തടയാൻ ആരുണ്ടെടാ... നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തെ മുൻനിര ബ്രാൻഡായി ഓല മാറിയത് അതിവേഗമായിരുന്നു. പുതിയ പുതിയ തീരുമാനങ്ങളിലൂടെ ഒരു വാഹനം വാങ്ങുന്ന രീതിയിൽ തന്നെ വിപ്ലവം സൃഷ്‌ടിക്കാൻ വരെ ഈ സ്റ്റാർട്ടപ്പ് കമ്പനിക്കായി.

തടയാൻ ആരുണ്ടെടാ... നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

ദേ ഇപ്പോൾ ഒരു ലക്ഷം യൂണിറ്റ് നിർമാണമെന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് ഓല ഇലക്ട്രിക്. ഇതോടെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം യൂണിറ്റുകൾ പുറത്തിറക്കുന്ന ഇവി നിർമ്മാതാക്കളിൽ ഒന്നായി ഓല ഇലക്ട്രിക് മാറിയെന്നതും ശ്രദ്ധേയമാണ്.

തടയാൻ ആരുണ്ടെടാ... നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

കഷ്ടിച്ച് ഒരു വർഷം മുമ്പ് വിൽപ്പന ആരംഭിച്ച ബ്രാൻഡ് അതിവേഗമാണ് ജനമനസുകളിലേക്ക് ചേക്കേറിയത്. തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഫ്യൂച്ചർ ഫാക്ടറിയിൽ നിന്നാണ് കമ്പനി ഒരു ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കിയത്. നിലവിൽ മൂന്ന് മോഡലുകളാണ് ഓലയുടെ നിരയിലുള്ളത്. അതിൽ S1, S1 പ്രോ, S1 എയർ എന്നിവയാണ് ഉൾപ്പെടുന്നത്.

തടയാൻ ആരുണ്ടെടാ... നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

കഴിഞ്ഞ മാസം ദീപാവലി വേളയിലാണ് പുതിയ S1 എയർ ഇലക്ട്രിക് സ്കൂട്ടർ ഓല പുറത്തിറക്കുന്നത്. ഒക്ടോബറിൽ മാത്രം 20,000 യൂണിറ്റുകൾ വിറ്റഴിച്ച ഓല ഇലക്ട്രിക് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ കമ്പനിയാണ്.

തടയാൻ ആരുണ്ടെടാ... നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

ഓല നിലവിൽ S1 ഇലക്ട്രിക് സ്‌കൂട്ടറിനെ 99,999 രൂപയുടെ എക്‌സ്ഷോറൂം വിലയിലും S1 പ്രോ 1,39,999 രൂപയുടെ എക്‌സ്ഷോറൂം വിലയിലുമാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ബ്രാൻഡിന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടർ മോഡലായ S1 എയർ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത് 84,999 രൂപയുടെ എക്സ്ഷോറൂം വിലയിലാണ്.

തടയാൻ ആരുണ്ടെടാ... നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

ഇത് കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങാനാഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ഉന്നംവെക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ പർച്ചേസ് വിൻഡോ തുറക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഓല S1 എയർ 999 രൂപയ്ക്ക് ബുക്ക് ചെയ്യാം. ഏപ്രിൽ മുതൽ ഡെലിവറികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തടയാൻ ആരുണ്ടെടാ... നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

ഓല S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റായ S1 എയർ കമ്പനിയുടെ മൊത്തം വിൽപ്പന വർധിപ്പിക്കാൻ സഹായിക്കും. ഹബ്-മൗണ്ടഡ് 4.5kW ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ചെറിയ 2.5kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് മോഡൽ ഉപയോഗിക്കുന്നത്.

തടയാൻ ആരുണ്ടെടാ... നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

ഓല S1 എയർ ഇക്കോ മോഡിൽ 101 കിലോമീറ്റർ റേഞ്ചും പരമാവധി 90 കിലോമീറ്റർ വേഗതയും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. S1 എയറിന്റെ ബാറ്ററി പായ്ക്ക് ഹോം ചാർജർ വഴി പൂർണമായി ചാർജ് ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റ് എടുക്കും. ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് ഇത് വരുന്നത്.

തടയാൻ ആരുണ്ടെടാ... നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും ഇരട്ട പിൻ ഷോക്ക് അബ്‌സോർബറുകളുമാണ് ഇ-സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫ്രണ്ട്, റിയർ ഡ്രം ബ്രേക്കുകളിൽ നിന്നാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നത്. 34 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസും ഇവിയുടെ പ്രത്യേകതയാണ്.

തടയാൻ ആരുണ്ടെടാ... നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

ഈ വർഷം ജനുവരി മുതൽ ഇതിനകം തന്നെ 70,000 യൂണിറ്റുകൾ വിറ്റഴിഞ്ഞതോടെ, 2022-ൽ ഒരു ലക്ഷം വിൽപ്പന നേടാനാണ് ഓല ഇലക്ട്രിക് ലക്ഷ്യമിടുന്നത്. അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ ഒരു കലണ്ടർ വർഷം ആറ് അക്ക വിൽപ്പന നാഴികക്കല്ല് കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇവി നിർമാതാക്കളായി ഓല മാറും.

തടയാൻ ആരുണ്ടെടാ... നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ ഓല ഇലക്ട്രിക്ക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിർമിച്ച ഇവികൾ എങ്ങനെ കാണപ്പെടുന്നു എന്നതിൽ മാറ്റം വരുത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം.

തടയാൻ ആരുണ്ടെടാ... നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

2023 മാർച്ചോടെ ഇന്ത്യയിലുടനീളം 200-ലധികം എക്‌സ്പീരിയൻസ് സെന്ററുകൾ സജ്ജീകരിക്കാനുള്ള പദ്ധതിയും ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ടച്ച് പോയിന്റുകൾ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപഭോക്താക്കൾക്ക് മികച്ച രീതിയിൽ പ്രദർശിപ്പിക്കാനും വിശദീകരിക്കാനും കമ്പനിയെ സഹായിക്കും. ഓല എക്സ്പീരിയൻസ് സെന്ററുകൾ സെയിൽസ്, സർവീസ് ടച്ച് പോയിന്റുകൾ പോലെ തന്നെ പ്രവർത്തിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

Most Read Articles

Malayalam
English summary
Ola electric rolled out one lakh electric scooters from its future factory facility in tamil nadu
Story first published: Friday, November 4, 2022, 9:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X