ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

ഇന്ത്യയിൽ പുതിയ നാല് പ്രീമിയം മോഡലുകൾ കൂടി അവതരിപ്പിച്ച് ജർമൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. മോട്ടോർസൈക്കിളുകളുടെ K 1600 നിരയ്‌ക്കൊപ്പം R 1250 RT എന്ന ലക്ഷ്വറി മോട്ടോർസൈക്കിളിനെ കൂടി രാജ്യത്ത് അവതരിപ്പിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

23.95 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു R 1250 RT മോഡൽ ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്. അതായത് ഇന്ത്യൻ വിപണിയിലുള്ള ടോപ്പ് എൻഡ് മിഡ്-സൈസ് എസ്‌യുവികളേക്കാളും വില കൂടുതലാണ് ഈ മോട്ടോർസൈക്കിളിനെന്ന് സാരം.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

ദീർഘദൂര യാത്രകൾക്കായി പ്രത്യേകം നിർമിച്ചതാണ് R 1250 RT ബൈക്ക് എന്ന് ബവേറിയൻ ബ്രാൻഡ് പറയുന്നു. ബിഎംഡബ്ല്യുവിന്റെ ഷിഫ്റ്റ്ക്യാം സാങ്കേതിക വിദ്യയുള്ള അതുല്യമായ ബോക്‌സർ എഞ്ചിനിലാണ് മോട്ടോർസൈക്കിൾ വരുന്നത് എന്നതും വലിയ ഹൈലൈറ്റാണ്.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

ബിഎംഡബ്ല്യു R 1250 RT മോഡലിന് 1,254 സിസി, ബോക്‌സർ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 7,750 rpm-ൽ പരമാവധി 136 bhp കരുത്തും 6,250 rpm-ൽ 143 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ എഞ്ചിനാണ്. ഇതൊരു ഫ്യൂവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയാൽ അധിഷ്ഠിതമാണെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

എയർ ഫ്ലൂയിഡ്-കൂൾഡ് ആണ് എഞ്ചിൻ. ഷാഫ്റ്റ് ഡ്രൈവ് ഉപയോഗിച്ച് പിൻ വീൽ ഡ്രൈവായി സെറ്റപ്പ് ചെയ്തിരിക്കുന്ന എഞ്ചിൻ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഈ മോട്ടോർസൈക്കിളിന് 200 കിലോമീറ്ററിലധികം വേഗത പുറത്തെടുക്കാൻ കഴിയും.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

ഇക്കോ, റെയിൻ, റോഡ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണ് വാഹനത്തിൽ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. R 1250 RT ടൂറിംഗ് മോട്ടോർസൈക്കിളിനൊപ്പം ബിഎംഡബ്ല്യു കുറച്ച് ഫീച്ചറുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

കണക്റ്റിവിറ്റിയും സംയോജിത മാപ്പ് നാവിഗേഷനുമുള്ള ഒരു വലിയ 10.25 ഇഞ്ച് കളർ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ബ്രേക്കിംഗോടുകൂടിയ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എബിഎസ് പ്രോ, പൂർണ എൽഇഡി ലൈറ്റിംഗ് എന്നിവയാണ് അതിൽ പ്രധാനം.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

കൂടാതെ നാല് തരത്തിൽ ക്രമീകരിക്കാവുന്ന ബട്ടണുകൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, ഹീറ്റഡ് ഗ്രിപ്പുകൾ, 12V സോക്കറ്റ്, അഡ്ജസ്റ്റ് ചെയ്യാവുന്ന ലിവർ, സെന്റർ സ്റ്റാൻഡ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ലക്ഷ്വറി ബൈക്കിന്റെ പ്രധാന സ്റ്റാൻഡേർഡ് ഫീച്ചറുകളാണ്.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

അഡാപ്റ്റീവ് ഹെഡ്‌ലൈറ്റ്, റഡാർ ഉപയോഗിച്ചുള്ള ക്രൂയിസ് കൺട്രോൾ, ഓഡിയോ സിസ്റ്റം, ചാർജിംഗ് കമ്പാർട്ട്‌മെന്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, കീലെസ് റൈഡ്, അധിക പ്രോ റൈഡിംഗ് മോഡുകൾ എന്നിവയും R 1250 RT മോഡലിൽ ബിഎംഡബ്ല്യു മോട്ടോറാഡ് ഓപ്ഷണൽ എക്യുപ്മെന്റുകളായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

കൂടാതെ റൈഡറിന് ടൂറിംഗാണ് പ്രധാന ലക്ഷ്യമെങ്കിൽ അതിൽ അധിക എൽഇഡി ലൈറ്റുകൾ, വ്യത്യസ്ത സീറ്റ് വേരിയന്റുകൾ, ടോപ്പ് കെയ്‌സ്, ടാങ്ക് ബാഗ് എന്നിവയും എക്സ്ട്രാ ആക്സസറിയായി തെരഞ്ഞെടുക്കാനും സാധിക്കും. സ്റ്റോക്ക് സൈലൻസറിന്റെ എക്‌സ്‌ഹോസ്റ്റ് നോട്ട് ഉടമയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്‌പോർട്‌സ് സൈലൻസറും വാങ്ങി ബിഎംഡബ്ല്യു R 1250 RT മോട്ടോർസൈക്കിളിൽ ഫിറ്റു ചെയ്യാം.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

R 1250 RT പ്രീമിയം ബൈക്കിന്റെ ബ്രേക്കിംഗിനായി മുൻവശത്ത് നാല് പിസ്റ്റൺ കാലിപ്പറുകളുള്ള ട്വിൻ 320 mm ഡിസ്‌കും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള സിംഗിൾ 276 mm ഡിസ്‌ക്കും ആണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഉപയോഗിച്ചിരിക്കുന്നത്.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

ഇതിനോടൊപ്പം അവതരിപ്പിച്ച ബിഎംഡബ്ല്യു മോട്ടോറാഡിന്റെ K 1600 സീരീസ് മോട്ടോർസൈക്കിളുകളിൽ K 1600 GTL, K 1600 B, K 1600 ഗ്രാൻഡ് അമേരിക്ക എന്നീ മോഡലുകളാണ് ഇന്ത്യയിൽ എത്തിയിരിക്കു്ന്നത്. ഈ മോട്ടോർസൈക്കിളുകളെല്ലാം ആഡംബരവും ഉയർന്ന പെർഫോമൻസുമുള്ള റൈഡിംഗ് അല്ലെങ്കിൽ ടൂറിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

6750 rpm-ൽ 158 bhp പവറും 5250 rpm-ൽ പരമാവധി 180 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1,649 സിസി, 6 സിലിണ്ടർ ഇൻ-ലൈൻ എഞ്ചിനാണ് ബിഎംഡബ്ല്യുവിന്റെ K 1600 സീരീസ് പ്രീമിയം മോട്ടോർസൈക്കിളുകളിൽ പ്രവർത്തിക്കുന്നത്. ഈ മോഡലുകളെല്ലാം ഒന്നിലധികം കളർ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാനാവും.

ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

ബിഎംഡബ്ല്യു പുതുതായി അവതരിപ്പിച്ച മോഡലുകളുടെ ഇന്ത്യയിലെ എക്സ്ഷോറൂം വിലകൾ ഇങ്ങനെ;

• BMW R 1250 RT: 23.95 ലക്ഷം രൂപ

• BMW K 1600 Bagger: 29.90 ലക്ഷം രൂപ

• BMW K 1600 GTL: 32.00 ലക്ഷം രൂപ

• BMW K 1600 Grand America: 33.00 ലക്ഷം രൂപ

Most Read Articles

Malayalam
English summary
Bmw motorrad launched new r 1250 rt k 1600 series motorcycles in india
Story first published: Thursday, August 18, 2022, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X