സിമ്പിളായി സിമ്പിൾ വരില്ല, ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

ഓല ഇലക്‌ട്രിക്കിനൊപ്പം 2021 ഒക്‌ടോബർ 15-ന് വിപണിയിൽ അരങ്ങേറ്റം കുറിച്ച ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് സിമ്പിൾ എനർജി. വൺ എന്നുപേരിട്ടിരിക്കുന്ന മോഡലിനെ ഏവർക്കും സുപരിചിതമായെങ്കിലും ഡെലിവറിയൊന്നും കമ്പനി ഇതുവരെ ആരംഭിച്ചില്ല.

സിമ്പിളായി സിമ്പിൾ വരില്ല, ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കുന്നതിന് മുന്നെ തന്നെ മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. തുടർന്ന് മികച്ച പ്രതികരണവും ലഭിച്ചിരുന്നെങ്കിലും സ്കൂട്ടർ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സിമ്പിൾ എനർജി പരാജയപ്പെടുകയാണ്.

സിമ്പിളായി സിമ്പിൾ വരില്ല, ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

നേരത്തെ തന്നെ ഡെലിവറി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു. ദേ ഇപ്പോൾ ഡെലിവറി ആരംഭിക്കാൻ കുറച്ച് നാൾ കൂടി കാത്തിരിക്കണമെന്നാണ് സിമ്പിളിൽ നിന്നും ലഭിക്കുന്ന വിവരം. റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ബാറ്ററി സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കാരണമാണ് ഡെലിവറിയിൽ കാലതാമസമുണ്ടാവുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സിമ്പിളായി സിമ്പിൾ വരില്ല, ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടത് അത്യാവിശ്യമായതിനാലാണ് ഈ പ്രഖ്യാപനം. വൈദ്യുത വാഹന മേഖലയിലും വ്യവസായ മേഖലയിലും സുരക്ഷയ്ക്ക് ഏറ്റവും മുൻഗണന നൽകുന്നതിനാൽ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ബാറ്ററി സുരക്ഷാ മാർഗ നിർദ്ദേശങ്ങളെ സിമ്പിൾ എനർജി സ്വാഗതം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

സിമ്പിളായി സിമ്പിൾ വരില്ല, ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

കമ്പനിയുടെ ആരംഭം മുതൽ സുരക്ഷയാണ് തങ്ങളുടെ മുൻഗണന. സുരക്ഷിതവും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതുമായ ക്ലാസ് സ്‌കൂട്ടറുകളിൽ ഏറ്റവും മികച്ചതാവും വരാനിരിക്കുന്ന സിമ്പിൾ വൺ എന്ന് സിമ്പിൾ എനർജിയുടെ സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാർ പറഞ്ഞു.

സിമ്പിളായി സിമ്പിൾ വരില്ല, ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

സ്റ്റാൻഡേർഡ് വേരിയന്റിന് 1,09,999 എക്സ്ഷോറൂം രൂപയുടെ പ്രാരംഭ വിലയിൽ 2021 ഓഗസ്റ്റിലാണ് സ്കൂട്ടർ പുറത്തിറക്കിയത്. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, പൂനെ, ഗോവ, അഹമ്മദാബാദ്, ഇൻഡോർ, ജയ്പൂർ, ഡൽഹി, ലഖ്‌നൗ, ഭുവനേശ്വർ എന്നീ പന്ത്രണ്ട് നഗരങ്ങളിൽ ഉപഭോക്താക്കൾക്ക് സിമ്പിൾ വൺ ഇ-സ്‌കൂട്ടർ അനുഭവിക്കുന്നതിനായി കമ്പനി ടെസ്റ്റ് റൈഡുകളും നടത്തി.

സിമ്പിളായി സിമ്പിൾ വരില്ല, ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

ഇന്ത്യയിൽ മൊത്തം മൂവായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. സിമ്പിൾ വണ്ണിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് 203 കിലോമീറ്റർ (അനുയോജ്യമായ സാഹചര്യങ്ങളിൽ 236 കിലോമീറ്റർ വരെ) യഥാർഥ റേഞ്ചുമായാണ് വരുന്നത് എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

സിമ്പിളായി സിമ്പിൾ വരില്ല, ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

സിമ്പിൾ എനർജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇലക്ട്രിക് സ്‌കൂട്ടർ 1,947 രൂപയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള കമ്പനിയുടെ അത്യാധുനിക നിർമാണശാലയിലാണ് സിമ്പിൾ വൺ നിർമ്മിക്കുക.

സിമ്പിളായി സിമ്പിൾ വരില്ല, ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ 600 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന രണ്ടാമത്തെ പ്ലാന്റും സിമ്പിൾ എനർജി കമ്മീഷൻ ചെയ്തിട്ടുണ്ട്. ഇതിന് പ്രതിവർഷം 12.5 ദശലക്ഷം യൂണിറ്റിന്റെ നിർമാണ ശേഷിയുള്ളതാണ്. ഇതോടെ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായി തങ്ങൾ മാറുമെന്നും കമ്പനി അവകാശപ്പെടുന്നു.

സിമ്പിളായി സിമ്പിൾ വരില്ല, ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

വിൽപ്പനയ്ക്ക് എത്തുംമുമ്പേ സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിന് 55,000 യൂണിറ്റ് ബുക്കിംഗുകൾ സ്വന്തമാക്കാനും സാധിച്ചിട്ടുണ്ടെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ 13 സംസ്​ഥാനങ്ങളിൽ സിമ്പിൾ വൺ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സിമ്പിളായി സിമ്പിൾ വരില്ല, ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും; കാരണം ഇതാണ്

കൂടാതെ 72 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നവീകരിച്ച 8.5 kW മോട്ടോറുമായി സ്കൂട്ടർ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വലിയ 30 ലിറ്റർ ബൂട്ട് സ്പേസ്, ഓൺബോർഡ് നാവിഗേഷൻ, റൈഡിംഗ് മോഡുകൾ, ഫോൺ ആപ്പ്, കോൾ, മ്യൂസിക് കൺട്രോൾ എന്നിവയും അതിലേറെയും പോലുള്ള സ്മാർട്ട് ഫീച്ചറുകളാലും സിമ്പിൾ വൺ സമ്പന്നമാണ്.

Most Read Articles

Malayalam
English summary
Simple one electric scooter deliveries will delay in india due to new norms
Story first published: Thursday, October 13, 2022, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X