ഇവി രംഗത്തേക്ക് പുതിയൊരു പോരാളി... Buzz ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Stella Moto

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ സ്റ്റെല്ല മോട്ടോ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറായ ബസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജെയ്‌ഡ്‌ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇവി നിർമാതാക്കൾക്ക് ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങൾക്കായി ആർടിഒയുടെ അംഗീകാരം ലഭിച്ചതിനു പുറമെയാണ് പുത്തൻ ഇവിയുടെ അവതരണവും നടത്തിയിരിക്കുന്നത്.

ജെയ്‌ഡ്‌ക ഗ്രൂപ്പിന്റെ പിന്തുണയുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ സ്റ്റെല്ല മോട്ടോ 95,000 രൂപ പ്രാരംഭ എക്‌സ്ഷോറൂം വിലയിലാണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ ബസ് പുറത്തിറക്കിയിരിക്കുന്നത്. ടെക് ലോഡഡ് ഇലക്ട്രിക് സ്‌കൂട്ടറിന് സ്‌നാസി ഹെഡ്‌ലൈറ്റ്, അതുല്യമായി രൂപകൽപ്പന ചെയ്‌ത ബാക്ക്‌ലൈറ്റ്, അലോയ് റിംഡ് വീലുകൾ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. കൂടാതെ, ഇത് എ-ഗ്രേഡ് ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററി സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുന്നുവെന്നതും ഹൈലൈറ്റാണ്.

ഇവി രംഗത്തേക്ക് പുതിയൊരു പോരാളി... Buzz ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Stella Moto

ഇത് ഇന്ത്യൻ കാലാവസ്ഥാ സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നാണ് ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ സ്റ്റെല്ല മോട്ടോ അവകാശപ്പെടുന്നതും. ഇവി തീപിടുത്ത പ്രശ്നം പരിഹരിക്കുന്നതിന് കമ്പനി 4 ടെപ്രേച്ചർ സെൻസറുകൾ ബാറ്ററി പായ്ക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് താപനില നിരീക്ഷിക്കുകയും ഉയർന്ന താപനിലയിൽ എത്തിയാൽ സ്വയമേ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്യും. കൂടാതെ 2.16 kWh ബാറ്ററി പായ്ക്കിൽ മൈക്രോപ്രൊസസർ അധിഷ്ഠിത സ്മാർട്ട് BMS ഉം വരുന്നുണ്ട്.

ഇത് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പാക്കിന്റെ കാര്യക്ഷമത നിരീക്ഷിക്കാനും നിലനിർത്താനും സഹായിക്കുകയും ബാറ്ററിയുടെ കൃത്യമായ അവസ്ഥ ട്രാക്ക് ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്നു. ഒറ്റ ചാർജിൽ 90 കിലോമീറ്ററിലധികം സഞ്ചരിക്കാൻ ഈ ഇലക്ട്രിക് സ്കൂട്ടറിന് കഴിയും. ഹൈ എഫഷ്യൻസിയുള്ള 2KW BLDC മോട്ടോറുമായാണ് സ്റ്റെല്ല മോട്ടോ ബസ് ഇ-സ്കൂട്ടർ വിപണിയിൽ എത്തുന്നതും. അത് മണിക്കൂറിൽ 55 കിലോമീറ്ററിന്റെ പരമാവധി വേഗത വാഗ്ദാനം ചെയ്യാനും പ്രാപ്‌തവുമാണ്.

കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ സ്ട്രെസ് ഫ്രീ റൈഡുകൾക്കായി ഇത് 180 മില്ലിമീറ്റർ ഗ്രൌണ്ട് ക്ലിയറൻസാണ് ഒരുക്കിയിരിക്കുന്നത്. ദീർഘനാളത്തെ പ്രയത്നത്തിനൊടുവിൽ ഒടുവിൽ ബസ് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് സ്റ്റെല്ല മോട്ടോയുടെ സിഇഒയും സ്ഥാപകനുമായ നകുൽ ജെയ്ദ്ക പറഞ്ഞു. വിശാലമായ ശ്രേണിയിലുള്ള ഉപഭോക്താക്കൾക്ക് ആക്‌സസ് ചെയ്യുന്നതിനായി തങ്ങൾ സ്‌കൂട്ടർ താങ്ങാവുന്ന വിലയിലാണ് മോഡൽ പുറത്തിറക്കുന്നതെന്നും ഡിസംബറിൽ സ്‌കൂട്ടറുകൾ രാജ്യത്തുടനീളമുള്ള സ്റ്റെല്ല ഷോറൂമുകളിൽ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതായത് സ്റ്റെല്ല മോട്ടോ ബസ് ഇവി ഈ മാസം മുതൽ ഡെലിവറിക്ക് തയാറാണെന്ന് സാരം. കൂടാതെ, ഇവിക്ക് 150 കിലോഗ്രാം ലോഡിംഗ് ശേഷിയും ലഭിക്കുന്നുണ്ട്. ഇത് ലാസ്റ്റ് മൈൽ ഡെലിവറി ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമാക്കുന്നു. ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, ട്യൂബ്‌ലെസ് ടയറുകളുള്ള ചക്രങ്ങളുള്ള ബസ്സ് ഇലക്ട്രിക് സ്‌കൂട്ടറിന് മുൻവശത്ത് ഡിസ്‌ക് ബ്രേക്ക് ലഭിക്കുന്നു. ഡിജിറ്റൽ സ്പീഡോമീറ്റർ, സെൻട്രൽ ലോക്കിംഗ്, യുഎസ്ബി ചാർജർ, ക്രൂയിസ് കൺട്രോൾ, ആന്റി തെഫ്റ്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.

95,000 രൂപ മുടക്കുമ്പോൾ സ്റ്റെല്ല മോട്ടോ ബസ് ഇലക്ട്രിക് സ്‌കൂട്ടർ ഗ്രേ, മാറ്റ് ബ്ലൂ, റെഡ്, ബ്രൗൺ എന്നീ നാല് നിറങ്ങളിൽ ലഭ്യമാകും.കൂടാതെ ഇവി മൂന്ന് വർഷത്തെ വാറണ്ടിയോടെയും ലഭിക്കും. ആറ് വർഷത്തിലേറെയായി ഇന്ത്യയിൽ ഇവി രംഗത്ത് തുടരുന്ന ഇന്ത്യയിലെ ജെയ്‌ഡ്‌ക ഗ്രൂപ്പ് ഇതിന് പിന്തുണ നൽകുന്നതിനാൽ രാജ്യത്ത് ചുവടുറപ്പിക്കാൻ സ്റ്റെല്ല മോട്ടോയ്ക്ക് എളുപ്പത്തിൽ സാധിക്കുമെന്നാണ് വിലയിരുത്തൽ. സ്റ്റെല്ല മോട്ടോ പാസഞ്ചർ, കാർഗോ കാരിയർ വിഭാഗങ്ങളിൽ ഇലക്ട്രിക് ത്രീ-വീലറുകൾ നിർമിക്കുന്ന ബ്രാൻഡുകളിൽ പ്രമുഖരാണ്.

പുതിയതും ഉയർന്ന നിലവാരമുള്ളതുമായ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ അവതരിപ്പിക്കാൻ സ്റ്റെല്ല മോട്ടോ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ വിലകൾ മത്സരാധിഷ്ഠിതമായി നിലനിർത്തുമെന്ന് വാഗ്ദാനം ചെയ്യുന്നുമുണ്ട്. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള നിർമാണശാലയിൽ ഇലക്ട്രിക് സ്‌കൂട്ടറുകളും മോട്ടോർ ബൈക്കുകളും കമ്പനി നിർമിക്കും. സ്റ്റെല്ല മോട്ടോ അതിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ പ്രധാന നഗരങ്ങളിൽ തുറക്കാൻ പദ്ധതിയിടുകയാണ്. ഇതിനകം തന്നെ 55 അംഗീകൃത ഡീലർമാരെ സ്കൂട്ടർ വിപണനത്തിനായി കമ്പനി നിയമിച്ചിട്ടുണ്ട്. വരും വർഷത്തിൽ 200 ഡീലർഷിപ്പുകൾ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തുടക്കം. കൂടാതെ വാഹന നിർമാതാക്കൾ 2023 സാമ്പത്തിക വർഷം 10,000-ലധികം ഇവികളുടെ വിൽപ്പനയോടെ അവസാനിപ്പിക്കാൻ പദ്ധതിയിടുന്നു.

Most Read Articles

Malayalam
English summary
Stella moto introduced its first electric scooter buzz in india features range price details
Story first published: Thursday, December 8, 2022, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X