ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

ജാപ്പനീസ് നിര്‍മാതാക്കളായ കവസാക്കി, തങ്ങളുടെ റെട്രോ മോട്ടോര്‍സൈക്കിളായ W175 നാളെ (സെപ്റ്റംബര്‍ 25) ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. നേരത്തെ മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പങ്കുവെച്ചിരുന്നു.

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

എന്നാല്‍ ഇപ്പോഴിതാ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, അതിന്റെ വില ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ്, സ്‌പെഷ്യല്‍ എഡിഷന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാകും കവസാക്കി W175 വിപണിയില്‍ എത്തിക്കുക.

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

ഇതില്‍ എന്‍ട്രി ലെവല്‍ വേരിയന്റിന് 1.47 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുമ്പോള്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഇതിനേക്കാള്‍ 2,000 ചെലവേറിയതായിരിക്കുമെന്നാണ് പറയുന്നത്.

MOST READ: Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ വര്‍ഷം W175 രണ്ട് തവണ പരീക്ഷണം നടത്തിയിരുന്നുവെങ്കിലും ഉല്‍പ്പന്നം വിപണിയിലെത്തിക്കാന്‍ ജാപ്പനീസ് ബ്രാന്‍ഡിന് വളരെയധികം സമയമെടുത്തു. കൊവിഡും പിന്നാലെ വന്ന പ്രതിസന്ധികളുമാണ് മോട്ടോര്‍സൈക്കിളിന്റെ അവതരണം വൈകാന്‍ കാരണമായത്.

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും, ഈ അനുകൂല കാലയളവില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പൊതുവെ നിലനില്‍ക്കുന്ന പോസിറ്റീവ് വാങ്ങല്‍ വികാരം കണക്കിലെടുത്ത് ഉത്സവ സീസണിന് മുമ്പായി ഇത് ലഭ്യമാക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍.

MOST READ: ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

സ്റ്റാന്‍ഡേര്‍ഡും സ്‌പെഷ്യല്‍ എഡിഷനും തമ്മിലുള്ള പ്രധാന വ്യത്യാസം എക്‌സ്റ്റീരിയര്‍ ബോഡി തീം ആണ്, കാരണം ആദ്യത്തേത് എബോണി നിറത്തിലും രണ്ടാമത്തേത് കാന്‍ഡി പെര്‍സിമോണ്‍ റെഡ് നിറത്തിലും വില്‍ക്കുമെന്നാണ് സൂചന. കവസാക്കി W175 അടുത്തിടെ പുറത്തിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ടിവിഎസ് റോണിന്‍ എന്നിവയോടാകും മത്സരിക്കുക.

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും, സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍, യമഹ FZ-X, ഒരുപക്ഷെ ഹീറോ എക്‌സ്പള്‍സ് 200T എന്നിവയ്ക്കെതിരെ മാത്രമേ W175-ന് മത്സരിക്കാനാകൂ. റെട്രോ മോട്ടോര്‍സൈക്കിള്‍ ലോഞ്ച് ചെയ്യുമ്പോള്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഓഫറായി ഇത് മാറുകയും ചെയ്യും.

MOST READ: Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

കാരണം ഇത് നിഞ്ച 300-ന് താഴെയാകും ഇടംപിടിക്കുക. പ്രകടനത്തെ സംബന്ധിച്ചിടത്തോളം, മോട്ടോര്‍സൈക്കിളിന് 177 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ബിഎസ് VI എഞ്ചിന്‍ ഉപയോഗിക്കും.

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

ഇത് 7,500 rpm-ല്‍ 12.8 bhp കരുത്തും 6,000 rpm-ല്‍ 13.2 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പവര്‍ട്രെയിന്‍ അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഔദ്യോഗിക പ്രകടന നമ്പറുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചോര്‍ന്ന ഒരു രേഖ മുകളില്‍ പറഞ്ഞ കണക്കുകളാണ് നല്‍കിയിരിക്കുന്നത്. കവസാക്കി W175-ന് ഡബിള്‍ ക്രാഡില്‍ ഷാസി അടിവരയിടും.

MOST READ: ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും ഇതില്‍ സജ്ജീകരിക്കും, മുന്‍വശത്ത് സിംഗിള്‍ 270 mm പെറ്റല്‍ ഡിസ്‌ക്കും, പിന്നില്‍ 110 mm ഡ്രം ബ്രേക്കും ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കും. അതിന്റെ ഹാര്‍ഡ്‌വെയര്‍ പോലെ തന്നെ, അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും വൃത്താകൃതിയിലുള്ള ഹാലൊജന്‍ ഹെഡ്‌ലാമ്പ് യൂണിറ്റും ലഭിക്കുന്നതിനാല്‍ ഫീച്ചര്‍ ലിസ്റ്റ് വളരെ അടിസ്ഥാനപരമാണ്.

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് കവസാക്കി. ZX-6R, ZX-10R, ZX-12R, ZX-14R, H2R, തുടങ്ങിയ മോട്ടോര്‍സൈക്കിളുകള്‍ക്കാണ് ഇത് ഏറ്റവും അറിയപ്പെടുന്നത്. മികച്ച പ്രകടനത്തോടെ അതത് സെഗ്മെന്റുകളെ പുനര്‍നിര്‍വചിച്ചവയാണ് ഈ മോട്ടോര്‍സൈക്കിളുകള്‍. മാത്രമല്ല, ഇവ വേഗതയേറിയതും ചെലവേറിയതുമായ മോഡലുകള്‍ കൂടിയാണ്.

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

കമ്പനിയുടെ ഇന്തോനേഷ്യന്‍ ലൈനപ്പില്‍ W175 ഇതിനകം വിറ്റഴിഞ്ഞു. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, മിക്ക ബ്രാന്‍ഡുകളും, ഇലക്ട്രിക്, ഹൈബ്രിഡ്-ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇതേ പാതയിലേക്ക് തിരിയുകയാണ് കവസാക്കിയും.

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

2020 അവസാനത്തോടെ (EICMA 2019-ല്‍ ഓള്‍-ഇലക്ട്രിക് പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് ഒരു വര്‍ഷത്തിന് ശേഷം) കമ്പനി ഹൈബ്രിഡ്-ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ലോകമെമ്പാടും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, കമ്പനി ലോകത്തെ അമ്പരപ്പിച്ചു.

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

പ്രദര്‍ശിപ്പിച്ച ചെറിയ സ്റ്റാന്‍ഡേര്‍ഡ് ബൈക്ക് കമ്പനിയുടെ ഇലക്ട്രിക്-ഒണ്‍ലി മോട്ടോര്‍ ഉപയോഗിച്ച് Z-റേഞ്ച് സ്‌റ്റൈലിംഗും മറ്റ് മോഡലില്‍ ഹൈബ്രിഡ് EV (HEV) സാങ്കേതികവിദ്യയുള്ള നിഞ്ച-റേഞ്ച് സ്‌റ്റൈലിംഗും ഫീച്ചര്‍ ചെയ്തു.

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം; Kawasaki W175-ന്റെ വില വിവരങ്ങള്‍ പുറത്ത്

അധികം വൈകാതെ തന്നെ ഈ ബൈക്കുകളുടെ വിശദാംശങ്ങള്‍ കവസാക്കി വെളിപ്പെടുത്താന്‍ സാധ്യതയുണ്ട്. കവസാക്കിക്ക് അതിന്റെ ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പാരമ്പര്യമുള്ളതിനാല്‍ ഈ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലും എത്തും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki w175 price leaked ahead of launch read here to find more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X