110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

കഴിഞ്ഞ വർഷം സൈബർഗ് യോദ ഇലക്ട്രിക് മോട്ടോർസൈക്കിൾ വെളിപ്പെടുത്തിയതിന് ശേഷം ഒരു പുതിയ ബോബ്-ഇ ഇലക്ട്രിക് ബൈക്കിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇഗ്‌നിട്രോൺ മോട്ടോകോർപ് സൈബർഗ്.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തെ മറ്റൊരു സ്റ്റാർട്ട്-അപ്പ് കമ്പനിയാണ് ഇഗ്‌നിട്രോൺ മോട്ടോകോർപ് സൈബർഗ്. പുതിയ ബോബ്-ഇ ഇലക്ട്രിക് ബ്രാൻഡിന്റെ നിരയിലെ രണ്ടാമത്തെ ഇവി മോഡലാണ്.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

പുതിയ ബോബ്-ഇ ഇലക്ട്രിക് ഡേർട്ട് മോട്ടോർബൈക്ക് രാജ്യത്ത് സൈബർഗ് ശ്രേണി വിപുലീകരിക്കുന്നതിനായാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം തന്നെ കമ്പനിയുടെ ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിളായ സൈബർഗ് യോദ വിപണിയിൽ ശ്രദ്ധനേടി തുടങ്ങിയിട്ടുമുണ്ട്.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

ഇഗ്‌നിട്രോൺ മോട്ടോകോർപ്പിൽ നിന്നുള്ള പുതിയ ശ്രേണി ഉൽപ്പന്നങ്ങൾ 2022 ജനുവരി 16-ന് അതിന്റെ വെബ്‌സൈറ്റിൽ തത്സമയം അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതിനാൽ ഉടൻ തന്നെ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ വിൽപ്പനയ്ക്കും സജ്ജമാകും.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

സൈബർഗിന്റെ വിജയകരമായ ലോഞ്ച്, തങ്ങളുടെ ആദ്യത്തെ ക്രൂയിസർ മോട്ടോർ ബൈക്കായ യോദയ്ക്ക് ലഭിച്ച പ്രതികരണം എന്നിവ കണക്കിലെടുക്കുമ്പോൾ സ്‌പോർട്‌സ് സെഗ്‌മെന്റിൽ കമ്പനിയുടെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം അനാവരണം ചെയ്യുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ഇഗ്‌നിട്രോൺ മോട്ടോകോർപ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകൻ രാഘവ് കൽറ പറഞ്ഞു.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഒതുക്കമുള്ളതും സുഖപ്രദവുമായ റൈഡിംഗ് അനുഭവം പ്രതീക്ഷിക്കുന്ന തങ്ങളുടെ ഉപഭോക്താക്കൾക്കുള്ള ഒരു സമ്പൂർണ പാക്കേജായിരിക്കും ഇത്തരത്തിലുള്ള ആദ്യ നവീകരണമായ ബോബ്-ഇ എന്നാണ് സൈബർഗിന്റെ അവകാശവാദം.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

സൈബർഗ് ബോബ്-ഇ മോട്ടോർസൈക്കിൾ ഒരു ഇലക്ട്രിക് ഡേർട്ട് ബൈക്കായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മോഡലിലെ 2.88kWh ലിഥിയം-അയൺ ബാറ്ററി 110 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ ഇവിക്ക് പരമാവധി 85 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ജിയോ ലൊക്കേറ്റ്/ ജിയോ ഫെൻസിങ്, ബാറ്ററി സ്റ്റാറ്റസ്, യുഎസ്ബി ചാർജിംഗ്, ബ്ലൂടൂത്ത്, കീലെസ് ഇഗ്നിഷൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകൾ ബൈക്കിൽ ലഭ്യമാണ്.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

ബ്ലാക്ക്, റെഡ് എന്നീ രണ്ട് കളർ വേരിയന്റുകളിൽ പുതിയ സൈബർഗ് ബോബ്-ഇ ഇലക്ട്രിക് ലഭ്യമാകും. ബോബ്-ഇ ഇന്ത്യയിലെ ആദ്യത്തെ കോം‌പാക്‌ട് സ്‌പോർട്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തനക്ഷമമാക്കിയ ഇലക്‌ട്രിക് ഡേർട്ട് മോട്ടോർബൈക്കാണെന്നും കമ്പനി പറയുന്നു.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

കൂടാതെ മികച്ച ഇൻ-ക്ലാസ് ഫീച്ചറുകളുള്ള വൈദ്യുതീകരണ അനുഭവം നൽകുന്ന മോട്ടോർബൈക്കുകൾ തിരയുന്ന യുവ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു മോഡലാകും ഇതെന്നുമാണ് സൈബർഗ് സിഇഒ രാഘവ് കൽറ അഭിപ്രായപ്പെടുന്നത്.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

സൈബർഗ് യോദ ക്രൂയിസർ ഇലക്‌ട്രിക് ബൈക്കിനെ പോലെ ബോബ്-ഇ അതിന്റെ 15Amp ഹോം ചാർജറിൽ നിന്ന് 4 മുതൽ 5 മണിക്കൂറിനുള്ളിൽ 100 ശതമാനം വരെ നീരെടുക്കുന്ന ഒരു സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയും അവതരിപ്പിക്കുന്നു. സൈബർഗ് ബോബ്-ഇ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

ഓരോന്നും റൈഡിംഗ് ശൈലിക്കും റൈഡറുടെ ആവശ്യങ്ങൾക്കും അനുയോജ്യമാക്കാവുന്നവയാണ്. മോട്ടോർബൈക്കിൽ റിവേഴ്‌സ് മോഡും ക്രൂയിസ് കൺട്രോളും സജ്ജീകരിച്ചിരിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ ടെലിസ്‌കോപ്പിക് ഫോർക്കുകളിൽ മുകളിലേക്കും പിന്നിൽ പൂർണമായും ക്രമീകരിക്കാവുന്ന മോണോ-ഷോക്കും സജ്ജീകരിച്ചിരിക്കുന്നു.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

വിപണിയിൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് ഇഗ്‌നിട്രോൺ മോട്ടോകോർപ്പിന് ഇന്ത്യയിലുടനീളം ശക്തമായ വിൽപ്പന, സേവന ശൃംഖല ഉണ്ടായിരിക്കും. ഗുഡ്ഗാവിലെ മനേസറിലെ കമ്പനിയുടെ പ്ലാന്റിൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ നിർമാണവും അസംബ്ലിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

പ്രാരംഭ ഘട്ടത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ പ്രതിവർഷം 40,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇഗ്നിട്രോൺ മോട്ടോകോർപ്പിനുണ്ട്. 30 മിനിറ്റിനുള്ളിൽ 50 ശതമാനം വേഗത്തിൽ ചാർജ് ചെയ്യാനുള്ള കഴിവുള്ള ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ, പേ-അസ്-യു-ഗോ സ്റ്റേഷനുകൾ എന്നിവയ്‌ക്കൊപ്പം റോഡ്‌സൈഡ് അസിസ്റ്റൻസിനായി കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുമുണ്ട്.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

സപ്ലൈകളിലും സേവനങ്ങളിലും പണം സമ്പാദിക്കുന്നതിന് വെണ്ടർക്കുള്ള പ്രീമിയം ഫീസും ഇത് സുഗമമാക്കും. പോരാത്തതിന് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ മോട്ടോർബൈക്കുകൾ നിർമിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയും ബാറ്ററി സാങ്കേതികവിദ്യയും നിർമാണ പ്രക്രിയകളും മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ വഴികൾ നിരന്തരം പര്യവേക്ഷണം ചെയ്യുകയും ചെയ്യുമെന്നും കമ്പനി ഉറപ്പു നൽകിയിട്ടുമുണ്ട്.

110 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ഡേർട്ട് ബൈക്ക്, പുതിയ Bob-E മോഡലിനെ അവതരിപ്പിച്ച് Cyborg

ഈ രണ്ട് മോഡലുകൾ ഉൾപ്പടെ ക്രൂയിസർ, റെഗുലർ, സ്‌പോർട്‌സ് വിഭാഗങ്ങളിൽ ഓരോന്നും ഈ ശ്രേണിയിൽ മൂന്ന് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ സൈബർഗ് പുറത്തിറക്കും. മിഡ് മുതൽ ഹൈ സ്പീഡ് വരെയുള്ള വിഭാഗങ്ങളിലേക്കാണ് ഈ ഇവികൾ അവതരിപ്പിക്കുക. നേരത്തെ പരിചയപ്പെടുത്തിയ യോദയിൽ ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് വരെയാണ് ഇഗ്‌നിട്രോൺ മോട്ടോകോർപ് അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Ignitron motocorp introduced the cyborg bob e electric motorcycle in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X