പുത്തൻ Kawasaki Ninja 650 മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂറർ; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള സ്പോടർട്‌സ് ബൈക്കുകളിൽ ഒന്നാണ് കവസാക്കിയുടെ നിഞ്ച. ഇന്ത്യയിൽ പല ശേഷിയിലുള്ള നിഞ്ച ബൈക്കുകൾ ലഭ്യമാണെന്നതും ആരാധകരുടെ വലിയ പിന്തുണ നേടാൻ കാരണമാവുന്ന ഘടകമാണ്.

കഴിഞ്ഞ ദിവസമാണ് 2023 മോഡൽ നിഞ്ച 650 മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിയത്. മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററിന്റെ ഏറ്റവും പുതിയ ആവർത്തനത്തിന് മെച്ചപ്പെട്ട റൈഡർ എയ്‌ഡ് പാക്കേജാണ് കവസാക്കി ഒരുക്കിയിരിക്കുന്നതും. ബൈക്കിന്റെ മികച്ച അഞ്ച് ഹൈലൈറ്റുകൾ പരിചയപ്പെടാം...

പുത്തൻ Kawasaki Ninja 650 മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂറർ; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

മെച്ചപ്പെട്ട റൈഡർ എയ്‌ഡുകൾ

2023 മോഡൽ പരിഷ്ക്കരണത്തിന്റെ ഭാഗമായി ഈ മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററിൽ കവസാക്കി രണ്ട് ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം ചേർത്തിട്ടുണ്ട്. ഈ ഫീച്ചർ പുത്തൻ Z650 പതിപ്പിലും ലഭ്യമാണ്. ടൂ-ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം ഇലക്ട്രോണിക് എയ്ഡ്‌സ് ഡിപ്പാർട്ട്‌മെന്റിലെ ഡ്യുവൽ ചാനൽ എബിഎസ് സാങ്കേതികവിദ്യയിൽ ചേരുന്നു. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽലൈറ്റ്, ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ കളർ ടിഎഫ്‌ടി ഡിസ്‌പ്ലേ തുടങ്ങിയ മറ്റ് സവിശേഷതകൾ മുൻ നിഞ്ച 650-ക്ക് സമാനമായി ബ്രാൻഡ് നിലനിർത്തിയിട്ടുമുണ്ട്.

നിറങ്ങളും ഡിസൈനും

മെറ്റാലിക് മാറ്റ് ഗ്രാഫെനെസ്റ്റീൽ ഗ്രേ വിത്ത് മെറ്റാലിക് മാറ്റ് ഗ്രാഫെനെസ്റ്റീൽ ഗ്രേ, മെറ്റാലിക് മാറ്റ് ഫ്ലാറ്റ് റോ ഗ്രേസ്റ്റോൺ, എബണി എന്നിവയ്‌ക്കൊപ്പം പേൾ റോബോട്ടിക് വൈറ്റ്, എബോണിക്കൊപ്പം ലൈം ഗ്രീൻ പെയിന്റ് ഉപയോഗിക്കുന്ന കെആർടി എഡിഷൻ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ അന്താരാഷ്ട്ര വിപണികളിൽ 2023 നിഞ്ച 650 ലഭിക്കും.

പുത്തൻ Kawasaki Ninja 650 ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

എന്നാൽ ഇന്ത്യൻ വിപണിയിൽ ലൈം ഗ്രീൻ എന്ന ഒരു കളർ ഓപ്ഷൻ മാത്രമേ 2023 മോഡൽ നിഞ്ച 650 ലഭിക്കൂ. അതേസമയം ഡിസൈൻ മാറ്റമില്ലാതെ തുടരുകയാണ്. അതുമാത്രമല്ല പരിഷ്ക്കാരങ്ങളുമായി എത്തുന്ന മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററിൽ ട്വൻ-പോഡ് ഹെഡ്‌ലൈറ്റ്, ഫുൾ-ഫെയറിംഗ്, മസ്കുലർ ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റ്, കോംപാക്‌ട് എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ എന്നിവ നിലനിർത്തുന്നു.

എഞ്ചിൻ ഓപ്ഷനുകൾ

നിഞ്ച 650 ഇതിനകം തന്നെ ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ എഞ്ചിൻ സവിശേഷതകളിലും പവർ കണക്കുകളിലും ഒന്നും തന്നെ മാറ്റങ്ങളൊന്നുമില്ല. അങ്ങനെ 2023 മോഡൽ 649 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു. ഈ എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നതും. 8,000 rpm-ൽ 67 bhp കരുത്തും 6,700 rpm-ൽ പരമാവധി 64 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പ്രീമിയം മോട്ടോർസൈക്കിൾ.

പുത്തൻ Kawasaki Ninja 650 ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഹാർഡ്‌വെയർ

ഹാർഡ്‌വെയർ സജ്ജീകരണങ്ങളിലും കവസാക്കി മാറ്റങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി 2023 നിഞ്ച 650-യിൽ 41 mm ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പ്രീലോഡ്-അഡ്ജസ്റ്റബിൾ റിയർ മോണോഷോക്കും ഉപയോഗിക്കുന്നത് കമ്പനി തുടരുന്നു. ബ്രേക്കിംഗിനായി മുൻവശത്ത് 300 mm ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ 220 mm സിംഗിൾ റോട്ടറും ഉൾപ്പെടുന്നു.

അതേസമയം 2023 കവസാക്കി നിഞ്ച 650 സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിന് ചുറ്റുമാണ് മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്. 15 ലിറ്റർ ഫ്യുവൽ ടാങ്കും 196 കിലോഗ്രാം (കെർബ്) ഭാരവുമാണ് മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററിനുള്ളത്.

വില

2023 കവാസാക്കി നിഞ്ച 650 ഒരൊറ്റ വേരിയന്റിലും ഒരു കളർ ഓപ്ഷനിലും ലഭ്യമാണ്. ഇതിന് 7.12 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മുൻഗാമിയേക്കാൾ 17,000 രൂപ കൂടുതലാണിത് എന്നുസാരം. ഈ ജാപ്പനീസ് മോട്ടോർസൈക്കിളിന് നേരിട്ടുള്ള എതിരാളായൊന്നും ഇന്ത്യയിൽ ഇല്ലെങ്കിലും പുതുതായി പുറത്തിറക്കിയ മോട്ടോ മോറിനി X-കേപ്പ്, സീമെമെസോ എന്നിവയുടെ അതേ വില ശ്രേണിയിലാണ് ഇത് മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Top things to know about the all new 2023 kawasaki ninja 650 middleweight sports tourer
Story first published: Thursday, November 17, 2022, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X