കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കെ-ലൈറ്റ് 250V, വിയെസ്‌റ്റ് 300, സിക്‌‌സ്റ്റീസ് 300i എന്നീ മൂന്ന് പുതിയ മോഡലുകൾ രാജ്യത്ത് പരിചയപ്പെടുത്തി ഇന്ത്യൻ വിപണിയിലേക്കുള്ള അരങ്ങേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ഹംഗേറിയൻ ടൂ-വീലർ ബ്രാൻഡായ കീവേ. ബെനലിയുടെ കൈപിടിച്ച് ആഭ്യന്തര വിപണിയിലേക്ക് എത്തുന്ന കമ്പനി അധികം വൈകാതെ തന്നെ മോഡലുകൾ വിൽപ്പനയ്ക്ക് എത്തിക്കും.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കെ-ലൈറ്റ് 250V വി-ട്വിൻ ക്രൂയിസർ മോട്ടോർസൈക്കിളാണെങ്കിൽ വിയെസ്‌റ്റ് 300 ഒരു മാക്‌സി സ്‌കൂട്ടറാണ്. അതേസമയം ഏറെ ശ്രദ്ധനേടുന്നത് സിക്‌‌സ്റ്റീസ് 300i എന്ന ഒരു റെട്രോ-ക്ലാസിക് സ്കൂട്ടറാണ്. അറുപതുകളെ ഓർമപ്പെടുന്ന രൂപകൽപ്പനയാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഡിസൈൻ

ആദ്യ കാഴ്ച്ചയിൽ സിക്‌‌സ്റ്റീസ് 300i സ്‌കൂട്ടറിന്റെ രൂപം പൂഷോ ജാംഗോയെ അനുസ്മരിപ്പിക്കുന്നതാണ്. മികച്ച റെട്രോ സ്റ്റൈലിംഗും ബോക്‌സ് ആകൃതിയിലുള്ള ഹെഡ്‌ലൈറ്റ് ഡിസൈനുള്ള ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റവും ആരുടെയും മനംമയക്കാൻ പ്രാപ്‌തമാണെന്ന് നിസംശയം പറയാം.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കാഡിലാക്ക്-പ്രചോദിത വെർട്ടിക്കൽ പിൻ ഇൻഡിക്കേറ്ററുകൾ അറുപതുകളുടെ ആ പഴയകാലമാണ് ഓർമപ്പെടുത്തുന്നത്. കൂടാതെ അപ്രോണിലെ ഗ്രിൽ പോലെയുള്ള ഡിസൈൻ അതിന്റെ റെട്രോ ശൈലി വർദ്ധിപ്പിക്കുകയും സിക്‌‌സ്റ്റീസ് 300i സ്‌കൂട്ടറിന് ഒരു വ്യതിരിക്ത രൂപം നൽകുകയും ചെയ്യുന്നുണ്ട്.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

റൌണ്ട് റിയർ വ്യൂ മിററുകൾ, ബ്രോഡ് ഫ്രണ്ട് മഡ്‌ഗാർഡ്, സ്പ്ലിറ്റ് സീറ്റുകൾ, കർവി സൈഡ് പാനലുകൾ തുടങ്ങിയ സവിശേഷതകളും മോഡലിന്റെ റെട്രോ ഡിസൈനിനെ പൂരകമാക്കുന്നുണ്ട്. ഹെഡ്‌ലാമ്പ്, റിയർ വ്യൂ മിററുകൾ, സൈഡ് പാനലുകൾ, എക്‌സ്‌ഹോസ്റ്റ് എന്നിവയിൽ ക്രോം ഘടകങ്ങളുടെ അമിത ഉപയോഗവും കാണാം.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എഞ്ചിൻ

278.2 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഈ റെട്രോ സ്‌കൂട്ടറിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്നത്. ഇതിന് 7,500 rpm-ൽ പരമാവധി 18.9 bhp കരുത്തും 5,750 rpm-ൽ 22 Nm torque വരെ വികസിപ്പിക്കാൻ കഴിയും. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. സ്കൂട്ടറിന് 120 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇന്ധനക്ഷമത ലിറ്ററിന് 30 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നത്.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇത് ഇന്ത്യയിലെ ഏറ്റവും ശക്തമായ ബജറ്റ് സ്‌കൂട്ടറാക്കി മാറ്റുന്നുവെന്നതാണ് പ്രത്യേകത. മുമ്പ് യമഹ എയ്‌റോക്‌സ് 155 ആയിരുന്നു ഈ സ്ഥാനം കൈയ്യടക്കിവെച്ചിരുന്നത് എങ്കിൽ കീവേ സിക്‌‌സ്റ്റീസ് 300i വരുന്നതോടെ കാര്യങ്ങൾ മാറിമറിയും. രസകരമായ മറ്റൊരു വസ്‌തുത ഇതിന്റെ എഞ്ചിൻ കീവേയുടെ തന്നെ മാക്സി സ്കൂട്ടറായ വിയെസ്‌റ്റുമായാണ് പങ്കിടുന്നത്.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെക്കാനിക്കൽ സവിശേഷതകൾ

മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് സിക്‌സ്റ്റീസ് 300i റെട്രോ സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷയ്ക്കായി ഇരട്ട ചാനൽ എബിഎസിനൊപ്പം രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് വാഹനത്തിന് ലഭിക്കുന്നത്. 136 കിലോഗ്രാം ഭാരമാണ് കീവേയുടെ ഈ ക്ലാസിക് ‌മോഡലിനുള്ളത്.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

12 ഇഞ്ച് വീലുകളാണ് കീവേ സിക്‌‌സ്റ്റീസ് 300i പതിപ്പിന്റെ മറ്റൊരു ശ്രദ്ധേയമായ കാര്യം. മുന്നിലും പിന്നിലും 120/70 അളവിലുള്ള ടിംസൺ ടയറുകളിലാണ് സ്കൂട്ടർ നിരത്തിലെത്തുക. 140 മില്ലീമീറ്ററിന്റെ കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസാണ് ഇതിനുള്ളത്. ആയതിനാൽ നമ്മുടെ ശോചനീയമായ റോഡുകളിൽ ഇടയ്ക്കിടെ ഇതൊരു പ്രശ്‌നമായി മാറിയേക്കാം.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഫീച്ചറുകൾ

ഫീച്ചറുകളുടെ കാര്യത്തിലും കീവേ സിക്‌സ്റ്റീസ് 300i റെട്രോ ശൈലി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ആംബിയന്റ് ടെമ്പറേച്ചർ ഗേജ്, ട്രിപ്പ്മീറ്റർ, ഫ്യൂവൽ ഗേജ്, മെയിന്റനൻസ് ഇൻഡിക്കേറ്റർ എന്നിവ ഉൾപ്പെടെയുള്ള ഡാറ്റ കാണിക്കുന്ന ഡിജിറ്റൽ ഇൻസെറ്റിനൊപ്പം അനലോഗ് സ്പീഡോമീറ്ററും കൂട്ടിച്ചേർത്താണ് സ്‌കൂട്ടർ നിർമിച്ചെടുത്തിരിക്കുന്നത്. എന്നിരുന്നാലും രസകരമായ കാര്യം, ഈ സ്കൂട്ടറിന്റെ ഫ്യൂവൽ ഫില്ലർ ക്യാപ് ഫ്ലോർബോർഡിൽ ഘടിപ്പിച്ചിരിക്കുന്നു എന്നതാണ്.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

10 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കും കീവേ സിക്‌സ്റ്റീസ് 300i സ്കൂട്ടറിന് ലഭിക്കുന്നു. ഇത് ദീർഘദൂര യാത്രകൾക്കും മോഡലിനെ അനുയോജ്യമാക്കുന്നു. ഏറ്റവും പുതിയ ഫങ്ഷണൽ ഹാർഡ്‌വെയറുമായി സംയോജിപ്പിച്ച് ശക്തമായ റെട്രോ ഘടകങ്ങൾ സ്‌കൂട്ടറിന്റെ മുൻവശത്ത് കമ്പനി വാഗ്ദാനം ചെയ്യുന്നു.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വൃത്താകൃതിയിലുള്ള ആപ്രോണും ഫെൻഡറും ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റിനെ നന്നായി അനുയോജ്യമാക്കുന്നുണ്ട്. മുൻവശത്ത് വിശാലമായ ഒരു ക്യൂബിഹോൾ നൽകിയിട്ടുണ്ട്. അതിൽ യുഎസ്ബി ചാർജിംഗ് പോയിന്റും കൂടാതെ ടൂൾകിറ്റും ഫസ്റ്റ്-എയ്ഡ് കിറ്റും സംഭരിക്കാൻ കഴിയും.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രതീക്ഷിക്കുന്ന വിലയും മത്സരവും

കീവേ സിക്‌സ്റ്റീസ് 300i സ്കൂട്ടറിനായി ഏകദേശം 2.3 ലക്ഷം രൂപ വരെ മുടക്കേണ്ടി വരുമെന്നാണ് സൂചന. ഈ ശ്രേണിയിൽ മോഡലിന് മറ്റ് എതിരാളികളൊന്നും തന്നെയില്ല, എന്നാൽ ഒരു റെട്രോ-സ്റ്റൈൽ സ്കൂട്ടർ തിരയുന്ന ഉപഭോക്താക്കൾക്ക് വെസ്പ SXL 150, VXL 150 എന്നിവ ഇതിന് ബദലായി പരിഗണിക്കാവുന്നതാണ്.

കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കീവേ സിക്‌സ്റ്റീസ് 300i-യുടെ ബുക്കിംഗ് 10,000 രൂപയ്ക്ക് ബെനലി ഡീലർഷിപ്പുകളിലുടനീളം ആരംഭിച്ചു കഴിഞ്ഞു. സ്കൂട്ടറിനായുള്ള ഡെലിവറി 2022 ജൂൺ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Top things to know about the new keeway sixties 300i classic scooter
Story first published: Wednesday, May 18, 2022, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X