കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

ഇന്ത്യയിൽ റെട്രോ ക്ലാസിക് ശൈലിയുള്ള മോട്ടോർസൈക്കിളുകളുടെ വിപണി അടുത്തിടെയായി ചൂടുപിടിച്ചു വരികയാണ്. ടിവിഎസ് റോണിനും റോയൽ എൻഫീൽഡ് ഹണ്ടർ 350 മോഡലുമെല്ലാം വിപണിയിലെത്തിയപ്പോൾ അപ്രതീക്ഷിതമായി ഒരഥിതി കൂടി കടന്നുവന്നിരിക്കുകയാണിപ്പോൾ.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

പണ്ട് ബജാജിന്റെ കൂട്ടുപിടിച്ച് കാലിബർ എന്ന കിടിലൻ കമ്മ്യൂട്ടർ ബൈക്ക് പുറത്തിറക്കിയ കവസാക്കി തന്നെയാണ് ആ അതിഥി. ഇന്തോനേഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ വിപണികളിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ചെറിയ ശേഷിയുള്ള കവസാക്കിയുടെ ക്ലാസിക് ഐറ്റമായ W175 ബൈക്കാണ് ഇപ്പോൾ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

മെക്സിക്കോ, ഉറുഗ്വേ, ബൊളീവിയ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കും ഇത് കയറ്റുമതി ചെയ്യുന്നുണ്ട്. നിഞ്ച, വെർസിസ് തുടങ്ങിയ പ്രീമിയം മോട്ടോർസൈക്കിളുകളിൽ മാത്രം ശ്രദ്ധ ഊന്നിയിരുന്ന കവസാക്കി നേരത്തെ തന്നെ W175 മോഡൽ രാജ്യത്ത് അവതരിപ്പിക്കേണ്ടതായിരുന്നുവെങ്കിലും കൊവിഡ് മഹാമാരിയുടെ വരവാണ് പദ്ധതി ഇത്രയും വൈകിപ്പിച്ചത്.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

ഇന്തോനേഷ്യയിൽ സ്റ്റാൻഡേർഡ് W175, W175 കഫേ, W175 TR എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ക്ലാസിക് ബൈക്കിന്റെ വകഭേദമായി വിപണിയിലെത്തുന്നത്. എന്നാൽ നമ്മുടെ ഇന്ത്യൻ വിപണിയിൽ സ്റ്റാൻഡേർഡ് വേരിയന്റ് മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. W175 പ്രാദേശികമായി നിർമിക്കുന്നത് ചെലവ് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

രണ്ട് നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയെത്തുന്ന കവസാക്കി W175 മോട്ടോർസൈക്കിളിന് 1.47 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. മോഡൽ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കവസാക്കി ഷോറൂമുകളിലൂടെ ബൈക്ക് പ്രീ-ബുക്ക് ചെയ്യാനാവും.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ W175-ന്റെ ഡിസൈൻ പ്രചോദനം അതിന്റെ വലിയ മോഡലായ W800 മോഡലിൽ നിന്നാണ്. കവസാക്കി W സീരീസിന് 50 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന സമ്പന്നമായ ചരിത്രമുണ്ടെന്ന് ഓർമിക്കേണം. ഈ സീരീസിലെ ആദ്യ ബൈക്ക് W1, 1966-ലാണ് പുറത്തിറങ്ങുന്നത്.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

ഈ നീണ്ട യാത്ര തുടരുമ്പോൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും റിയർ വ്യൂ മിററുകളും, ഫോർക്ക് ഗെയ്‌റ്ററുകളും, ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്കും, ക്വിൽറ്റഡ് സിംഗിൾ പീസ് സാഡിലും വയർ സ്പോക്ക് വീലുകളും പോലുള്ള ഫീച്ചറുകളുള്ള ആകർഷകമായ ഓൾഡ് സ്‌കൂൾ പ്രൊഫൈലാണ് കവസാക്കി W175 മോഡലിനുള്ളത്.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

എബോണി, സ്‌പെഷ്യൽ എഡിഷൻ റെഡ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാവും റെട്രോ ബൈക്ക് സ്വന്തമാക്കാനാവുക. ആദ്യത്തേത് അടിസ്ഥാനപരമായി ലളിതമായ ഒരു കറുത്ത നിറമാണ് അവതരിപ്പിക്കുന്നതെങ്കിൽ രണ്ടാമത്തേത് ചുവപ്പും കറുപ്പും ചേർന്ന ഒരു ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലാണ് ഒരുങ്ങിയിരിക്കുന്നത്.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

രണ്ടിലും ഫ്രണ്ട് സസ്‌പെൻഷൻ, ഹെഡ്‌ലൈറ്റ് കേസിംഗ്, എഞ്ചിൻ, സ്വിംഗാർം, എക്‌സ്‌ഹോസ്റ്റ് പൈപ്പ് തുടങ്ങി മിക്ക ഘടകങ്ങളും പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. അനലോഗ് സ്റ്റൈൽ സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ടേൺ സിഗ്നലുകൾ എന്നിവ ഉപയോഗിച്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വളരെ ലളിതമാക്കിയാണ് നൽകിയിരിക്കുന്നത്.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

W175 മോഡലിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ആപ്പ് അധിഷ്‌ഠിത ഫംഗ്‌ഷനുകളും പോലെയുള്ള കാര്യങ്ങളിൽ യാതൊരു ശല്യവുമില്ലെന്ന് പറയാം. ഇൻസ്ട്രുമെന്റ് കൺസോളിന്റെ താഴെയുള്ള ഭാഗത്ത് സിഗ്നേച്ചർ W ബ്രാൻഡിംഗ് കാണാം. വ്യത്യസ്‌തമായ റെഡ് ഷേഡിൽ W ബ്രാൻഡിംഗും ഫ്യുവൽ ടാങ്കിലും ഇടംപിടിച്ചിരിക്കുന്നതാണ് അൽപം ഫാഷനായി എടുത്തുപറയാനാവുന്നത്.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

ഹാർഡ്‌വെയർ സജ്ജീകരണങ്ങളും കവസാക്കി ബൈക്കിൽ വളരെ ലളിതമാണ്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ ഷോക്ക് അബ്‌സോർബറുകളും സംയോജിപ്പിച്ചിരിക്കുന്ന ഡബിൾ ക്രാഡിൽ ഫ്രെയിമിലാണ് W175 നിർമിച്ചെടുത്തിരിക്കുന്നത്. ബൈക്ക് റൈഡറുടെ സ്വാഭാവിക സ്ഥാനത്തെ പിന്തുണയ്ക്കുന്നുതിനാൽ റൈഡിംഗ് സ്റ്റാൻസ് തികച്ചും സുഖകരമാണ്.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

ബൈക്കിന് മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമുണ്ട്. രണ്ടറ്റത്തും 17 ഇഞ്ച് വീലുകളും 80/100 ഫ്രണ്ട് ടയറും 100/90 സെക്ഷണ പിൻ ടയറുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. 7,500 rpm-ൽ പരമാവധി 13 bhp പവറും 6,000 rpm-ൽ 13.2 Nm torque ഉം നൽകുന്ന 177 സിസി, എയർ കൂൾഡ് എഞ്ചിനാണ് കവസാക്കി W175 മോഡലിന് തുടിപ്പേകുന്നത്.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

ഇത് 5-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. പവർ കണക്കുകൾ വളരെ മിതവ്യയമാണെന്ന് തോന്നുമെങ്കിലും വെറും 135 കിലോഗ്രാം ഭാരം മാത്രമുള്ളതിനാൽ W175 ന് ഇപ്പോഴും മികച്ച പെർഫോമൻസ് നൽകാൻ കഴിയുമെന്നതാണ് ഹൈലൈറ്റ്.

കവസാക്കിയുടെ ക്ലാസിക് ഐറ്റം 'W175' വിപണിയിൽ; വില 1.47 ലക്ഷം രൂപ

2,006 മില്ലീമീറ്റർ നീളം, 1,320 മില്ലീമീറ്റർ വീൽബേസ്, 790 മില്ലീമീറ്റർ സീറ്റ് ഹൈറ്റ് എന്നിവയാണ് ബൈക്കിന്റെ വലിപ്പം. ഇന്ത്യയിൽ കവസാക്കിയുടെ പുതിയ W175 മോഡലിന് നേരിട്ടുള്ള എതിരാളികളില്ലെങ്കിലും യമഹ FZ-X, റോയൽ എൻഫീൽഡ് ഹണ്ടർ 350, ഹോണ്ട CB350, ജാവ, യെസ്ഡി റോഡ്‌സ്റ്റർ എന്നിവയുമായാവും ഇതിന് മത്സരിക്കേണ്ടി വരിക.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki launched much awaited w175 bike in india priced at rs 1 47 lakh
Story first published: Monday, September 26, 2022, 9:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X