ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ഒരു പുതിയ അവതാരം Svitch CSR 762, കൂടുതൽ അറിയാം

നിലവിലുള്ളതുപോലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിൽ ഇന്ത്യ വളരെ മുന്നോട്ട് അതിവേഗം കുതിക്കുകയാണ്. അടുത്ത കാലത്തായി ആധുനിക സ്റ്റാർട്ടപ്പ് കമ്പനികളെല്ലാം ഈ മേഖലയിൽ ഒരു പരീക്ഷണത്തിനായി ഇറങ്ങി വിജയം കൈവരിച്ചതാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ഒരു പുതിയ അവതാരം Svitch CSR 762, കൂടുതൽ അറിയാം

ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്ന പരമ്പരാഗത ഇരുചക്ര വാഹന ബ്രാൻഡുകളുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ്. പെട്രോൾ വില ഉയർന്നു തന്നെ നിൽക്കുമ്പോൾ ഇവികളുടെ വിൽപ്പനയിലും കാര്യമായ വർധനവിനാണ് പോയ വർഷം സാക്ഷ്യംവഹിച്ചത്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ഒരു പുതിയ അവതാരം Svitch CSR 762, കൂടുതൽ അറിയാം

നിലവിലുള്ള സ്റ്റാർട്ടപ്പുകളുടെ ഇടയിലേക്ക് സ്വിച്ച് മോട്ടോകോർപ് എന്നൊരു കമ്പനി കൂടി എത്തുകയാണ്. CSR 762 എന്ന പുതിയ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചുകൊണ്ടാണ് ബ്രാൻഡ് ഇന്ത്യയിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നത്. യുവതലമുറയിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമാക്കി പുറത്തിറക്കുന്ന മോഡലാണ് CSR 762 എന്ന് കമ്പനി പറയുന്നു.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ഒരു പുതിയ അവതാരം Svitch CSR 762, കൂടുതൽ അറിയാം

2022 ജൂലൈ-ഓഗസ്റ്റ് മാസത്തോടെ മോഡലിനായുള്ള അവതരണം നടക്കുമെന്നാണ് സ്വിച്ച് മോട്ടോകോർപ് വ്യക്തമാക്കിയിരിക്കുന്നത്. 2021 നവംബറിൽ ബൈക്കിന്റെ സോഫ്റ്റ് ലോഞ്ചും നടന്നിരുന്നു. 1300 rpm-ൽ 10kW വരെ ഉയരുന്ന 3kW മോട്ടോറുമായാണ് CSR 762 ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ഒരു പുതിയ അവതാരം Svitch CSR 762, കൂടുതൽ അറിയാം

സെൻട്രൽ ഡ്രൈവ് സിസ്റ്റമുള്ള ഒരു PMSM മോട്ടോറും ഇ-ബൈക്ക് ഉപയോഗിക്കുന്നുണ്ട്. ബാറ്ററി ശേഷി 3.7kWh ലി-അയോൺ, നിക്കൽ-മാംഗനീസ്-കൊബാൾട്ട് (NMC) വരെയാണ്. ഇ-ബൈക്ക് മലിനീകരണ രഹിതമായി വിന്യസിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. സ്വിച്ച് CSR 762 ഡിസൈൻ ഗുജറാത്തിലെ ഏഷ്യാറ്റിക് ലയൺസിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ഒരു പുതിയ അവതാരം Svitch CSR 762, കൂടുതൽ അറിയാം

'അഭിമാനത്തിന്റെയും ശക്തിയുടെയും വ്യക്തിത്വത്തിന്റെയും സ്പിരിറ്റ്' വളരെ കായികമായി ഉൾക്കൊള്ളുന്നതാണ് ബൈക്കെന്ന് കമ്പനി അവകാശപ്പെടുന്നു. ആന്തരിക പരിശോധന അവസാനിച്ച CSR 762 നിലവിൽ സർട്ടിഫിക്കേഷൻ ഘട്ടത്തിലാണ്. ടയർ-1 നഗരങ്ങളിൽ തങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ടെന്ന് ബ്രാൻഡ് പറയുന്നു. ഇപ്പോൾ സിറ്റി കമ്മ്യൂട്ട് വിഭാഗത്തിൽ കൂടി ബ്രാൻഡിന്റെ സാന്നിധ്യം അറിയിക്കാൻ ലക്ഷ്യമിടുകയാണ് സ്വിച്ച് മോട്ടോകോർപ്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ഒരു പുതിയ അവതാരം Svitch CSR 762, കൂടുതൽ അറിയാം

പരമാവധി 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സ്വിച്ച് CSR 762 ഇലക്ട്രിക് ബൈക്കിന് സാധിക്കും. ഒറ്റ ചാർജിൽ റൈഡിംഗ് മോഡ് അനുസരിച്ച് ഇ-ബൈക്കിന് 120 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. മോഡലിന്റെ വീൽബേസ് 1430 മില്ലീമീറ്റർ ആണ്. കെർബ് ഭാരവും ഭാരശേഷിയും യഥാക്രമം 155 കിലോഗ്രാമും 200 കിലോഗ്രാമുമാണ്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ഒരു പുതിയ അവതാരം Svitch CSR 762, കൂടുതൽ അറിയാം

മൊത്തം 6 റൈഡിംഗ് മോഡുകളാണ് സ്വിച്ച് CSR 762 ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നത്. അതിൽ 3 ഡ്രൈവിംഗ് മോഡുകൾ, 1 പാർക്കിംഗ് മോഡ്, 1 റിവേഴ്സ് മോഡ്, 1 സ്പോർട്സ് മോഡ് എന്നിവ ഉൾപ്പെടുന്നു. കമ്പനിയുടെ മറ്റ് പദ്ധതികളിൽ സർക്കാർ നയങ്ങൾക്കനുസരിച്ച് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന കാര്യങ്ങളുമുണ്ട്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ഒരു പുതിയ അവതാരം Svitch CSR 762, കൂടുതൽ അറിയാം

സ്വിച്ച് CSR 762 ഇലക്ട്രിക് മോട്ടോർബൈക്ക് ഏകദേശം 1.65 ലക്ഷം രൂപ വിലയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സബ്‌സിഡിക്ക് ശേഷം, GoI പോളിസി പ്രകാരം ഓഫർ ചെയ്യുന്ന 40,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ബൈക്കിന് ലഭിച്ചേക്കാം. അങ്ങനെയെങ്കിൽ വില 1.25 ലക്ഷം രൂപ വരെ കുറഞ്ഞേക്കാനും സാധ്യതയുണ്ട്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ഒരു പുതിയ അവതാരം Svitch CSR 762, കൂടുതൽ അറിയാം

നിലവിൽ കമ്പനി CSR 762 പ്രോജക്റ്റിന്റെ വ്യാപനം വർധിപ്പിക്കുന്നതിനായി ചാനൽ പങ്കാളികളെ തേടുകയാണ്. ഇതിനായി സ്വിച്ച് മോട്ടോകോർപ് ഇതിനകം ഒരു പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയെ ഇലക്‌ട്രിക് മാറ്റത്തിലൂടെ നവീകരിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് സ്വിച്ച് സ്ഥാപകൻ രാജ്കുമാർ പട്ടേൽ പറഞ്ഞു.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ഒരു പുതിയ അവതാരം Svitch CSR 762, കൂടുതൽ അറിയാം

CSR 762 ഒരു സമ്പൂർണ ഓൺ-റോഡ് റൈഡിംഗ് അനുഭവം നൽകാൻ പ്രാപ്‌തമായിരിക്കും. ഇത് സാധാരണക്കാർക്ക് തീർച്ചയായും ഒരു ആഡംബരമാണ് എന്ന ശക്തമായ ധാരണ നൽകുന്നു. ബൈക്കിംഗ് പ്രേമികൾക്ക് ആഡംബരവും ശൈലിയും സുസ്ഥിരതയും ഒരുമിച്ച് പ്രദാനം ചെയ്യുക എന്നതായിരുന്നു പുതിയ സ്പോർട്ടി ഇലക്ട്രിക് മോട്ടോർസൈക്കിൾ വികസനത്തിലൂടെ തങ്ങൾ ശ്രമിച്ചതെന്നും രാജ്കുമാർ പട്ടേൽ കൂട്ടിച്ചേർത്തു.

Cycle images are only for representational purpose

Most Read Articles

Malayalam
English summary
Svitch csr 762 electric bike launch scheduled for july august 2022
Story first published: Wednesday, April 27, 2022, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X