OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ കൊടുങ്കാറ്റായ ഓല ഇലക്ട്രിക് S1, S1 പ്രോ സ്കൂട്ടറുകൾക്ക് അതിന്റെ ആദ്യ OTA സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിച്ചേക്കില്ലെന്ന് അറിയിച്ച് കമ്പനി.

OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപഭോക്താക്കളിലേക്ക് എത്താൻ മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കുമെന്നാണ് ഇവി നിർമ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്. നഷ്‌ടമായ ചില സവിശേഷതകളും ഭാവിയിൽ പുതിയവയും ചേർക്കുമ്പോൾ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ കൂടുതൽ ഉപയോഗപ്രദമാകുമെന്ന് ഓല ഇലക്‌ട്രിക്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ വരുൺ ദുബെ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

അതിനാൽ ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ്, നാവിഗേഷൻ തുടങ്ങിയ സവിശേഷതകൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ അതായത് ജൂൺ മാസത്തോടെ മോഡലുകളിലേക്ക് വരുമെന്നും വരുൺ ദുബെ പറഞ്ഞു.

OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

ഇതു കൂടാതെ ചാർജ് സ്റ്റേഷൻ നിർദ്ദേശം, ഡിജിറ്റൽ കീ, വിജറ്റുകൾ, വോയ്‌സ് കൺട്രോൾ, നാവിഗേഷൻ, ലൊക്കേഷൻ എന്നിവ ഉൾപ്പെടെ ഓല S1, S1 പ്രോ എന്നിവയുടെ മിക്ക പ്രധാന സവിശേഷതകളും ഇതോടെ മോഡലുകളിലേക്ക് എത്തുകയും ചെയ്യും

OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

ഉപഭോക്താക്കൾ സ്കൂട്ടർ ഉപയോഗിക്കുന്നത് തുടരുകയും സ്കൂട്ടറിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുമ്പോൾ അവർക്ക് തുടർന്നും ലഭിക്കുന്ന കൂടുതൽ കൂടുതൽ ഫീച്ചറുകൾ തങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

കഴിഞ്ഞ മാസം ഡെലിവറി ആരംഭിച്ചതിന് ശേഷം ഓല വാഗ്ദാനം ചെയ്ത എല്ലാ ഫീച്ചറുകളും സ്‌കൂട്ടറുകളിൽ ലഭിച്ചില്ലെന്ന പരാതിയുമായി ചില ഉപഭോക്താക്കൾ മുന്നോട്ടുവന്നിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ S1 പ്രോ ഇലക്ട്രിക് സ്കൂട്ടർ പരീക്ഷിച്ചപ്പോൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സ്കൂട്ടറുകളിലെ സോഫ്‌റ്റ്‌വെയറിന് ബീറ്റ പതിപ്പ് ഉണ്ടാകില്ലെന്ന് ഓല ഉറപ്പുനൽകിയിരുന്നു.

OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

എന്നിരുന്നാലും ആദ്യ സ്ലോട്ടിൽ ചില സവിശേഷതകൾ ചേർക്കപ്പെടാനിടയില്ലെന്നും അവ പിന്നീട് OTA സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിൽ ചേർക്കുമെന്നുമെന്നാണ് കമ്പനി അന്ന് അറിയിച്ചിരുന്നത്. സ്‌കൂട്ടർ ഒരു ഹാർഡ്‌വെയർ പ്ലാറ്റ്‌ഫോം പോലെ തന്നെ ഒരു സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ്. സെപ്റ്റംബറിൽ തങ്ങൾ വിൻഡോകൾ തുറന്ന് മീഡിയ ടെസ്റ്റ് റൈഡുകൾ നടത്തിയപ്പോഴും സോഫ്റ്റ്‌വെയർ അപ്ഡേറ്റ് വരാൻ പോകുന്നുവെന്ന് വ്യക്തമായി വിശദീകരിച്ചിരുന്നുവെന്നും ദുബെ പറഞ്ഞു.

OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

അടുത്തിടെ ഡെലിവറി ആരംഭിച്ചതു മുതൽ നിരവധി പരാതികളാണ് ഓല ഇലക്ട്രിക് സ്കൂട്ടറുകളെ കുറിച്ച് ഉയർന്നുവന്നത്. നിലവിൽ 4,000 യൂണിറ്റുകൾ ഡെലവറി ചെയ്‍തെന്ന എന്നാണ് ഓലയുടെ അവകാശവാദം. എന്നാല്‍ സർക്കാർ പോർട്ടലുകളില്‍ കമ്പനി 500-ൽ താഴെ മാത്രം സ്‍കൂട്ടറുകൾ മാത്രം ഡെലിവർ ചെയ്‍തതായിട്ടാണ് കാണിച്ചിരുന്നത്.

OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

ഇത് കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു. കമ്പനി വാഗ്‌ദാനം ചെയ്ത ARAI റേഞ്ചും ഓല S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ നൽകിയ യഥാർഥ റേഞ്ചും തമ്മിലുള്ള ആശയക്കുഴപ്പം ഇവി ബ്രാൻഡ് അടുത്തിടെ പരിഹരിച്ച് മുന്നോട്ടുവന്നിരുന്നു. ഇതുകൂടാതെ സ്കൂട്ടറിന്റെ അടിസ്ഥാന പതിപ്പായ ഓല S1 ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഒരു ഹാർഡ്‌വെയർ പരിഷ്ക്കാരങ്ങളോടെ S1 പ്രോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്നും വാർത്തകളുണ്ട്.

OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

അതായത് S1 പതിപ്പിലും S1 പ്രോയുടെ പോലുള്ള വലിയ ബാറ്ററി പായ്ക്ക് ലഭിക്കുമെന്ന് ചുരുക്കം. എങ്കിലും ഉയർന്ന റേഞ്ച്, ഉയർന്ന വേഗത, ഉയർന്ന ചാർജിംഗ് നിരക്ക്, ക്രൂയിസ് കൺട്രോൾ, ഹൈപ്പർ മോഡ്, ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിങ്ങനെയുള്ള ഹാർഡ്‌വെയറിന്റെ മുഴുവൻ സാധ്യതകളും അധിക സവിശേഷതകളും അൺലോക്ക് ചെയ്യുന്നതിനായി ഉപഭോക്താക്കൾ അധികം തുക മുടക്കേണ്ടി വരും.

OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

ഇതിനായി ഏകദേശം 30,000 രൂപ അധികമായി ചെലവഴിക്കേണ്ടിവരുമെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചന നൽകുന്നത്. സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് പായ്ക്കിലൂടെയാണ് ഓല ഇലക്‌ട്രിക് ഇത് സാധ്യമാക്കുക.

OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

ഓല ഇലക്‌ട്രിക്കിന്റെ ആദ്യകാല പ്രഖ്യാപനം അനുസരിച്ച് S1 മോഡലിന് 2.8 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ലഭിക്കുമ്പോള്‍ ഉയര്‍ന്ന മോഡലായ S1 പ്രോയ്ക്ക് ഒരു വലിയ 3.97 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക. പൂർണ ചാര്‍ജില്‍ 121 കിലോമീറ്റര്‍ റേഞ്ചാണ് S1 ഇ-സ്‌കൂട്ടറിൽ കമ്പനി അവകാശപ്പെടുന്നത്. അതേസമയം കൂടുതല്‍ ചെലവേറിയ S1 പ്രോ ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍ വരെ റേഞ്ചും നൽകും.

OTA അപ്‌ഡേറ്റുകൾക്കായി 6 മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് Ola Electric

ബേസ് വേരിയന്റായ S1 ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു ലക്ഷം രൂപയാണ് വിലയെങ്കില്‍, ഉയര്‍ന്ന മോഡലായ S1 പ്രോ വേരിയന്റിന് 1.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാഗ്‌ദാനം ചെയ്യുന്ന ഫെയിം II പോലുള്ള സബ്‌സിഡികളും മറ്റ് ആനുകൂല്യവും ഉപയോഗിച്ച് ഇവികൾ കൂടുതൽ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനും സാധിക്കും.

Most Read Articles

Malayalam
English summary
Ola electric s1 and s1 pro scooters will get its first of ota software updates soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X