കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

ഓല ഇലക്‌ട്രിക്കിന്റെ പുതിയ S1 ഇലക്ട്രിക് സ്കൂട്ടർ ഓഗസ്റ്റ് 15-ന് വിപണിയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ച അതേ മോഡൽ തന്നെയാണ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നതും.

കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

കഴിഞ്ഞ വർഷം സ്കൂട്ടർ S1 പ്രോ ടോപ്പ് മോഡലിനൊപ്പം പുറത്തിറക്കുമെന്ന് കരുതിയിരുന്നെങ്കിലും പല കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ S1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന് താഴെയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന S1 ഇടംപിടിക്കുന്നത്.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

അതിനാൽ ഇപ്പോൾ ഓല ഇലക്ട്രിക്ക് അതിന്റെ നിരയിൽ രണ്ട് ഇലക്ട്രിക് മോഡലുകൾ ചേർത്ത് ശ്രേണി വിപുലീകരിക്കാനും കമ്പനിക്ക് സാധിച്ചു. എന്നാൽ എന്താണ് ഈ രണ്ട് സ്‌കൂട്ടറുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും മാറ്റങ്ങളുമെന്ന് കൺഫ്യൂഷനടിച്ചിരിക്കുവാണോ? എന്നാൽ ഈ സംശയങ്ങളെല്ലാം മാറ്റാൻ തുടർന്ന് വായിക്കുക.

കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

ഓല S1, S1 പ്രോ: ഡിസൈൻ

S1 പ്രോയുടെയും S1 പതിപ്പിന്റെയും ഡിസൈൻ സമാനമാണ്. അതായത് കാഴ്ച്ചയിൽ സമാനമാണെന്ന് സാരം. വഴിയിൽ കണ്ടാൽ ഇതിലേതാണ് S1, S1 പ്രോ എന്ന് തിരിച്ചറിയാൻ ഒന്നു പ്രയാസപ്പെട്ടേക്കും. അതിനാൽ ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലാമ്പ്, വിശാലമായ സീറ്റ്, അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവ രണ്ട് സ്‌കൂട്ടറുകളിലും ഒരേപോലെയാണ്.

കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

വീൽ വലിപ്പവും അലോയ് വീൽ രൂപകൽപ്പനയും രണ്ട് സ്കൂട്ടറുകളിലും ഒന്നുതന്നെയാണെന്നതും കൗതുകകരമാണ്. സ്കൂട്ടറുകൾ തമ്മിലുള്ള ഡിസൈനിലെ ഏക വ്യത്യാസം കളർ ഓപ്ഷനുകളിൽ മാത്രമാണെന്ന് പ്രത്യേകം ഓർമിച്ചാൽ കൺഫ്യൂഷൻ ഒഴിവാക്കാം. ടോപ്പ് എൻഡ് S1 പ്രോ 11 നിറങ്ങിൽ വരുമ്പോൾ S1 അഞ്ച് നിറങ്ങളോടെ മാത്രമാണ് വിപണിയിലേക്ക് എത്തുന്നത്.

കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

റേഞ്ച്

S1 ഇലക്‌ട്രിക് സ്കൂട്ടറിന് 3 kWh ബാറ്ററി പായ്ക്കാണ് കമ്പനി നൽകിയിരിക്കുന്നത്. അതേസമയം S1 പ്രോയ്ക്ക് 4 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഇതുമൂലം ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് S1 പതിപ്പിന് 141 കിലോമീറ്ററും യഥാർഥ റേഞ്ച് 128 കിലോമീറ്ററുമാണ്.

കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

മറുവശത്ത് S1 പ്രോയ്ക്ക് ARAI റേറ്റഡ് 181 കിലോമീറ്ററും ഓല പറയുന്ന യഥാർഥ റേഞ്ച് 170 കിലോമീറ്ററുമാണ്. ചെറിയ ബാറ്ററി പായ്ക്ക് കാരണം S1 പ്രോയെക്കാൾ 4 കിലോ ഭാരം കുറവാണ് ഇതിന്. കൂടാതെ ചാർജിംഗ് സമയവും S1 പ്രോയുടെ 6 മണിക്കൂർ 30 മിനിറ്റിൽ നിന്ന് S1-ന് 5 മണിക്കൂറായി കുറയുന്നു.

കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

ഇനി പെർഫോമൻസ്

രണ്ട് സ്കൂട്ടറുകൾക്കും ഉപയോഗിക്കുന്ന മോട്ടോർ 5.5 kW ആണ്. എന്നിരുന്നാലും ചെറിയ ബാറ്ററിയായതിനാൽ ഓല പെർഫോമൻസിനെ നിർവീര്യമാക്കിയതിനാൽ S1 വേരിയന്റിന് 40 കിലോമീറ്റർ വേഗത കൈവരിക്കാൻ 3.8 സെക്കൻഡും 60 കിലോമീറ്റർ വേഗത കൈവരിക്കാൻ 5.9 സെക്കൻഡും എടുക്കും.

കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

അതേസമയം 2.9 സെക്കൻഡിൽ 40 കിലോമീറ്ററും 4.5 സെക്കൻഡിൽ 60 കിലോമീറ്ററും വേഗത്തിലാക്കാൻ S1 പ്രോയ്ക്ക് കഴിയും. S1 പ്രോയുടെ ഉയർന്ന വേഗത മണിക്കൂറിൽ 116 കിലോമീറ്ററും S1 പതിപ്പിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 95 കിലോമീറ്ററുമാണ്.

കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

ഫീച്ചറുകൾ

ഒരു താഴ്ന്ന വേരിയന്റ് ആയതിനാൽ S1 ഇലക്‌ട്രി സ്‌കൂട്ടറിൽ നിന്നും ചില സവിശേഷതകൾ ഓല ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ഇത് ഹൈപ്പർ മോഡും ക്രൂയിസ് കൺട്രോളും ഇല്ലാതെയാണ് വിപണിയിൽ എത്തുന്നതെന്ന് പറയാം.

കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

ഓലയുടെ MoveOS 2 സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന 7 ഇഞ്ച് കളർ TFT ടച്ച്‌സ്‌ക്രീനുമായാണ് ചെറിയ S1 സ്‌കൂട്ടർ ഇപ്പോഴും വരുന്നത്. അതിനാൽ ഓൺ-ബോർഡ് നാവിഗേഷൻ, മ്യൂസിക് പ്ലേബാക്ക്, റിവേഴ്സ് മോഡ്, സൈഡ് സ്റ്റാൻഡ് അലേർട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉണ്ടാകും എന്നത് ശ്രദ്ധേയമായ കാര്യമാണ്.

കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

ഹാർഡ്‌വെയർ

രണ്ട് സ്‌കൂട്ടറുകളും ഒരേ ഹാർഡ്‌വെയർ സജ്ജീകരണങ്ങളാണ് പങ്കിടുന്നത്. അതിനാൽ പിന്നിൽ മോണോഷോക്കിനൊപ്പം മുന്നിൽ സിംഗിൾ ഫോർക്ക് സസ്‌പെൻഷനുമുണ്ട്. ബ്രേക്കിംഗിനായി മുന്നിൽ 220 mm ഡിസ്‌ക്കും പിന്നിൽ 180 mm ഡിസ്‌ക്കുമാണ് ഓല ഇലക്‌ട്രിക് S1, S1 പ്രോ എന്നിവയിൽ വാഗ്‌ദാനം ചെയ്യുന്നത്. സിബിഎസ്, അലോയ് വീലുകൾ, ട്യൂബ്‌ലെസ് ടയറുകൾ എന്നിവയും മോഡലിൽ ലഭ്യമാണ്.

കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

വില

ഇന്ത്യൻ വിപണിയിൽ ഓല S1 ഇലക്ട്രിക്കിന്റെ വില 99,999 രൂപയുെ S1 പ്രോയുയുടെ വില 1,39,999 രൂപയും ആണ്. ഈ വിലകൾ FAME-II സബ്‌സിഡി പ്രയോഗിച്ചതിന് ശേഷമുള്ള എക്‌സ്ഷോറൂം വിലയാണെന്നും പ്രത്യേകം ഓർമിക്കേണ്ടതാണ്.

കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

ഈ അധിക വിലയ്ക്ക് ഓല S1 പ്രോ വേരിയന്റ് കൂടുതൽ റേഞ്ചും പെർഫോമൻസും ചില ആധുനിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇവ തമ്മിലുള്ള വ്യത്യാസങ്ങളായി എടുത്തു പറയാനാവുന്നത്.

Most Read Articles

Malayalam
English summary
Top differences between ola s1 and s1 pro electric scooters
Story first published: Friday, August 19, 2022, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X