80 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ സ്‌പീഡും, പുതിയ SK3 ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Horwin

കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രത്യേകിച്ച് ഇരുചക്ര വാഹന മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾ അതിവേഗം വളരുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന പവർട്രെയിനുകൾ ഉൾക്കൊള്ളുന്ന പുതിയ വാഹനങ്ങൾക്ക് ഇന്ത്യയിൽ മാത്രമല്ല വിദേശത്തും നല്ല ഡിമാന്റാണുള്ളത്.

80 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ സ്‌പീഡും, പുതിയ SK3 ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Horwin

പ്രത്യേകിച്ച് ഇലക്‌ട്രിക്‌ സ്‌കൂട്ടറുകൾക്കാണ് പ്രശസ്‌തി കൂടുതൽ. കാഴ്ച്ചയെക്കാൾ പ്രായോഗികതയിലേക്കാണ് കൂടുതൽ ഇവി മോഡലുകളും നയിക്കപ്പെടുന്നത്. അതിനാൽ ഇപ്പോൾ യൂറോപ്യൻ വിപണികളിലേക്ക് മറ്റൊരു പുതിയ അവതാരം കൂടി പിറവിയെടുത്തിരിക്കുകയാണ്.

80 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ സ്‌പീഡും, പുതിയ SK3 ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Horwin

ഓസ്ട്രിയ ആസ്ഥാനമായുള്ള ഹോർവിൻ ഇവി ബ്രാൻഡാണ് SK3 എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ ഇ-സ്കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്. സമകാലിക ഇലക്‌ട്രിക് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി മാക്‌സി സ്‌കൂട്ടർ സ്റ്റൈലിംഗുകൾ സ്വീകരിക്കുന്ന മിനുസമാർന്നതും ഷാർപ്പുമായ രൂപകൽപ്പനയാണ് ഹോർവിൻ SK3 അവതരിപ്പിക്കുന്നത്.

80 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ സ്‌പീഡും, പുതിയ SK3 ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Horwin

എന്നിരുന്നാലും ഫ്ലോർബോർഡിലൂടെ ഓടുന്ന ആധുനിക മാക്സി-സ്റ്റൈൽ സ്കൂട്ടറുകൾ പോലെ ഉയരവും പ്രാധാന്യമർഹിക്കുന്നതാണ് ഹോർവിൻ SK3. മുൻവശത്ത് സ്കൂട്ടറിന് ബിഎംഡബ്ല്യു C400 ജിടിയുടെ പ്രതീതി നൽകുന്ന ഒരു ഇരട്ട എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റർ ആപ്രോണിൽ ഘടിപ്പിച്ചിരിക്കുന്നു. ഇതോടൊപ്പം തന്നെ ചെറുതും ക്രമീകരിക്കാവുന്നതുമായ ഫ്ലൈസ്‌ക്രീനും ഉണ്ട്.

80 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ സ്‌പീഡും, പുതിയ SK3 ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Horwin

സ്കൂട്ടറിന്റെ ഫ്രണ്ട്, സൈഡ് പാനലുകളിൽ നിരവധി കട്ടുകളും ക്രീസുകളും ഉണ്ട്. അത് ആധുനികവും പ്രയോജനപ്രദവുമായ രൂപമാണ് ഇലക്‌ട്രിക് സ്‌കൂട്ടറിന് സമ്മാനിച്ചിരിക്കുന്നത്. താരതമ്യേന പരന്ന സീറ്റ് ഒരു ചങ്കി സിംഗിൾ-പീസ് ഗ്രാബ് റെയിലിനൊപ്പമാണ് വരുന്നത്. അത് ഒരു ലഗേജ് മൗണ്ടിംഗ് റാക്ക് അല്ലെങ്കിൽ ഒരു ആക്സസറിയായി ഒരു പിലിയൻ ബാക്ക്‌റെസ്റ്റുള്ള ഒരു പന്നിയർ ബോക്‌സ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനും കഴിയും.

80 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ സ്‌പീഡും, പുതിയ SK3 ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Horwin

അടിസ്ഥാനപരമായി ഇത് ദൈനംദിന യാത്രകൾക്കും ദീർഘദൂര ടൂറിംഗുകൾക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നാണ് ഹോർവിൻ അവകാശപ്പെടുന്നത്. 2.52kWh ലിഥിയം അയൺ ബാറ്ററിയിൽ നിന്ന് ഊർജ്ജം ലഭിക്കുന്ന 6.2kW ഇലക്ട്രിക് മോട്ടോറാണ് SK3 നൽകുന്നത്. ക്ലെയിം ചെയ്യപ്പെടുന്ന ഉയർന്ന വേഗത മണിക്കൂറിൽ 90 കിലോമീറ്ററായി നിയന്ത്രിച്ചിരിക്കുന്നു.

80 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ സ്‌പീഡും, പുതിയ SK3 ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Horwin

ഒരു തവണ ചാർജ് ചെയ്താൽ ഇലക്ട്രിക് സ്‌കൂട്ടറിന് 80 കിലോമീറ്റർ റേഞ്ച് ലഭിക്കും. ഓപ്‌ഷണലായി അധിക ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നതിലൂടെ ഹോർവിൻ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റേഞ്ച് 160 കിലോമീറ്റർ വരെ നീട്ടാനാകും. എന്നിരുന്നാലും രണ്ടാമത്തെ ബാറ്ററി ഉൾപ്പെടുത്തുന്നത് സീറ്റിനടിയിലെ സ്റ്റോറേജ് ഗണ്യമായി കുറയ്ക്കും.

80 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ സ്‌പീഡും, പുതിയ SK3 ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Horwin

ഹോർവിൻ തങ്ങളുടെ ഉപഭോക്താക്കൾക്ക് മോഡലിനൊപ്പം സ്റ്റാൻഡേർഡായി 8A ചാർജർ നൽകും. ഫീച്ചറുകളുടെ കാര്യത്തിൽ പൂർണ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് പാനൽ, കീലെസ് ഓപ്പറേഷൻ, ക്രൂയിസ് കൺട്രോൾ എന്നിവയാണ് കമ്പനി SK3 ഇവിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

80 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ സ്‌പീഡും, പുതിയ SK3 ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Horwin

സ്കൂട്ടറിന്റെ ഹാർഡ്‌വെയർ കോൺഫിഗറേഷനുകൾ വളരെ ലളിതമാണ്. ഫ്രണ്ട്, ഡ്യുവൽ റിയർ സ്പ്രിംഗുകൾ എന്നിവയിൽ പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകൾ അടങ്ങുന്ന സസ്പെൻഷൻ സജ്ജീകരണമാണ് കാണാനാവുക. കറുത്ത 14 ഇഞ്ച് മൾട്ടി-സ്‌പോക്ക് അലോയ് വീലിലാണ് സ്‌കൂട്ടർ ഓടുന്നത്.

80 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ സ്‌പീഡും, പുതിയ SK3 ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Horwin

ബ്രേക്കിംഗ് സജ്ജീകരണത്തിൽ കോമ്പി ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) സഹായത്തോടെ ഫ്രണ്ട് ഡിസ്കും പിൻ ഡ്രം യൂണിറ്റും അടങ്ങിയിരിക്കുന്നു. മെറ്റാലിക് ബ്ലൂ, ബ്ലാക്ക്, മെറ്റാലിക് ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഹോർവിൻ SK3 ഇലക്ട്രിക് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്.

80 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ സ്‌പീഡും, പുതിയ SK3 ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Horwin

ഈ ഇവി സ്വന്തമാക്കാനായി 3990 യൂറോയാണ് മുടക്കേണ്ടത്. അതായത് ഏകദേശം 3.42 ലക്ഷം രൂപ. പുതിയ ഹോർവിൻ SK3 ഈ മാസം യൂറോപ്പിലുടനീളമുള്ള വിപണികളിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ വില പൊയിന്റിൽ ഇത് ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം പ്രായോഗികമായ ഒരു ഓപ്ഷനായി തോന്നുന്നില്ല.

80 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ സ്‌പീഡും, പുതിയ SK3 ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Horwin

അതിനാൽ നമ്മുടെ വിപണിയിലേക്ക് ഹോർവിൻ സ്കൂട്ടറുകൾ എത്താനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഇതിനോടകം തന്നെ യൂറോപ്പ്, ചൈന പോലുള്ള വലിയ വിപണികളിൽ നിരവധി മോഡലുകൾ അവതരിപ്പിച്ച് ഹിറ്റാക്കിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് ഹോർവിൻ.

Most Read Articles

Malayalam
English summary
Horwin unveiled new electric scooter named sk3 in europe
Story first published: Friday, January 28, 2022, 9:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X