ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 ഓവർ-ദി-എയർ അപ്ഡേറ്റ് ജൂൺ 18-ന് എത്തുമെന്ന് Ola Electric

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് അടുത്ത ആഴ്ച്ച ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല.

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 ഓവർ-ദി-എയർ അപ്ഡേറ്റ് ജൂൺ 18-ന് എത്തുമെന്ന് Ola Electric

മൂവ് OS2 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ജൂൺ 18-ന് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല ഫ്യൂച്ചർഫാക്ടറിയിൽ ഒരു പരിപാടിക്കിടെ പൊതു ലോഞ്ച് ചെയ്യുമെന്ന കാര്യം കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാളാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ചതിന് ശേഷം S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള ആദ്യത്തെ പ്രധാന ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റാണിത്.

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 ഓവർ-ദി-എയർ അപ്ഡേറ്റ് ജൂൺ 18-ന് എത്തുമെന്ന് Ola Electric

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഈ മാസം മുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് ഓല നേരത്തെ അറിയിച്ചിരുന്നു. ഇതിനകം അയച്ച എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും മൂവ് OS2 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഓവർ ദി എയർ വഴി ലഭ്യമാകും. ഫ്യൂച്ചർഫാക്ടറിയിൽ നടക്കുന്ന ഉപഭോക്തൃ ഇവന്റിലാകും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പരിചയപ്പെടുത്തുക.

MOST READ: നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 ഓവർ-ദി-എയർ അപ്ഡേറ്റ് ജൂൺ 18-ന് എത്തുമെന്ന് Ola Electric

പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളായ S1 വേരിയന്റിലും ഇതുവരെ നഷ്‌ടമായ ചില സവിശേഷതകൾ സജീവമാക്കുമെന്ന് ഓല ഇലക്ട്രിക് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറക്കിയ ശേഷം S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള ആദ്യത്തെ പ്രധാന ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റാണിത് എന്നതാണ് ഇതിനെ ഇത്രയധികം പ്രധനപ്പെട്ടതാക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 ഓവർ-ദി-എയർ അപ്ഡേറ്റ് ജൂൺ 18-ന് എത്തുമെന്ന് Ola Electric

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ എന്നിവ ഉൾപ്പെടുന്ന ചില ഫീച്ചറുകൾ ഇതുവഴി സ്‌കൂട്ടറുകളിലേക്ക് ഓല കൂട്ടിച്ചേർക്കപ്പെടും. ലോഞ്ച് ചെയ്യുമ്പോൾ S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഹിൽ ഹോൾഡ് കൺട്രോൾ, ഹൈപ്പർ മോഡ് തുടങ്ങിയ ചില പ്രധാന സവിശേഷതകൾ ഓല വാഗ്ദാനം ചെയ്തിരുന്നു.

MOST READ: ഹിമാലയത്തിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം S1 പ്രോ, റാലി സംഘടിപ്പിച്ച് Ola Electric

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 ഓവർ-ദി-എയർ അപ്ഡേറ്റ് ജൂൺ 18-ന് എത്തുമെന്ന് Ola Electric

എന്നാൽ ഈ അപ്‌ഡേറ്റുകളിൽ ഭൂരിഭാഗവും ഈ വർഷം ജൂണിനു മുമ്പ് മാത്രമേ ലഭ്യമാകുമെന്ന് ഓല ഇലക്ട്രിക്കിലെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ വരുൺ ദുബെ അടുത്തിടെ ഉറപ്പ് നൽകിയിരുന്നു. ചില ഹൈലൈറ്റ് ചെയ്ത ഫീച്ചറുകളില്ലാതെ S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ആദ്യ ബാച്ചുകൾ ഓല പുറത്തിറക്കിയിരുന്നു. ഒടിഎ അപ്‌ഡേറ്റുകളിൽ ഫീച്ചറുകൾ പിന്നീട് ചേർക്കുമെന്ന് ഇരുചക്രവാഹന നിർമാതാക്കൾ അറിയിച്ചിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 ഓവർ-ദി-എയർ അപ്ഡേറ്റ് ജൂൺ 18-ന് എത്തുമെന്ന് Ola Electric

ഇതിനകം വിതരണം ചെയ്ത ചില സ്കൂട്ടറുകളിലെ സോഫ്‌റ്റ്‌വെയറിനെക്കുറിച്ച് നിരവധി ഓല ഇലക്ട്രിക് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. അതിനും ഈ ആദ്യത്തെ ഒടിഎ അപ്ഡേറ്റ് പരിഹാരം കാണുമെന്നാണ് വിലയിരുത്തൽ. വരാനിരിക്കുന്ന OTA അപ്‌ഡേറ്റിൽ സജീവമാകുന്ന ഫീച്ചറുകളുടെ പൂർണമായ ലിസ്റ്റ് ഓല ഇതുവരെ പങ്കുവെച്ചിട്ടില്ല.

MOST READ: ഹൈബ്രിഡ് എഞ്ചിൻ, പുതിയ പ്ലാറ്റ്ഫോം; തലമുറ മാറ്റവുമായി Fortuner എസ്‌യുവി അടുത്ത വർഷം എത്തും

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 ഓവർ-ദി-എയർ അപ്ഡേറ്റ് ജൂൺ 18-ന് എത്തുമെന്ന് Ola Electric

ഇതോടൊപ്പം തന്നെ പൊതു ചാർജിംഗ് അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിക്കുന്നതിലും കമ്പനി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓല ഇലക്ട്രിക് ഇന്ത്യയിൽ ഒരു ബാറ്ററി സെൽ നിർമാണ പ്ലാന്റ് സ്ഥാപിക്കാനും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിനായിതമിഴ്‌നാട് ആസ്ഥാനമായുള്ള ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക് ഇന്ത്യയിൽ ബാറ്ററി സെൽ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ പങ്കാളികളെ തേടുകയാണ് നിലവിൽ.

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 ഓവർ-ദി-എയർ അപ്ഡേറ്റ് ജൂൺ 18-ന് എത്തുമെന്ന് Ola Electric

റിപ്പോർട്ടുകൾ പ്രകാരം 50-ഗിഗാവാട്ട് ശേഷിയുള്ള ഒരു ഇവി സെൽ പ്രൊഡക്ഷൻ ഫെസിലിറ്റി സ്ഥാപിക്കാനാണ് ബ്രാൻഡ് ആഗ്രഹിക്കുന്നത്. ഇതുവഴി ഓരോ വർഷവും ഏകദേശം 10 ദശലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിക്കാൻ ഈ സൗകര്യം ഉപയോഗിക്കാനും.

MOST READ: വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 ഓവർ-ദി-എയർ അപ്ഡേറ്റ് ജൂൺ 18-ന് എത്തുമെന്ന് Ola Electric

നിലവിൽ വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായി ഓല മാറിയിട്ടുണ്ട്. S1 പ്രോയുടെ വില ഓല മൂന്നാമത്തെ പർച്ചേസ് വിൻഡോ ഓപ്പൺ ആയതു മുതൽ 10,000 രൂപ വർധിപ്പിച്ചിരുന്നു. ഇലക്ട്രിക് സ്കൂട്ടർ കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് പരിചയപ്പെടുത്തിയപ്പോൾ 1.30 ലക്ഷം രൂപയായിരുന്നു വില.

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 ഓവർ-ദി-എയർ അപ്ഡേറ്റ് ജൂൺ 18-ന് എത്തുമെന്ന് Ola Electric

എന്നാൽ ഇപ്പോൾ 1.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. 8.5 kW പീക്ക് പവറും 58 Nm (മോട്ടോറിൽ) പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന പെർമെനന്റ് മാഗ്നറ്റ് മോട്ടോറാണ് S1 പ്രോയുടെ ഹൃദയം.

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള Move OS2 ഓവർ-ദി-എയർ അപ്ഡേറ്റ് ജൂൺ 18-ന് എത്തുമെന്ന് Ola Electric

പൂർണ ചാർജിൽ 181 കിലോമീറ്റർ റേഞ്ച് നൽകാനും മോഡൽ പ്രാപ്‌തമാണ്. കേവലം 15 മിനിറ്റ് ചാർജിംഗിൽ നിങ്ങൾക്ക് 75 കിലോമീറ്റർ റേഞ്ച് വരെ ലഭ്യമാവുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

Most Read Articles

Malayalam
English summary
Ola electric move os2 software update will launch on june 18
Story first published: Tuesday, June 7, 2022, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X