കാത്തിരുന്നു മുഷിഞ്ഞല്ലേ... മാർച്ചിൽ വണ്ടി കൈയിൽ തരാമെന്ന പ്രഖ്യാപനവുമായി Simple Energy

ഓലയ്ക്കൊപ്പം ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തേക്ക് ചുവടുവെച്ചവരാണ് സിമ്പിൾ എനർജി. ഇതുവരെ തങ്ങളുടെ ആദ്യ മോഡലിനായുള്ള വിപണനം ആരംഭിക്കാനായില്ലെങ്കിലും ഇതിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ലഭിക്കുന്ന വിവരം. ബംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ സിമ്പിൾ എനർജി തങ്ങളുടെ ആദ്യത്തെ സ്കൂട്ടർ സിമ്പിൾ വൺ 2023 മാർച്ചോടെ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

സിമ്പിൾ വിഷൻ 1.0 എന്ന് പേരിട്ടിരിക്കുന്ന തങ്ങളുടെ ആദ്യ ഉത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ചുള്ള വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് 2023 ജനുവരി 19 മുതൽ പ്രവർത്തനം ആരംഭിക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിലുള്ള ട്രയൽ പ്രൊഡക്ഷൻ റണ്ണുകളോടെ, സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വാണിജ്യ ലോഞ്ചിനും ഡെലിവറിക്കും മുന്നോടിയായി സിമ്പിൾ എനർജി അതിന്റെ ഉത്പാദനം ഔദ്യോഗികമായി കമ്മീഷൻ ചെയ്യും. 100 കോടി രൂപയിലധികം മുതൽമുടക്കിൽ നിർമിച്ചതും 2,00,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതുമായ സിമ്പിൾ വിഷൻ 1.0 തമിഴ്‌നാട്ടിലെ ഹൊസൂരിലെ ശൂലഗിരിയിലാണ് സ്ഥിതി ചെയ്യുന്നത്.

കാത്തിരുന്നു മുഷിഞ്ഞല്ലേ... മാർച്ചിൽ വണ്ടി കൈയിൽ തരാമെന്ന പ്രഖ്യാപനവുമായി Simple Energy

പ്രതിവർഷം ഒരു ദശലക്ഷം യൂണിറ്റുകൾ വരെ നിർമിക്കാനുള്ള ശേഷി ഈ സ്ഥാപനത്തിനുണ്ട്. ഇൻഡസ്‌ട്രി 4.0 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, കമ്പനി സ്വന്തം ഉടമസ്ഥതയിലുള്ള മോട്ടോർ നിർമിക്കുന്നതിനായി ഒരു മോട്ടോർ ലൈൻ രൂപകൽപ്പന ചെയ്‌തു. ഇത് ഇലക്ട്രിക് സ്‌കൂട്ടർ നിർമാണ വിഭാഗത്തിലെ ആദ്യത്തെ സംഭവമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. സിമ്പിൾ വിഷൻ 1.0 എന്ന വലിയ കാഴ്ച്ചപ്പാടിലേക്ക് ഈ ശ്രമങ്ങൾ ഇപ്പോൾ രൂപപ്പെടുകയാണെന്ന് സിമ്പിൾ എനർജിയുടെ സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാർ പറഞ്ഞു.

അതേസമയം സിമ്പിൾ വണ്ണിലെ മികച്ച എഞ്ചിനീയറിംഗും കർക്കശമായ ഗവേഷണ-വികസനവും ഉപയോഗിച്ച് ഗ്രീൻ മൊബിലിറ്റിയിലേക്ക് മാറുന്നത് വേഗത്തിലും സുഗമമായും ചെയ്യുന്ന മികച്ച നിലവാരമുള്ള ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരുമെന്നും സുഹാസ് രാജ്കുമാർ പറഞ്ഞു. വൈദ്യുത വാഹനങ്ങൾ തദ്ദേശീയമായി നിർമിക്കുക എന്ന ഉദ്ദേശത്തോടെ പൂർത്തിയാക്കിയ സിമ്പിൾ വിഷൻ 1.0 ഫാക്ടറി ഹൊസൂരിലും പരിസരത്തുമായി 700-ലധികം തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ നൽകും. സിമ്പിൾ വൺ കൂടാതെ സ്റ്റാർട്ടപ്പിന്റെ ഭാവി പദ്ധതിയിൽ കൂടുതൽ ഉൽപ്പന്നങ്ങളുമുണ്ട്.

വിലയുടെ കാര്യത്തിൽ സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിന്റെ റെഗുലർ വേരിയന്റിന് 1.10 ലക്ഷം രൂപയാണ് വില വരികയെന്നാണ് അഭ്യൂഹം. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് 1.45 ലക്ഷം രൂപയും ഇന്ത്യയിൽ എക്സ്ഷോറൂം വില വന്നേക്കും. ഇത് സംസ്ഥാന സബ്‌സിഡികൾ ഒഴികെയുള്ള കണക്കുകളാണ്. വിതരണ ശൃംഖലയുടെ ആശങ്കകൾ കണക്കിലെടുക്കുമ്പോൾ, വിലയിൽ നേരിയ വർധനയുണ്ടായേക്കാമെന്നും സിമ്പിൾ പറയുന്നു. എങ്കിലും മേൽപ്പറഞ്ഞ വിലകളിൽ ഏതാനും ആയിരങ്ങളുടെ വർധനവ് മാത്രമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സിമ്പിൾ വണ്ണിന് 3.2 kWh ഫിക്സഡ് ബാറ്ററി പായ്ക്കും 1.6 kWh റിമൂവബിൾ മൊഡ്യൂളും ലഭിക്കുന്നു. ഇത് ഒരു ചാർജിന് 236 കിലോമീറ്റർ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവസാഖപ്പെടുന്നത്. കൂടാതെ, പരിഷ്ക്കരിച്ച മോഡൽ 3.2 kWh ഫിക്സഡ് ബാറ്ററി പായ്ക്ക് സഹിതം രണ്ട് 1.6 kWh റിമൂവബിൾ മൊഡ്യൂളുകൾ, അനുയോജ്യമായ സാഹചര്യങ്ങളിൽ ഒരു ചാർജിന് 300 കിലോമീറ്ററിൽ അധികം റൈഡിംഗ് റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

സിമ്പിൾ എനർജി അതിന്റെ 8.5 kW ഇലക്ട്രിക് മോട്ടോറും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അത് 8.5 kW (11.3 bhp) പവറിൽ 72 Nm torque വരെ വികസിപ്പിക്കാനും ശേഷിയുള്ളതാണ്. എന്നാൽ മികച്ച കാര്യക്ഷമതയും തെർമൽ മാനേജ്‌മെന്റും പെർഫോമൻസും വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, പൂനെ, ഗോവ, അഹമ്മദാബാദ്, ഇൻഡോർ, ജയ്പൂർ, ഡൽഹി, ലഖ്‌നൗ, ഭുവനേശ്വർ എന്നീ പന്ത്രണ്ട് നഗരങ്ങളിൽ ഉപഭോക്താക്കൾക്ക് സിമ്പിൾ വൺ ഇ-സ്‌കൂട്ടർ പരിചയപ്പെടുത്തുന്നതിനായി കമ്പനി മുമ്പ് ടെസ്റ്റ് റൈഡുകളും നടത്തിയിട്ടുണ്ട്.

ഇന്ത്യയിൽ മൊത്തം മൂവായിരത്തോളം പേർ ഈ ടെസ്റ്റ് ഡ്രൈവ് പരിപാടിയിൽ പങ്കെടുത്തുവെന്നും സിമ്പിൾ എനർജി പറയുന്നു. നിലവിൽ സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇലക്ട്രിക് സ്‌കൂട്ടർ 1,947 രൂപയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. വിൽപ്പനയ്ക്ക് എത്തുന്നതിനു മുമ്പേ സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിന് 55,000 യൂണിറ്റ് ബുക്കിംഗുകൾ സ്വന്തമാക്കാനും സാധിച്ചിട്ടുണ്ടെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
Much awaited simple one electric scooter will be launched by march 2023
Story first published: Tuesday, November 29, 2022, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X