S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

ഇലക്‌ട്രിക് വാഹന രംഗത്ത് മാത്രമല്ല, ഇന്ത്യയിലെ ടൂവീലർ വിപണിയിൽ വരെ വിപ്ലവകരമായ തീരുമാനങ്ങൾകൊണ്ട് വ്യത്യസ്‌തരായ ഓല ഇലക്‌ട്രിക് തങ്ങളുടെ S1 സ്‌കൂട്ടറിനായുള്ള ഉത്പാദനം നിർത്തിവെക്കുന്നു.

S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

ഓല S1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന്റെ നിർമാണത്തിന് മുൻഗണന നൽകുന്നതിനാലാണ് കമ്പനി S1 എന്ന എൻട്രി ലെവൽ വേരിയന്റ് ഇലക്ട്രിക് സ്കൂട്ടറിനായുള്ള നിർമാണം നിർത്തിവെക്കുന്നത്. ഓല ഇലക്ട്രിക് പറയുന്നതനുസരിച്ച് കൂടുതൽ ഉപഭോക്താക്കൾ S1 പ്രോ വേരിയന്റ് തെരഞ്ഞെടുത്തതിനാൽ 2022 അവസാനം മുതൽ മാത്രമേ ബ്രാൻഡ് S1 പതിപ്പിനായുള്ള ഉത്പാദനം ആരംഭിക്കുകയുള്ളൂ.

S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി എല്ലാ S1 ഉപഭോക്താക്കൾക്കും ഈ വിവരം കമ്പനി ഒരു ഇമെയിലായി അയച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. S1 ഉപഭോക്താക്കൾക്ക് S1 പ്രോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്‌ഷൻ ഉണ്ട്. എന്നാൽ ഇതിനായി കുറച്ച് പണം അധികം മുടക്കേണ്ടി വരും. എന്നിരുന്നാലും ഉപഭോക്താവിന് ഇപ്പോഴും S1 വേരിയന്റ് തന്നെ ലഭിക്കണമെങ്കിൽ വർഷാവസാനം വരെ കാത്തിരിക്കേണ്ടിവരും.

S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

ദൈനംദിന ആവശ്യങ്ങൾക്ക് S1 മതിയാകുമെങ്കിലും S1 പ്രോ വാങ്ങുന്നവർക്ക് നിരവധി അധിക ആനുകൂല്യങ്ങൾ ലഭിക്കും. ഉദാഹരണത്തിന് S1-ന് നോർമൽ, സ്പോർട് എന്നിവയുടെ റൈഡ് മോഡുകൾ ഉണ്ടെങ്കിലും S1 പ്രോയ്ക്ക് അധികമായി ഹൈപ്പർ റൈഡ് മോഡ് ലഭിക്കുന്നു. ഹൈപ്പർ മോഡിൽ സ്കൂട്ടറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 115 കിലോമീറ്ററാണ്.

S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

നഗര സാഹചര്യങ്ങളിൽ ഇത് പൂർണമായി ഉപയോഗിച്ചേക്കില്ല. എന്നാൽ ഓവർടേക്കിംഗ് സമയത്ത് ഇത് കൂടുതൽ ഉപയോഗപ്രദമാകും. മണിക്കൂറിൽ 90 കിലോമീറ്ററാണ് S1 പതിപ്പിന്റെ ടോപ് സ്പീഡ്. S1 പ്രോയ്ക്ക് വേഗതയേറിയ ആക്സിലറേഷനും ഉണ്ട്. 0-40 കിലോമീറ്റർ വേഗത വെറും 3 സെക്കൻഡിൽ കൈവരിക്കാനാകും. താരതമ്യപ്പെടുത്തുമ്പോൾ S1-ന് 3.6 സെക്കൻഡ് എടുക്കും.

S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

ഇ-സ്കൂട്ടർ ബ്രാൻഡിന്റെ ഈ പുതിയ തീരുമാനം ഇവികൾ കാണാതെയും ടെസ്റ്റ് ഡ്രൈവ് ചെയ്യാതെയും ഓല ഇലക്‌ട്രിക്കിനെ വിശ്വസിച്ച ഉപഭോക്താക്കൾക്ക് അനുയോജ്യമല്ല. അതിനാൽ

തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഇ-സ്‌കൂട്ടറിന്റെ ഉത്പാദനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത് വിപണിയിൽ നിന്നും വലിയ എതിർപ്പിന് ഇടയുണ്ടായിക്കിയേക്കും.

S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

സ്കൂട്ടറുകൾ ഇന്ത്യയിൽ ഏറ്റവുമധികം കാത്തിരിക്കുന്ന സ്കൂട്ടറുകളിലൊന്നായിരുന്നു ഓല ഇലക്ട്രിക്കിന്റേത്. എന്നാൽ ഡെലിവറി ആരംഭിച്ചതോടെ പലയിടത്തുനിന്നും ബ്രാൻഡിന് പല പരാധികളും കേൾക്കാനിടയായിട്ടുണ്ട്. നിലവിൽ S1 ബുക്ക് ചെയ്തവർക്ക് ഓല S1 പ്രോ ഹാർഡ്‌വെയർ ഉള്ള ഇലക്ട്രിക് സ്‌കൂട്ടറാകും ലഭിക്കുകയെന്ന് കമ്പനിയുടെ സിഇഒയായ ഭവിഷ് അഗർവാൾ അടുത്തിടെ ട്വീറ്റ് ചെയ്‌തിരുന്നു.

S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

എന്നാൽ റേഞ്ച്, ഹൈപ്പർ മോഡ് എന്നിവയും മറ്റ് ചില സവിശേഷതകളും ലഭിക്കുന്നതിന് ഉപഭോക്താക്കൾ അധികം തുക നൽകി ഈ ഫീച്ചറുകൾ 'അൺലോക്ക്' ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ അധിക തുക അടച്ചതിന് ശേഷം ഉപഭോക്താക്കൾക്ക് ഉയർന്ന റേഞ്ച്, ഉയർന്ന വേഗത, ഉയർന്ന ചാർജിംഗ് നിരക്ക്, ക്രൂയിസ് കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഹൈപ്പർ മോഡ് തുടങ്ങിയ S1 പ്രോ ഫീച്ചറുകൾ അൺലോക്ക് ചെയ്യുന്നതിനായി ഓവർ-ദി-എയർ അപ്‌ഡേറ്റ് ലഭിക്കും.

S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

അധിക സവിശേഷതകളും അൺലോക്ക് ചെയ്യുന്നതിനായി വാങ്ങുന്നവർ 30,000 രൂപയോളമാണ് അധികമായി ചെലവഴിക്കേണ്ടി വരിക. S1 ഇലക്ട്രിക് സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യാന്‍ ഇതിനകം 20,000 രൂപ അടച്ച എല്ലാ ഉപഭോക്താക്കള്‍ക്കും 2022 ജനുവരി 21-ന് വൈകുന്നേരം 6 മണിക്ക് അവസാന പേയ്മെന്റ് വിന്‍ഡോ തുറക്കുമെന്ന് ഓല ഇലക്ട്രിക് അറിയിച്ചിട്ടുണ്ട്.

S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

ജനുവരി 21-ാം തീയതി അവസാന ഘട്ട പേയ്മെന്റ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ഈ മാസം അവസാനമോ അല്ലെങ്കിൽ ഫെബ്രുവരിയോടെയോ S1 പ്രോ ലഭ്യമായി തുടങ്ങുമെന്നുമാണ് ഓല പ്രഖ്യാപിച്ചിരിക്കുന്നത്. S1 മോഡലിന് 2.8 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ലഭിക്കുമ്പോള്‍ ഉയര്‍ന്ന മോഡലായ S1 പ്രോയ്ക്ക് ഒരു വലിയ 3.97 kWh ബാറ്ററി പായ്ക്കാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

S1 ഇലക്‌ട്രിക് പൂർണ ചാർജിൽ 121 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ഓല ഇലക്‌ട്രിക് അവകാശപ്പെടുന്നത്. അതേസമയം ടോപ്പ് S1 പ്രോ പതിപ്പ് 180 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നും ബ്രാൻഡ് പറയുന്നു. ഇന്ത്യയിലുടനീളം ഹൈപ്പര്‍ചാര്‍ജര്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനവും ഓല ഇലക്‌ട്രിക് തുടങ്ങിയിട്ടുണ്ട്.

S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

ഈ ചാർജിംഗ് സംവിധാനത്തിലൂടെ വെറും 18 മിനിറ്റിനുള്ളില്‍ 0 മുതല്‍ 50 ശതമാനം വരെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.എൻട്രി ലെവൽ വേരിയന്റായ S1 ഇലക്‌ട്രിക്കിന് ഇന്ത്യൻ വിപണിയില്‍ ഒരു ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുമ്പോള്‍ ഉയര്‍ന്ന വേരിയന്റായ S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ച് Ola; കാരണം ഇതാ

എന്നാൽ കേന്ദ്ര സർക്കാർ വാഗ്‌ദാനം ചെയ്യുന്ന FAME II സബ്‌സിഡിയും മറ്റ് സംസ്ഥാന സർക്കാരുകൾ നൽകുന്ന ആനുകൂല്യങ്ങളിലൂടെയും മോഡലുകളുടെ വില ഇനിയും കുറയും. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ 500 ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച കമ്പനിയുടെ പ്ലാന്റിലാണ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ നിർമിക്കുന്നത്.

Most Read Articles

Malayalam
English summary
Ola stops production of s1 electric scooter variant details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X