റോഡിൽ ഇറക്കാൻ അനുമതിയില്ല, പക്ഷേ വിലയോ 7.99 ലക്ഷം രൂപയും, പുതിയ Kawasaki KX250 ഇന്ത്യയിൽ

കവസാക്കി ഡേർട്ട് ബൈക്ക്, കവസാക്കി kx250, കവസാക്കി kx250 ഇന്ത്യ, കവസാക്കി kx250 വില, കവസാക്കി kx250 എഞ്ചിൻ, kawasaki dirt bike, kawasaki kx250, kawasaki kx250 india, kawasaki kx250 price, kawasaki kx250 engine

ജാപ്പനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കിയുടെ നിരയിൽ അനേകായിരം വ്യത്യസ്‌ത മോഡലുകളാണ് ലോകമെമ്പാടുമായി അണിനിരക്കുന്നത്. അതിൽ ഏറെ പ്രശസ്‌തരാണ് KX ഡേർട്ട് ബൈക്ക് ശ്രേണി. ഇന്ത്യയിലും ഇവ അത്രയേറെ ജനപ്രിയമാണെന്നു വേണം പറയാൻ.

അതിന്റെ ഭാഗമായിതാ കവസാക്കി മോട്ടോർ 2023 മോഡൽ KX250 ഡേർട്ട് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. പുതിയ KX250 ഒരു ട്രാക്ക്-ഒൺലി ഡേർട്ട് മോട്ടോർസൈക്കിളാതിനാൽ തന്നെ ഇവ റോഡിൽ ഉപയോഗിക്കാൻ നിയമപരവുമല്ലെന്ന് പ്രത്യേകം ഓർമിക്കണം.

റോഡിൽ ഇറക്കാൻ അനുമതിയില്ല, പക്ഷേ വിലയോ 7.99 ലക്ഷം രൂപയും, പുതിയ Kawasaki KX250 ഇന്ത്യയിൽ

7.99 ലക്ഷം എക്സ്ഷോറൂം വിലയിലാണ് ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിൽ പുതിയ KX250 ഡേർട്ട് ബൈക്ക് വിപണിയിൽ ഇറക്കിയിരിക്കുന്നത്. 2023 മോഡൽ ഇയർ പരിഷ്ക്കരണത്തിന്റെ ഭാഗമായി പെർഫോമൻസിൽ കിടിലൻ മാറ്റങ്ങളാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. അതോടൊപ്പം മെക്കാനിക്കൽ ഫ്രണ്ടിൽ നിരവധി മെക്കാനിക്കൽ നവീകരണങ്ങളും മോട്ടോർസൈക്കിളിൽ കവസാക്കി ഒരുക്കിയിട്ടുണ്ട്.

പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ KX250 എഞ്ചിനും നവീകരിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. KX250 ഡേർട്ട് ബൈക്കിന്റെ ഇതുവരെയുള്ള ഏറ്റവും ശക്തമായ ആവർത്തനമാണിതെന്ന് കവസാക്കി പറയുന്നു. രാജ്യത്ത് ലൈം ഗ്രീൻ നിറത്തിൽ മാത്രമേ ഡേർട്ട് ബൈക്ക് ലഭ്യമാകൂ. ഇന്ത്യയിൽ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായാണ് (CBU) എത്തുന്നത് എന്നതിനാലാണ് മോട്ടോർസൈക്കിളിന് ഇത്രയും ഉയർന്ന വില മുടക്കേണ്ടതായി വരുന്നതും.

വില 7.99 ലക്ഷം രൂപ, പുതിയ Kawasaki KX250 ഇന്ത്യയിൽ

2023 കവസാക്കി KX250 മോഡലിന് പുതുക്കിയ 249 സിസി, ലിക്വിഡ്-കൂൾഡ്, ഫോർ-സ്ട്രോക്ക് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇതുവരെ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും ശക്തമായ KX250 ഡേർട്ട് ബൈക്ക് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനായി മോട്ടോറിന് ഫിംഗർ-ഫോളോവർ വാൽവ് ആക്ച്വേഷൻ, ഇൻടേക്ക്, എക്‌സ്‌ഹോസ്റ്റ് പോർട്ടുകളുടെ ത്രോട്ടിനായി പരിഷ്‌കരിച്ച പ്രോസസിംഗ്, ഉയർന്ന റിവിംഗ് ലിമിറ്റുമായി പൊരുത്തപ്പെടുന്നതിന് വാൽവ് സ്പ്രിംഗിന് ഉയർന്ന നിരക്ക്, പരിഷ്‌കരിച്ച കമ്പ്യൂഷൻ ചേമ്പർ ഡിസൈൻ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.

പിസ്റ്റൺ ക്രൗൺ മുമ്പത്തേതിനേക്കാൾ പരന്നതാണ്. കൂടാതെ പരിഷ്ക്കരിച്ച ക്രാങ്കേസ് ഡിസൈനും നവീകരണത്തിന്റെ ഭാഗമായി ഒരു ഹൈഡ്രോളിക് ക്ലച്ചും 2023 കവസാക്കി KX250 ഡേർട്ട് ബൈക്കിൽ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ 2023 KX250 മോഡലിന് പുതിയ ഗിയറിംഗ്, പരിഷ്ക്കരിച്ച സസ്പെൻഷൻ ക്രമീകരണങ്ങൾ, ഹാൻഡ്‌ലിംഗ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ ടയറുകൾ എന്നിവയും കവസാക്കി സമ്മാനിച്ചിട്ടുണ്ട്.

റോഡിൽ ഇറക്കാൻ അനുമതിയില്ല, പക്ഷേ വിലയോ 7.99 ലക്ഷം രൂപയും, പുതിയ Kawasaki KX250 ഇന്ത്യയിൽ

മോട്ടോർസൈക്കിളിന്റെ മറ്റ് നവീകരണങ്ങളിൽ ഭാരം കുറഞ്ഞതും വീതിയുള്ളതുമായ ഫുട്‌പെഗുകൾ, നീളമുള്ള എക്‌സ്‌ഹോസ്റ്റ് ഹെഡർ പൈപ്പ്, വിപുലമായ ഇഗ്നിഷൻ ടൈമിംഗ് എന്നിവ ഉൾപ്പെടുന്നു. പുതിയ 2023 മോഡൽ ഡേർട്ട് ബൈക്കിന്റെ എഞ്ചിന് ലോഞ്ച് കൺട്രോൾ മോഡും മൂന്ന് എഞ്ചിൻ മാപ്പ് ചോയിസുകളും ലഭിക്കുന്നുവെന്നും കവസാക്കി പറയുന്നു.

ഹാർഡ്‌വെയറിന്റെ കാര്യത്തിൽ മികവുറ്റതായാണ് കവസാക്കി KX250 മോട്ടോർസൈക്കിളിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. അലുമിനിയം പെരിമീറ്റർ ഫ്രെയിം, പെറ്റൽ ഡിസ്‌ക് ബ്രേക്ക്, റെന്തൽ അലുമിനിയം ഫാറ്റ്‌ബാർ, കവാസാക്കിയുടെ ERGO FIT ക്രമീകരിക്കാവുന്ന ഹാൻഡിൽ, ഫുട്‌പെഗ് പൊസിഷനുകൾ, ലീനിയർ ആവരണങ്ങൾ എന്നിവയെല്ലാം KX250 മോഡലിനുള്ള പ്രത്യേകതകളാണ്. ഈ മാസം രണ്ടാം വാരം മുതൽ ഡെലിവറികൾ ആരംഭിക്കുന്ന കവസാക്കി ഇന്ത്യ തങ്ങളുടെ ഡീലർഷിപ്പുകളിലുടനീളം KX250 ഡേർട്ട് ബൈക്കിനായുള്ള ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.

മോട്ടോർസൈക്കിൾ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ബൈക്ക് ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാനാവും. ഓഫ്‌റോഡ് റേസിംഗ് ലോകത്ത് കവസാക്കി ഒരു വൻ ശക്തി തന്നെയാണെന്ന് തെളിയിക്കുന്ന മോഡലുകളാണിവ. ബ്രാൻഡിന്റെ KX ശ്രേണി വളർന്നുവരുന്ന റേസർമാർക്കും ഓഫ്-റോഡിംഗ് താൽപ്പര്യക്കാർക്കുമുള്ള ഗോ-ടു മോട്ടോർസൈക്കിളുകളാണ്. KX250 മോഡലിന് മോട്ടോക്രോസിൽ സമ്പന്നമായ ചരിത്രമുണ്ടെന്നതും ഇവയുടെ വിപണിയിലെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. 1974-ൽ അരങ്ങേറിയത് മുതൽ ഒന്നിലധികം AMA മോട്ടോക്രോസ് ചാമ്പ്യൻഷിപ്പ് വിജയങ്ങൾ ബൈക്കിന് നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki launched the new 2023 kx250 dirt bike in india priced at rs 7 99 lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X