Just In
- 35 min ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 38 min ago
Hero Xpulse 200T മുതല് Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്
- 1 hr ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 2 hrs ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില് ഒരു താരതമ്യം ഇതാ
Don't Miss
- Movies
മാറി നിന്നത് സ്വന്തം തീരുമാനം, മടങ്ങി വരവ് സീരിയലിലൂടെ മതിയെന്ന് തീരുമാനിച്ചിരുന്നു, കാരണം പറഞ്ഞ് മിത്ര
- News
'ഇനിയെത്ര ചരിത്രം വഴിമാറാന് ഇരിക്കുന്നു പ്രിയ കുഞ്ഞാക്കൂ'; ഹൃദയംതൊട്ട് അഭിനന്ദിച്ച് മന്ത്രി
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന് കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Finance
കീശ നിറയും! 6 വര്ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്ഡുമുള്ള 5 പെന്നി ഓഹരികള്
- Sports
അഞ്ചോ പത്തോ അല്ല, അതുക്കും മേലെ, ഇവരുടെ ഓപ്പണിങ് പങ്കാളികളുടെ എണ്ണം ഞെട്ടിക്കും
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്
അടുത്ത പർച്ചേസ് വിൻഡോയും ആരംഭിച്ച് Ola, S1 പ്രോ ഇലക്‌ട്രിക്കിന്റെ വിലയും വർധിപ്പിച്ചു; കൂടുതൽ അറിയാം
ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ വലിയ കുതിപ്പ് നടത്തുകയാണ് ഓലയുടെ S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍. ഇടയ്ക്ക് പല പരാതികളും കേൾക്കുന്നുണ്ടെങ്കിലും മോഡലിനായുള്ള ഡിമാന്റ് ഇപ്പോഴും ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഇപ്പോഴിതാ S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് പോര്‍ട്ടല്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ഓല ഇലക്ട്രിക് തങ്ങളുടെ മുൻനിര ഇലക്ട്രിക് സ്കൂട്ടറായ S1 പ്രോയുടെ വിലയും വർധിപ്പിച്ചിരിക്കുകയാണ്. ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ന് മുതൽ (മെയ് 21) തങ്ങളുടെ മൂന്നാമത്തെ പർച്ചേസ് വിൻഡോ തുറന്ന അവസരത്തിലാണ് മോഡലിന്റെ പരിഷ്ക്കരിച്ച വിലയും നടപ്പിലാക്കിയിരിക്കുന്നത്.

S1 പ്രോയുടെ വില ഓല 10,000 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്. എന്നിരുന്നാലും വർധനയ്ക്ക് പിന്നിലെ കാരണങ്ങളൊന്നും ഇവി നിർമ്മാതാവ് ഇതുവരെ പങ്കുവെച്ചിട്ടില്ല. ഓല ഇലക്ട്രിക് S1 പ്രോയുടെ പുതിയ എക്സ്ഷോറൂം വില ഇപ്പോൾ 1.40 ലക്ഷം രൂപയാണ്.ഇലക്ട്രിക് സ്കൂട്ടർ കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് രാജ്യത്തിനായി സമർപ്പിച്ചപ്പോൾ 1.30 ലക്ഷം രൂപയായിരുന്നു വില.
MOST READ: TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

തുടർന്ന് ഇവി ബ്രാൻഡ് നടപ്പിലാക്കുന്ന ആദ്യ വില വർധനയാണിത്. ഇലക്‌ട്രിക് സ്കൂട്ടർ അവതരിപ്പിച്ചതിനു ശേഷമുള്ള മൂന്നാമത്തെ പർച്ചേസ് വിൻഡോയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ നടത്താന്‍ അവസരമുണ്ടെന്നും ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി.

നിലവില്‍ സ്ലോട്ടുകള്‍ റിസര്‍വ് ചെയ്തിട്ടുള്ള നിലവിലുള്ള ഉപഭോക്താക്കൾക്ക് നേരത്തെ ആക്സസ് ലഭിക്കുകയും ഏകദേശം 20,000 രൂപ ആദ്യ നിക്ഷേപം നടത്തുകയും വേണം.ഇതിനകം തന്നെ ഇന്ത്യയിലെ അഞ്ച് നഗരങ്ങളിൽ ടെസ്റ്റ് റൈഡ് ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടറുകൾ ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കളെയും ഓല ഇമെയിൽ വഴി ഇക്കാര്യം അറിയിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
MOST READ: Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

പോയ വര്‍ഷം മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരുന്നു ഇലക്ട്രിക് സ്കൂട്ടറുകളെ ഓല അവതരിപ്പിച്ചിരുന്നത്. തുടർന്ന് S1 പ്രോ പതിപ്പിന് കൂടുതൽ ഡിമാന്റെ ലഭിച്ചതിനാൽ ബ്സേ വേരിയന്റിനായുള്ള നിർമാണം കമ്പനി താത്ക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

ഇപ്പോൾ S1 പ്രോയുടെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി ഈ വർഷം അവസാനത്തോടെ S1 പതിപ്പിന്റെ ബുക്കിംഗും വിൽപ്പനയും പുനരാരംഭിക്കും. കൂടാതെ S1-ന് പകരമായി വില കുറഞ്ഞ ഒരു വേരിയന്റ് അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. ദൈനംദിന ആവശ്യങ്ങള്‍ക്ക് S1 മതിയാകുമെങ്കിലും, S1 പ്രോ വാങ്ങുന്നവര്‍ക്ക് നിരവധി അധിക ആനുകൂല്യങ്ങള്‍ ലഭിക്കും.
MOST READ: Rorr ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പരീക്ഷണയോട്ടം തകൃതിയാക്കി Oben; ഡെലിവറി ജൂലൈ

ഓല S1 ഇലക്ട്രിക് സ്കൂട്ടറിന് നോര്‍മല്‍, സ്‌പോര്‍ട് എന്നിവയുടെ റൈഡ് മോഡുകള്‍ ഉണ്ടെങ്കിലും S1 പ്രോയ്ക്ക് ഒരു അധിക ഹൈപ്പര്‍ റൈഡ് മോഡ് ലഭിക്കുന്നുണ്ട്. ഈ മോഡിൽ സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 115 കിലോമീറ്ററായി ഉയരും. ബേസ് മോഡലായ S1 ന് മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഉയർന്ന വേഗത. ഇതു കൂടാതെ S1 പ്രോയ്ക്ക് വേഗതയേറിയ ആക്‌സിലറേഷനും ഉണ്ടെന്ന് ഓല അവകാശപ്പെടുന്നു.

S1 പ്രോയ്ക്ക് 0-40 കിലോമീറ്റർ വേഗത വെറും 3 സെക്കന്‍ഡില്‍ കൈവരിക്കാനാകും. S1 പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് 3.6 സെക്കന്‍ഡ് വേണ്ടിവരും. S1 പ്രോയുടെ ഏറ്റവും ഉപയോഗപ്രദമായ നേട്ടം അത് 181 കിലോമീറ്റര്‍ ഉയര്‍ന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ഇത് യഥാർഥ റോഡ് സാഹചര്യങ്ങളിൽ ഏകദേശം 131 കിലോമീറ്ററായി മാറുമെന്നാണ് കണക്കുകൾ.
MOST READ: മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

S1 പ്രോ മോഡലിന്റെ ജനപ്രീതി ഒരു വർഷത്തിനുള്ളിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഒന്നാം നമ്പർ ബ്രാൻഡായി മാറാൻ ഓല ഇലക്‌ട്രിക്കിനെ സഹായിച്ചു. ഏപ്രിലിൽ ഓല 12,683 യൂണിറ്റുകൾ വിതരണം ചെയ്തുകൊണ്ട് വിൽപ്പനയുടെ കാര്യത്തിൽ ഇതുവരെയുള്ള ഏറ്റവും മികച്ച മാസം രേഖപ്പെടുത്തി. സെഗ്‌മെന്റിലെ മുൻനിരക്കാരായ ഹീറോ ഇലക്ട്രിക്കിനെ മറികടക്കാൻ ഓലയ്ക്ക് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ നേട്ടം.

ഈ മാസത്തിൽ ഏകദേശം 40 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10,000 പ്രതിമാസ വിൽപ്പന കണക്കുകൾ നേടിയ ഇവി നിർമ്മാതാക്കളും ഓലയാണ്. എന്നിരുന്നാലും, അതേ മാസം പൂനെയിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഒല ഇലക്ട്രിക്കിന് 1,441 യൂണിറ്റ് ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിക്കേണ്ടി വരികയും ചെയ്‌തു.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിവേഴ്സിംഗ് മോഡ്, ക്ലൗഡ് കണക്റ്റിവിറ്റി, അലോയ് വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷന്‍, കീലെസ് ആപ്പ് അധിഷ്ഠിത ആക്സസ്, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ തുടങ്ങി നിരവധി സവിശേഷതകള്‍ എന്നിവയെല്ലാം ഓല S1 പ്രോയുടെ പ്രധാന സവിശേഷതകളാണ്.