എതിരാളികൾ ഭയക്കണം ഇവനെ; പുത്തൻ 2023 BMW S 1000 RR ഇന്ത്യയിലേക്ക്, അവതരണം ഡിസംബർ 10-ന്

സൂപ്പർ ബൈക്കുകളെന്നാൽ പലർക്കും കവസാക്കിയും ട്രയംഫും എല്ലാമായിരിക്കും ഓർമ വരുന്നതെങ്കിലും ബവേറിയൻ ബ്രാൻഡായ ബിഎംഡബ്ല്യു തങ്ങളുടെ പേര് ഈ വിഭാഗത്തിൽ പലതവണ എഴുതിചേർത്തിട്ടുണ്ട്. S 1000 RR മോഡലൊക്കെ ഇതിന് ഒരു ഉദാഹരണം മാത്രം.

ഇപ്പോൾ തങ്ങളുടെ മുൻനിര സൂപ്പർബൈക്കായ S 1000 RR-ന്റെ പുതിയ 2023 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബിഎംഡബ്ല്യു. ഡിസംബർ 10-ന് സൂപ്പർബൈക്ക് രാജ്യത്തെത്തും. ബൈക്കിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം.

ഏതിരാളികൾ ഭയക്കണം ഇവനെ; പുത്തൻ 2023 BMW S 1000 RR ഇന്ത്യയിലേക്ക്, അവതരണം ഡിസംബർ 10-ന്

കൂടുതൽ ലാറ്ററൽ ഫ്ലെക്‌സ് അനുവദിക്കുന്ന ഒരു ഷാസിയെ അടിസ്ഥാനമാക്കിയാണ് 2023 ബിഎംഡബ്ല്യു S 1000 RR ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. ആയതിനാൽ മുൻഗാമിയെ അപേക്ഷിച്ച് കൂടുതൽ പെർഫോമൻസ് പുറത്തെടുക്കാനും ഇത് സഹായകരമാവുന്നുണ്ട്. പുത്തൻ പതിപ്പിന് പരമാവധി 210 bhp പവറോളം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. അതേസമയം 13,750 rpm-ൽ 113 Nm ടോർക്ക് അതേപടി തുടരുകയാണ്.

അതായത് നമ്മുടെ നിരത്തുകളിലെ പല കാറുകൾക്കു പോലുമില്ലാത്ത പവറാണ് പുതിയ S 1000 RR നൽകുന്നതെന്ന് സാരം. ഒരു പുതിയ ഇൻടേക്ക് ജോമെട്രിയും പുതുക്കിയ ഇൻടേക്ക് ഫണലുകളും ഉപയോഗിച്ചാണ് ഈ പവർ വർധനവ് സാധ്യമാക്കിയത്. മുകളിൽ സൂചിപ്പിച്ച പോലെ തന്നെ ഷാസിയിൽ പരിഷ്ക്കാരങ്ങൾ ഉള്ളതിനാൽ കൂടുതൽ ലാറ്ററൽ ഫ്ലെക്സ് അനുവദിക്കുന്നു. സാധാരണക്കാരന്റെ രീതിയിൽ പറഞ്ഞാൽ, ഫ്രെയിം ഇപ്പോൾ കാഠിന്യം കുറവാണ്. അതിനാൽ ഹാൻഡിലിംഗ് മികച്ചതാക്കുന്നുവെന്ന സാരം.

കൂടുതൽ ട്രാക്ക് ഫോക്കസ്ഡ് റൈഡിംഗ് എയ്ഡുകളോടെ മോട്ടോർസൈക്കിളിലെ ഇലക്ട്രോണിക്സ് പാക്കേജും കമ്പനി നവീകരിച്ചിട്ടുണ്ട്. സൂപ്പർബൈക്കിൽ ഇപ്പോൾ സ്ലൈഡ് കൺട്രോൾ ഫീച്ചർ ഇടംപിടിച്ചിട്ടുണ്ട്. എബിഎസ് ഒരു പുതിയ സ്ലിക്ക് മോഡും ഒരു പുതിയ ഡൈനാമിക് ബ്രേക്ക് കൺട്രോളും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നതും ബിഎംഡബ്ല്യു പറയുന്നു. S1000RR-ൽ റെയിൻ, റോഡ്, ഡൈനാമിക്, റേസ് എന്നിവയുൾപ്പെടെ നാല് റൈഡിംഗ് മോഡുകളും സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നുണ്ട്.

ആദ്യമായി S 1000 RR-ൽ വിംഗ്‌ലെറ്റുകൾ ബിഎംഡബ്ല്യു അവതരിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാകും. S 1000 RR-ലെ വിംഗ്‌ലെറ്റുകൾ കാഴ്ചയിൽ റേസ്-റെപ്ലിക്ക ബിഎംഡബ്ല്യു M 1000 RR മോഡലിനോട് വളരെ സാമ്യമുള്ളതാണ്. എന്നാൽ M 1000 RR-ലെ 16 കിലോയുമായി താരതമ്യപ്പെടുത്തുമ്പോൾ 10 കിലോഗ്രാം ഡൗൺഫോഴ്‌സ് ഇത് നൽകുന്നുണ്ട്. വാൽ ഭാഗവും മെലിഞ്ഞ രൂപത്തിനായി പരിഷ്‌ക്കരിച്ചിരിക്കുന്നു. കൂടാതെ ഇപ്പോൾ കൂടുതൽ എയറോഡൈനാമിക്സും 2023 മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ ഇവിടെയും കാര്യമായ മാറ്റം കാണാം. അന്താരാഷ്‌ട്ര വിപണികളിൽ ഏറ്റവും പുതിയ ബിഎംഡബ്ല്യു S 1000 RR പ്രീമിയം ബൈക്കിന് 700 പൗണ്ടോളമാണ് വില കൂടിയത്. അതായത് ഏകദേശം 68,000 രൂപ. ഇവിടെയും സമാനമായ വില വർധന തന്നെ പ്രതീക്ഷിക്കാം. നിലവിലെ മോഡൽ 19.75 ലക്ഷം രൂപ മുതൽ 23.95 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് ഇന്ത്യയിൽ വിൽക്കുന്നത്.

ബിഎംഡബ്ല്യു S 1000 RR ശ്രേണിയിലെ ടോപ്പിംഗ് പ്രോ M സ്പോർട്ടിനാണ് ഇന്ത്യയിൽ 23.95 ലക്ഷം രൂപ മുടക്കേണ്ടത്. ഇന്ത്യൻ വിപണിയിൽ പുതിയ 2023 മോഡൽ എത്തുമ്പോൾ ഡ്യുക്കാട്ടി പാനിഗാലെ V4 ശ്രേണി, അപ്രീലിയയുടെ RSV4 1100 ശ്രേണി, ഹോണ്ട ഫയർബ്ലേഡ് എന്നിവയുമായാവും ബവേറിയൻ ബ്രാൻഡിന്റെ പ്രധാന മത്സരം വരുന്നത്.

Most Read Articles

Malayalam
English summary
Bmw ready to launch the new 2023 s 1000 rr flagship superbike in india on december 10
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X