ഇനി ഹൈപ്പർ ചാർജിംഗും പാർട്ടി മോഡും! MoveOS 3.0 അപ്ഡേറ്റ് പുറത്തിറക്കി Ola Electric

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വിസ്‌മയം തീർത്ത ഓല തങ്ങളുടെ പ്രിയ ഉപഭോക്താക്കൾക്കായി MoveOS 3.0 ഓവർ ദി എയർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കി. ഇന്ന് മുതൽ എല്ലാ ഉപഭോക്താക്കൾക്കും സേവനം ലഭ്യമാക്കുമെന്നും ഒരാഴ്‌ചയ്‌ക്കുള്ളിൽ എല്ലാ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളിലും ഇത് എത്തുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MoveOS 3.0 അപ്‌ഡേറ്റ് റീജനറേറ്റീവ് ബ്രേക്കിംഗ്, ഹിൽ ഹോൾഡ്, പ്രോക്‌സിമിറ്റി അലേർട്ട്, മൂഡ്‌സ് തുടങ്ങിയ സവിശേഷതകൾക്ക് ഒപ്പമാണ് ഓല ഇലക്ട്രിക് തങ്ങളുടെ S1, S1 പ്രോ ഇവികളിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളിൽ 50-ലധികം സവിശേഷതകളും മെച്ചപ്പെടുത്തലുകളുമാണ് ചേർത്തിരിക്കുന്നതെന്നും കമ്പനി പറയുന്നു. ഫീച്ചറുകൾ, പെർഫോമൻസ്, ആക്സസ്, കൺവീനിയൻസ് എന്നീ മൂന്ന് ഭാഗങ്ങളായാണ് ഈ ഒടിഎ അപ്ഡേറ്റ് തരം തിരിച്ചിരിക്കുന്നതും. MoveOS 3 അപ്‌ഡേറ്റ്, ഹിൽ-ഹോൾഡ് അസിസ്റ്റ്, മൂഡ്‌സ്, പ്രോക്‌സിമിറ്റി അലേർട്ട്, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയുൾപ്പെടെ വളരെ നേരത്തെ വാഗ്ദാനം ചെയ്ത നിരവധി സവിശേഷതകൾ കൊണ്ടുവരുന്നുണ്ട്.

ഇനി ഹൈപ്പർ ചാർജിംഗും പാർട്ടി മോഡും! MoveOS 3.0 അപ്ഡേറ്റ് പുറത്തിറക്കി Ola Electric

എന്നാൽ S1 സ്‌കൂട്ടർ നിരയിൽ ഇപ്പോൾ ചേർത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഫാസ്റ്റ് ചാർജിംഗ് ശേഷിയാണ്. ഒരു ഫാസ്റ്റ് ചാർജറിലേക്ക് പ്ലഗ് ചെയ്യുമ്പോൾ S1 ഇ-സ്‌കൂട്ടറുകൾക്ക് വെറും 15 മിനിറ്റിനുള്ളിൽ 50 കിലോമീറ്റർ റേഞ്ച് നേടാനാകുമെന്നാണ് ഓല അവകാശപ്പെടുന്നത്. TFT ഡിപ്ലേയിലെ വിഷ്വൽ തീമിനെയും ഓൺബോർഡ് സ്പീക്കറുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദത്തെയും മാറ്റുന്ന ബോൾട്ട്, വിന്റേജ്, എക്ലിപ്സ് എന്നിങ്ങനെ മൂന്ന് മൂഡുകളും ഇപ്പോൾ തെരഞ്ഞെടുക്കാനാവും.

കൂടാതെ ഈ തെരഞ്ഞെടുത്ത മൂഡുകൾക്ക് അനുസൃതമായി വ്യത്യസ്ത ശബ്ദങ്ങളും സ്കൂട്ടർ പുറപ്പെടുവിക്കുന്നു. പ്രോക്‌സിമിറ്റി അലേർട്ട് സ്‌കൂട്ടറിനെ നിങ്ങൾ സമീപിക്കുമ്പോൾ 'സെൻസ്' ചെയ്യാൻ പ്രാപ്‌തമാക്കുകയും സ്വയം അൺലോക്ക് ചെയ്യുകയും ചെയ്യും. MoveOS 3.0 അപ്‌ഡേറ്റ് ഉപയോഗിച്ച്, സ്‌കൂട്ടറിന് 200 ദിവസത്തിൽ കൂടുതൽ ചാർജ് ചെയ്യാതെ പോകാൻ കഴിയുമെന്ന് ഓല ഇലക്ട്രിക് അവകാശപ്പെടുന്നുണ്ട്. ഇതിന് പ്രത്യേകമായി 'വെക്കേഷൻ' മോഡാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. S1 ഇ-സ്‌കൂട്ടറുകളിൽ പരമ്പരാഗത കീ ഇല്ലാത്തതിനാൽ പ്രൊഫൈൽ ഷെയറിംഗിലൂടെ, പാസ്‌കോഡ് വെളിപ്പെടുത്താതെ തന്നെ ഇലക്‌ട്രിക് സ്‌കൂട്ടർ മറ്റുള്ളവരുമായി പങ്കിടാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്.

മുമ്പ് ഒരു ഇലക്ട്രിക് സ്കൂട്ടറിലും കണ്ടിട്ടില്ലാത്ത ഒരു സവിശേഷതയാണ് 'പാർട്ടി' മോഡ്. അതിൽ സ്കൂട്ടറിലെ ലൈറ്റുകൾ നിങ്ങൾ പ്ലേ ചെയ്യുന്ന ഏത് പാട്ടുമായും സമന്വയിപ്പിക്കും. ഈ ഒടിഎ അപ്‌ഡേറ്റ് വേഗതയേറിയ ടച്ച് പ്രതികരണം, ഉപയോഗിക്കാത്ത സമയങ്ങളിൽ കുറഞ്ഞ ബാറ്ററി ഉപയോഗം, മെച്ചപ്പെട്ട കണക്റ്റിവിറ്റി, വേഗതയേറിയ ഹോം ചാർജിംഗ് സമയം, ചാർജിംഗ് സമയത്തിന്റെ കൂടുതൽ കൃത്യമായ കണക്കുകൂട്ടൽ എന്നിവയും ഈ അപ്‌ഡേറ്റ് കൊണ്ടുവന്നതായി ഓല അവകാശപ്പെടുന്നു.

ഉപയോക്താക്കൾക്ക് അവരുടെ സ്‌കൂട്ടറുകളിൽ തടസമില്ലാത്ത വൈഫൈ കണക്റ്റിവിറ്റി ആസ്വദിക്കാനാകുമെന്നതാണ് MoveOS 3 അപ്‌ഡേറ്റിലെ മറ്റൊരു പ്രത്യേകത. ഡ്രൈവിംഗ് ലൈസൻസ് പോലുള്ള പ്രധാനപ്പെട്ട രേഖകൾ ഇപ്പോൾ ഒല ഇലക്ട്രിക് ആപ്പ് വഴി അപ്‌ലോഡ് ചെയ്യാനും സ്കൂട്ടറിൽ ആക്‌സസ് ചെയ്യാനും കഴിയും. ഈ സവിശേഷതകളിൽ ഭൂരിഭാഗവും ഇലക്ട്രിക് സ്കൂട്ടറുകളുടെ ഇലക്ട്രോണിക് വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ മെക്കാനിക്കൽ വശങ്ങളും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പരിഷ്ക്കാരങ്ങളും ഓല അവതരിപ്പിക്കുന്നുണ്ട്.

ബ്രേക്ക് ലിവർ ഒരു സിംഗിൾ ടാപ്പിലൂടെ പ്രവർത്തിപ്പിക്കാനാവുന്ന ഹിൽ-ഹോൾഡ് ഫീച്ചറാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് കയറ്റങ്ങളിൽ വാഹനം നിർത്തുമ്പോൾ സഹായകരമായ മറ്റൊരു കാര്യമാണ്. S1 ഇ-സ്കൂട്ടർ ഇപ്പോൾ ഒരു കയറ്റത്തോ ഇറക്കത്തോ നിൽക്കുമ്പോൾ വാഹനം സ്വയമേവ ബ്രേക്കുകൾ പ്രയോഗിക്കും. S1 ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് റീജനറേറ്റീവ് ബ്രേക്കിംഗിന്റെ മൂന്ന് ലെവലുകൾ കൂട്ടിച്ചേർക്കുന്നതാണ് മറ്റൊരു സവിശേഷത. ഇത് റീജന്റെ പ്രവർത്തനം ക്രമാനുഗതമായി വർധിപ്പിക്കുകയും ബാറ്ററി ചാർജ് ചെയ്യുന്നതിനായി വേഗത കുറയ്ക്കുമ്പോൾ ഉപയോഗിക്കുന്ന ബ്രേക്കിംഗ് ഊർജ്ജം ശേഖരിക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.

മേൽപ്പറഞ്ഞ സവിശേഷതകൾ കൂടാതെ MoveOS 3.0 അപ്‌ഡേറ്റ് ഹൈപ്പർ, സ്‌പോർട് മോഡുകളിലെ മികച്ച ആക്‌സിലറേഷൻ, ഇക്കോ മോഡിൽ ഉയർന്ന വേഗത, മികച്ച ദൃശ്യപരത, സ്‌കൂട്ടറിന്റെ കാര്യത്തിൽ വർധിച്ച കൃത്യത എന്നിങ്ങനെ നിരവധി പ്രകടന മെച്ചപ്പെടുത്തലുകളും കൊണ്ടുവരും. ഓല ഇലക്ട്രിക് സ്‌കൂട്ടറുകളിലെ DTE (ഡിസ്റ്റൻസ് ടു എംടി), ബാറ്ററി ശതമാനം, TTC (ടൈം ടു ചാർജ്) തുടങ്ങിയ സ്ഥിതിവിവരക്കണക്കുകളും നൽകും. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവികളിൽ ഒന്നായി അതിവേഗം വളരാൻ ബെംഗളൂരൂ ആസ്ഥാനമായുള്ള ഈ സ്റ്റാർട്ട്അപ്പ് കമ്പനിക്കായിട്ടുണ്ട്. പുതിയ പരിഷ്ക്കാരങ്ങൾ വരുന്നതോടെ ഓലക്കായുള്ള ഡിമാന്റും വർധിക്കും.

Most Read Articles

Malayalam
English summary
Ola electric officially rolled out its new move os3 0 software update details
Story first published: Friday, December 23, 2022, 9:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X