വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തേയ്ക്ക് ഓലയോടൊപ്പം വൺ എന്ന മോഡലിനെ അവതരിപ്പിച്ച് കടന്നുവന്നവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ സിമ്പിൾ എനർജി. എന്നാൽ S1, S1 പ്രോ മോഡലുകളുടെ വിൽപ്പന ആരംഭിച്ച് ഓല ഒരുപടി മുന്നോട്ടു നിൽക്കുമ്പോൾ ഇതുവരെ ബ്രാൻഡിന് വിപണം ആരംഭിക്കാൻ സാധിച്ചിട്ടില്ല.

വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ 13 സംസ്​ഥാനങ്ങളിൽ സിമ്പിൾ വൺ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് വൺ ഇലക്ട്രിക് സ്കൂട്ടറിനെ ഇന്ത്യൻ വിപണിയിൽ സിമ്പിൾ എനർജി അവതരിപ്പിക്കുന്നത്. ഇപ്പോൾ മോഡലിനായി 55,000 ബുക്കിംഗുകൾ മറികടന്നതായി അറിയിച്ചിരിക്കുകയാണ് ബ്രാൻഡ്.

വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിനായി 55,000 ബുക്കിംഗുകൾ ലഭിച്ചുവെന്നാണ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സുഹാഷ് രാജ്കുമാർ അവകാശപ്പെടുന്നത്. രണ്ട് വേരിയന്റുകളിലായി അവതരിപ്പിച്ചിരിക്കുന്ന വൺ ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പിന് നിലവിൽ 1,09,999 രൂപയും വിപുലമായ അധിക ബാറ്ററിക്കൊപ്പം എത്തുന്ന ടോപ്പ് വേരിയന്റിന് 1,44,999 രൂപ വരെയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

അടുത്തിടെ ഇലക്ട്രിക് സ്‌കൂട്ടറിനെ കൂടുതല്‍ ശക്തമായ മോട്ടോര്‍ ഉപയോഗിച്ച് നവീകരിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഈ പരിഷ്ക്കാരം സിമ്പിള്‍ വണ്‍ മികച്ച പ്രകടനവും തെര്‍മല്‍ മാനേജ്മെന്റും കാര്യക്ഷമതയും വാഗ്ദാനം ചെയ്യാനാകും ശ്രമിക്കുക. 72 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നവീകരിച്ച 8.5 kW മോട്ടോറുമായി സ്കൂട്ടർ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

ഇതിന് 203 കിലോമീറ്റർ (അനുയോജ്യമായ സാഹചര്യങ്ങളിൽ 236 കിലോമീറ്റർ വരെ) റിയൽ-വേൾഡ് റേഞ്ച് ഉണ്ടെന്നും സിമ്പിൾ എനർജി അവകാശപ്പെടുന്നുണ്ട്. കൂടാതെ ഫാസ്റ്റ് ചാർജിംഗും ഇലക്‌ട്രിക് സ്കൂട്ടറിനെ പിന്തുണയ്ക്കുകയും ചെയ്യും. പുതിയ ബാറ്ററി കൂടി വരുന്നതോടെ മൊത്തത്തിലുള്ള റേഞ്ച് 300 കിലോമീറ്ററിൽ അധികമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

മോഡലിന്റെ മറ്റ് ചില പ്രധാന സവിശേഷതകളിൽ അതിന്റെ വലിയ 30-ലിറ്റർ ബൂട്ടും ഓൺബോർഡ് നാവിഗേഷൻ, റൈഡിംഗ് മോഡുകൾ, ഫോൺ ആപ്പ്, കോൾ, മ്യൂസിക് കൺട്രോൾ എന്നിവയും അതിലേറെയും പോലുള്ള സ്മാർട്ട് ഫീച്ചറുകളാലും സിമ്പിൾ വൺ സമ്പന്നമാണ്.

വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ 600 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രതിവർഷം 12.5 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള രണ്ടാമത്തെ പ്ലാന്റ് അടുത്തിടെ കമ്മീഷൻ ചെയ്തതിനാൽ കമ്പനി തങ്ങളുടെ ഉത്പാദന ശേഷി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

അതേസമയം ഈ വർഷം അവസാനത്തോടെ ജൂൺ മാസത്തോടെ സിമ്പിൾ എനർജി തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നം വിപണിയിൽ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. സിമ്പിൾ വണ്ണിൽ നിന്നും വ്യത്യസ്‌തമായി പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന സ്‌കൂട്ടർ അവതരിപ്പിക്കുക. നിലവിലുള്ള മോഡലിന്റെ വിപുലീകരണമായിരിക്കില്ല ഇതെന്ന് സാരം.

വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

എന്നാൽ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ കൂടുതൽ വില കുറഞ്ഞതായിരിക്കുമെന്നതാണ് ആകർഷകമായ കാര്യം. അതിനാൽ കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കാനും സാധിക്കുമെന്നാണ് സിമ്പിൾ എനർജിയുടെ വിശ്വാസം. ഇലക്ട്രിക് വാഹന രംഗത്തെ ഏറ്റവും ഉയർന്ന കാര്യക്ഷമത കൈവരിക്കാൻ വൺ ഇവിയുടെ ഇലക്ട്രിക് പവർട്രെയിനിനെ അതിന്റെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) പ്രാപ്തമാക്കുന്നുവെന്ന് സിമ്പിൾ എനർജി പറയുന്നു.

വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

ഏകദേശം 95 ശതമാനത്തോളം കാര്യക്ഷമതയാകും സിമ്പിൾ എനർജിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ വൺ ഇലക്ട്രിക് സ്‌കൂട്ടറിൽ ലഭ്യമാവുക. 72 Nm മോട്ടോറും 4.8 kWh ബാറ്ററി പായ്ക്കും ഉള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന് ഇക്കോ മോഡിൽ 200 കിലോമീറ്ററിലധികം പൂർണ ചാർജ് റേഞ്ച് നേടാൻ അതിന്റെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ (BMS) കഴിയുമെന്നാണ് ഇലക്‌ട്രിക് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

കൂടാതെ മുഴുവൻ സിസ്റ്റവും ISO 26262 സുരക്ഷാ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതും സിമ്പിൾ വൺ ഇലക്‌ട്രിക് സ്കൂട്ടറിനെ വ്യത്യസ്‌തമാക്കും. ജൂൺ മാസത്തോടെ വൺ ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറികൾ ആരംഭിക്കാനാവുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.

വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

സിമ്പിൾ വണ്ണിലെ സിംഗിള്‍ ബാറ്ററി ഓപ്ഷന്‍ പോലെ രണ്ട് ബാറ്ററി ഓപ്ഷനുകളിലും രണ്ട് ബാറ്ററികളും നീക്കം ചെയ്യാവുന്നതാണ്. ഇത് ഭാവിയിൽ സ്വാപ്പബിൾ ബാറ്ററി സംവിധാനം രാജ്യത്ത് വ്യാപകമാവുമ്പോൾ കൂടുതൽ സഹായകരമാവുകയും ചെയ്യും. 2.95 സെക്കന്‍ഡിനുള്ളിൽ സിമ്പിൾ വൺ ഇലക്‌ട്രിക് സ്‌കൂട്ടറിന് 2.85 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം മോഡലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 105 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

വിൽപ്പനയ്ക്ക് എത്തുംമുമ്പേ 55,000 ബുക്കിംഗുകൾ സ്വന്തമാക്കി Simple One ഇലക്ട്രിക് സ്കൂട്ടർ

മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റിംഗ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 30 ലിറ്റര്‍ അണ്ടർ സീറ്റ് സ്റ്റോറേജ്, 12 ഇഞ്ച് വീലുകൾ തുടങ്ങിയ സവിശേഷതകളുള്ള ഇലക്‌ട്രിക് സ്‌കൂട്ടറിന് മൊത്തം 110 കിലോഗ്രാം ഭാരമാണുള്ളത്. നമ്മ റെഡ്, ഗ്രേസ് വൈറ്റ്, ബ്രേസൻ ബ്ലാക്ക്, അസൂർ ബ്ലൂ എന്നീ നാല് വ്യത്യസ്‌ത കളർ ഓപ്ഷനിലും സിമ്പിൾ വൺ സ്വന്തമാക്കാനാവും.

Most Read Articles

Malayalam
English summary
Simple one electric scooter bookings crossed 55000 in india before start sales
Story first published: Saturday, April 16, 2022, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X