കമ്പനി അറിയിച്ചു.

വീണ്ടും ഒരു പെർഫോമൻസ് ഇലക്‌ട്രിക് ബൈക്ക് എത്തുന്നു, Oben Rorr മാർച്ച് 15-ന് വിപണിയിലേക്ക്

ഒബെൻ റോർ പെർഫോമൻസ് ഇലക‌ട്രിക് മോട്ടോർസൈക്കിളിന്റെ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉത്ഭവിക്കുന്ന 3-4 പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതിയും കമ്പനി ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുതിയ ഇലക്ട്രിക് ബൈക്കുകൾ വിവിധ സെഗ്‌മെന്റുകളിലായിരിക്കും പരിചയപ്പെടുത്തുക. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇവ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വീണ്ടും ഒരു പെർഫോമൻസ് ഇലക്‌ട്രിക് ബൈക്ക് എത്തുന്നു, Oben Rorr മാർച്ച് 15-ന് വിപണിയിലേക്ക്

ഇന്ത്യയിലുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും പദ്ധതിയിടുന്നതായി ഒബെൻ പറയുന്നു. ഇത് മിക്കവാറും സ്ഥാപിത പങ്കാളികളുടെ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ വികസിപ്പിച്ചതാണ്. ഡീലർഷിപ്പും സേവന ശൃംഖലയും സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വീണ്ടും ഒരു പെർഫോമൻസ് ഇലക്‌ട്രിക് ബൈക്ക് എത്തുന്നു, Oben Rorr മാർച്ച് 15-ന് വിപണിയിലേക്ക്

മധുമിതയും ദിനകർ അഗർവാളും ചേർന്ന് സ്ഥാപിച്ചതാണ് ഒബെൻ ഇലക്ട്രിക്. യുപി ആസ്ഥാനമായുള്ള 'വീ ഫൗണ്ടേഴ്‌സ് സർക്കിൾ' കമ്പനിക്ക് പിന്തുണയും നൽകുന്നുണ്ട്. കൃഷ്ണ ഭൂപാൽ, ബോർഡ് അംഗം ജിവികെ പവർ ആൻഡ് ഇൻഫ്ര, ഐഐഎഫ്എൽ വെൽത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷാജികുമാർ ദേവകർ എന്നിവരിൽ നിന്നും മറ്റ് നിക്ഷേപകരിൽ നിന്നും അടുത്തിടെ ഇതിന് പുതിയ ഫണ്ടിംഗ് ലഭിച്ചു.

വീണ്ടും ഒരു പെർഫോമൻസ് ഇലക്‌ട്രിക് ബൈക്ക് എത്തുന്നു, Oben Rorr മാർച്ച് 15-ന് വിപണിയിലേക്ക്

വിസി ഫണ്ടിംഗിലൂടെ കമ്പനി ഇതുവരെ 2.5 മില്യൺ ഡോളർ (18,67,88,380 രൂപ) സമാഹരിക്കാനും ഒബെൻ ഇലക്ട്രിക്കിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ഒബെൻ ഇവി ബൈക്കിന്റെ ഒരു ഡിജിറ്റൽ റെൻഡർ പുറത്തിറക്കിയിട്ടുണ്ട്. കുറഞ്ഞ ബോഡി പാനലുകൾ ഫീച്ചർ ചെയ്യുന്ന പെർഫോമൻസ് മോട്ടോർസൈക്കിളിൽ സ്റ്റാർട്ടപ് കമ്പനി റോറിന്റെ ഇൻസ്ട്രുമെന്റ് കൺസോളും പുറത്തുവിട്ടിട്ടുണ്ട്.

വീണ്ടും ഒരു പെർഫോമൻസ് ഇലക്‌ട്രിക് ബൈക്ക് എത്തുന്നു, Oben Rorr മാർച്ച് 15-ന് വിപണിയിലേക്ക്

ഇത് ഒബെൻ ആപ്പ് വഴി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു എൽസിഡി യൂണിറ്റാണ്. വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്ക് ടോർക്ക് ക്രാറ്റോസ് (1.02 ലക്ഷം രൂപ മുതൽ), റിവോൾട്ട് RV400 (1.25 ലക്ഷം രൂപ, സബ്‌സിഡികൾ ഇല്ലാതെ) എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്.

വീണ്ടും ഒരു പെർഫോമൻസ് ഇലക്‌ട്രിക് ബൈക്ക് എത്തുന്നു, Oben Rorr മാർച്ച് 15-ന് വിപണിയിലേക്ക്

ഒബെൻ ഇലക്ട്രിക് തങ്ങളുടെ ആദ്യത്തെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിൾ റോർ മാർച്ച് 15 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെങ്കിലും ലോഞ്ചിന് ശേഷം ഈ വർഷം ഏപ്രിൽ-ജൂൺ മാസത്തോടെ ഇവി ബൈക്കിന്റെ ഡെലിവറി ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

Most Read Articles

Malayalam
English summary
Bengaluru based oben electric will launch its first electric performance motorcycle rorr on march 15
Story first published: Friday, March 11, 2022, 9:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X