ഡ്യുക്കാട്ടി നിരയിലെ ജനപ്രിയൻ, 2023 മോഡൽ പരിഷ്ക്കാരങ്ങളുമായി Scrambler ശ്രേണി

ഡ്യുക്കാട്ടിയുടെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള സ്ക്രാംബ്ലർ ലൈനപ്പിനെ 2023 മോഡൽ ഇയറിലേക്ക് പരിഷ്ക്കരിച്ച് ഇറ്റാലിയൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ. പ്രധാന ഇലക്ട്രോണിക്, മെക്കാനിക്കൽ മാറ്റങ്ങളോടെയാണ് മോഡലുകൾ ഇപ്പോൾ വിപണിയിലെത്തുന്നത്.

ഡ്യുക്കാട്ടി നിരയിലെ ജനപ്രിയൻ, 2023 മോഡൽ പരിഷ്ക്കാരങ്ങളുമായി Scrambler ശ്രേണി

നിലവിൽ ഐക്കൺ, ഫുൾ ത്രോട്ടിൽ, നൈറ്റ്ഷിഫ്റ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ 2023 ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ലഭിക്കും. 8,250 rpm-ൽ 73 bhp പവറും 7,000 rpm-ൽ 65 Nm torque ഉം നൽകുന്ന അതേ 803 സിസി, ടു വാൽവ്, എയർ ആൻഡ് ഓയിൽ കൂൾഡ് ഡെസ്‌മോഡുവോ എഞ്ചിനാണ് ഡ്യുക്കാട്ടി സ്ക്രാംബ്ലർ ലൈനപ്പിൽ പ്രവർത്തിക്കുന്നത്.

നിലവിൽ മൂന്ന് വേരിയന്റുകൾ മാത്രമാണ് ഡ്യുക്കാട്ടി അവതരിപ്പിച്ചിട്ടുള്ളതെങ്കിലും അവയിൽ കൂടുതൽ എണ്ണം നിരത്തിലുണ്ടാകാൻ സാധ്യതയുണ്ട്. ഓരോ വേരിയന്റും യാന്ത്രികമായി ഒന്നുതന്നെയാണെങ്കിലും അവ സ്റ്റൈലിംഗിലും ചില ട്വീക്കുകളിലും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതാണ് പ്രത്യേകത.

കൂടാതെ ഈ മോഡലുകളിലെല്ലാം എഞ്ചിനും പ്രധാന ഷാസിയും ഏറെക്കുറെ ഒരേപോലെ തന്നെ തുടരുന്നു. എന്നാൽ സ്‌ക്രാംബ്ലറിനെ കൂടുതൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന തരത്തിൽ ചില മാറ്റങ്ങൾ ഉണ്ട്. ഭാരം കുറഞ്ഞ ബോൾട്ട്-ഓൺ സബ്‌ഫ്രെയിമിലൂടെയും പുതിയ എഞ്ചിൻ ഇന്റേണലുകൾ കാരണവും മുമ്പത്തെ മോഡലുകളെ അപേക്ഷിച്ച് 4 കിലോഗ്രാം ഭാരം വരെ നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നാണ് ഡ്യുക്കാട്ടി അവകാശപ്പെടുന്നത്.

ഡ്യുക്കാട്ടി സ്ക്രാംബ്ലർ ബൈക്കുകൾ കൂടുതൽ കർശനമായ യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഈ ഭാരക്കുറവ് കൈവരിക്കാൻ ഇറ്റാലിയൻ ബ്രാൻഡിന് സാധിച്ചിരിക്കുന്നത്.

പുതിയ 2023 മോഡൽ ഡ്യുക്കാട്ടി സ്ക്രാംബ്ലർ ശ്രേണി ഒരേ ഇലക്ട്രോണിക് സ്യൂട്ടുകളുമായാണ് നിരത്തിലെത്തുന്നത്. ഇലക്ട്രോണിക് ത്രോട്ടിൽ പ്രവർത്തനക്ഷമമാക്കിയ റോഡ്, വെറ്റ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ, കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകൾ.

ഈ റൈഡർ എയ്‌ഡുകൾ നിയന്ത്രിക്കുന്നത് പഴയ വൃത്താകൃതിയിലുള്ള ഡിജിറ്റൽ ഡിസ്‌പ്ലേയ്‌ക്ക് പകരമുള്ള പുതിയ ഓഫ്‌സെറ്റ് 4.3-ഇഞ്ച് TFT ഡാഷിലൂടെയാണ്. ഡ്യുക്കാട്ടിയുടെ ഓപ്ഷണൽ ബ്ലൂടൂത്ത് മൊഡ്യൂൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഈ TFT ഡാഷിന് നാവിഗേഷനും മറ്റ് നോട്ടിഫിക്കേഷനുകളും കാണിക്കാനാകും. എല്ലാ മോഡലുകൾക്കും ഇപ്പോൾ പൂർണ എൽഇഡി ലൈറ്റിംഗ് സ്റ്റാൻഡേർഡായി ലഭിക്കുന്നുവെന്നതും ഹൈലൈറ്റാണ്.

മോട്ടോർസൈക്കിളുകളുടെ സ്‌ക്രാംബ്ലർ നിരയിലേക്കുള്ള പ്രവേശന കവാടമായാണ് ഐക്കണിനെ കാണുന്നത്. യെല്ലോ, റെഡ്, ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് ബൈക്ക് വിപണിയിൽ എത്തുന്നത്. കൂടാതെ, കൂടുതൽ ആക്സസറി കളർ ഓപ്ഷനുകളും ഡ്യുക്കാട്ടി വാഗ്ദാനം ചെയ്യുന്നുണ്ട്.

കളർഡ് ടാങ്ക് പാനലുകൾ, മുന്നിലെയും പിന്നിലെയും മഡ്ഗാർഡുകൾ, ചെറിയ ഹെഡ്‌ലൈറ്റ് കൗൾ എന്നിവയിലെല്ലാം ബൈക്കിന്റെ നിറം മാറ്റാൻ സാധിക്കും. അതേസമയം സ്ക്രാംബ്ലർ ഫുൾ ത്രോട്ടിൽ വേരിയന്റിലേക്ക് നോക്കിയാൽ ഒരു താഴ്ന്ന ഹാൻഡിൽബാറും ഒരു ബെസ്‌പോക്ക് റെഡ്, ഗ്രേ, ബ്ലാക്ക് കളർ ഓപ്ഷനുമാണ് ലഭിക്കുക.

സ്റ്റാൻഡേർഡായി ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ സജ്ജീകരിച്ചിട്ടുള്ള ഒരേയൊരു മോഡൽ കൂടിയാണിത്. മറ്റ് വേരിയന്റുകൾക്ക് ഇത് ഓപ്ഷണലായാവും ലഭിക്കുക. ഫുൾ ത്രോട്ടിലിന് ചെറിയ ഫെൻഡറുകൾ ലഭിക്കുന്നതു കൂടാതെ ചെറുതും വൃത്താകൃതിയിലുള്ളതുമായ എൽഇഡി ഇൻഡിക്കേറ്ററുകളും പ്രത്യേകതയായി എടുത്തുപറയാനാവും.

അതേസമയം സ്ക്രാംബ്ലർ നൈറ്റ് ഷിഫ്റ്റ് കൂടുതൽ മിനുക്കിയ കഫേ റേസറാണ്. നെബുല ബ്ലൂ എന്ന ഒറ്റ നിറത്തിലാണ് ഇത് വരുന്നത്. സ്റ്റാൻഡേർഡായി വയർ-സ്‌പോക്ക് വീലുകൾ ഘടിപ്പിച്ച ഒരേയൊരു വേരിയന്റാണ് ഇതെന്നതും ശ്രദ്ധേയമാണ്.

കഫേ റേസർ സൗന്ദര്യത്തിന് അനുസൃതമായി ഡ്യുക്കാട്ടി നൈറ്റ്ഷിഫ്റ്റിൽ അപ്-റൈറ്റ് ഹാൻഡിൽബാറും ബാർ-എൻഡ് മിററുകളും ഇടംപിടിക്കുന്നു. ഫുൾ ത്രോട്ടിൽ കാണുന്ന അതേ വൃത്താകൃതിയിലുള്ള എൽഇഡി ഇൻഡിക്കേറ്ററുകളാണ് നൈറ്റ്ഷിഫ്റ്റിനും ലഭിക്കുന്നത്.

പുതിയ സ്‌ക്രാംബ്ലർ ലൈനപ്പ് എപ്പോൾ ഇന്ത്യയിൽ എത്തുമെന്ന് ഡ്യുക്കാട്ടി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സ്‌ക്രാംബ്ലർ ശ്രേണിയിലെ മോട്ടോർസൈക്കിളുകൾ എൻട്രി ലെവൽ മോഡലുകളാണ് എന്നത് കണക്കിലെടുക്കുമ്പോൾ അധികം വൈകാതെ തന്നെ പുത്തൻ 2023 പതിപ്പുകൾ നമ്മുടെ നിരത്തുകളിലേക്കും എത്തിയേക്കുമെന്നാണ് വിശ്വാസം.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati s most affordable scrambler lineup updated for 2023
Story first published: Tuesday, November 8, 2022, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X