F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

തങ്ങളുടെ ആദ്യ കമ്മ്യൂണിറ്റി മീറ്റ് ബെംഗളൂരുവിലെ കമ്പനിയുടെ ആസ്ഥാനത്ത് സംഘടിപ്പിച്ച് ഇലക്ട്രിക് മോട്ടോർസൈക്കിൾ സ്റ്റാർട്ടപ്പ് കമ്പനിയായ അൾട്രാവയലറ്റ്. ഈ വർഷം ആദ്യ പാദത്തിൽ F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്ക് വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് കമ്മ്യൂണിറ്റി ബിൽഡിംഗ് സംരംഭം.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

ലോകമെമ്പാടുമായി അൾട്രാവയലറ്റിന്റെ ഏറ്റവും പുതിയ ഇലക്‌ട്രിക് F77 സ്പോർട്‌സ് ബൈക്കിനായി കമ്പനിക്ക് ഇതിനകം 60,000 ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നതും. 2022-ന്റെ ആദ്യ പകുതിയിൽ തന്നെ മോട്ടോർസൈക്കിളിനായുള്ള ഡെലിവറികൾ ആരംഭിക്കാനും ബ്രാൻഡ് ലക്ഷ്യമിട്ടിട്ടുണ്ട്.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

F77 ഇ-ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള ഉപഭോക്താക്കളുടെ ചിന്തകളും ചോദ്യങ്ങളും താൽപ്പര്യങ്ങളും പങ്കിടാൻ സമാന ചിന്താഗതിക്കാരായ ആളുകളെ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ കമ്മ്യൂണിറ്റി മീറ്റ് നടന്നത്. ചടങ്ങിനിടെ ഇവി കമ്പനിയുടെ സഹസ്ഥാപകരായ നാരായണൻ സുബ്രഹ്മണ്യവും നിരജ് രാജ്‌മോഹനും F77 ന്റെ ഉത്ഭവവും വികസന യാത്രയും പ്രേക്ഷകർക്കായി പങ്കുവെക്കുകയും ചെയ്‌തു.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

വാഹനത്തിന്റെ രൂപകൽപ്പന, ബാറ്ററി സാങ്കേതികവിദ്യ, ബാറ്ററി സുരക്ഷ, ഗ്രൗണ്ട്-അപ്പിൽ നിന്ന് F77 നിർമ്മിക്കുന്ന രീതി എന്നിവയെക്കുറിച്ചാണ് കമ്പനി അതിൽ വിശദീകരിച്ചത്. കമ്മ്യൂണിറ്റി അംഗങ്ങൾ മോട്ടോർസൈക്കിളുകളുടെ പ്രൊഡക്ഷൻ റെഡി വേർഷനുകൾ കാണുകയും F77 ഇലക്‌ട്രിക്കിന്റെ നിരവധി വശങ്ങൾ പര്യവേക്ഷണം ചെയ്യാൻ സമയം ചെലവഴിക്കുകയും ചെയ്തതാണ് കമ്മ്യൂണിറ്റി മീറ്റ് സെഷന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

ചാർജിംഗ്, റേഞ്ച്, പെർഫോമൻസ് എന്നിവയെ കുറിച്ചുള്ള സംഭാഷണങ്ങൾക്ക് പുറമെ രാജ്യത്ത് ഇവി വ്യവസായം അഭിമുഖീകരിക്കേണ്ട യഥാർഥ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യങ്ങളും സ്ഥാപകർ അഭിസംബോധന ചെയ്തു. അൾട്രാവയലറ്റ് എങ്ങനെയാണ് ഈ വെല്ലുവിളികൾ പരിഹരിക്കുന്നതെന്നും ഇവികളെ മുഖ്യധാരാക്കുന്നതിലേക്ക് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും കമ്പനി ഇതിലൂടെ വ്യക്തമാക്കുകയും ചെയ്‌തു.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

അൾട്രാവയലറ്റ് ബെംഗളൂരുവിൽ തുടങ്ങിയ ഈ സംഭംഭം എല്ലാ മാസവും നിരവധി മീറ്റപ്പുകളായി സംഘടിപ്പിക്കാൻ പദ്ധതിയിടുകയാണ്. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കമ്പനി ഈ സംരംഭം ക്രമേണ വ്യാപിപ്പിക്കും. F77 ഇലക്‌ട്രിക് സ്പോർട്‌സ് ബൈക്കിന്റെ അന്തിമ പരീക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇതിലൂടെ ഉപഭോക്താക്കൾക്ക് പങ്കെടുക്കാനാവും.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

ഏവിയേഷന്‍ എന്‍ജിനിയറിങ്ങില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് F77-ന്റെ നിർമിതിയെന്നാണ് അള്‍ട്രാവയലെറ്റ് ഓട്ടോമോട്ടീവ് അവകാശപ്പെടുന്നത്. കൂടാതെ രാജ്യത്തെ ആദ്യത്തെ പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളാണിതെന്നും കമ്പനി പറയുന്നു. ടിവിഎസിന്റെ പിന്തുണയോടെ ആരംഭിച്ച ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇലക്ട്രിക്ക് വെഹിക്കിൾ സ്റ്റാർട്ടപ്പ് കമ്പനിയാണ് അൾട്രാവയലറ്റ്.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

2019-ൽ പ്രീ പ്രൊഡക്ഷൻ പതിപ്പിൽ അവതരിപ്പിച്ചപ്പോൾ ലൈറ്റ്നിംഗ്, ഷാഡോ, ലേസർ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പരിചയപ്പെടുത്തിയത്. അൾട്രാവയലറ്റ് F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന് 7.7 സെക്കൻഡിൽ 96 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും 36 bhp പവറും ഉണ്ടെന്നുമാണ് കമ്പനി പറയുന്നത്.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

അതേസമയം പരമാവധി 140 കിലോമീറ്റർ വേഗതയും ഇവിക്ക് പുറത്തെടുക്കാൻ കഴിയും. പൂർണ ചാർജിൽ 150 കിലോമീറ്റർ റേഞ്ചാണ് മോഡലിനുള്ളത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. മൂന്ന് ലിഥിയം അയൺ ബാറ്ററികളാകും അൾട്രാവയലറ്റ് F77-ൽ ഉപയോഗിക്കുക. പൂർണ എൽഇഡി ലൈറ്റുകൾ, ടിഎഫ്ടി ഡാഷ്, ബാക്ക്ലിറ്റ് സ്വിച്ചുകൾ, റിവേഴ്സ് അസിസ്റ്റ്, കൂടാതെ 3 റൈഡ് മോഡുകൾ എന്നിവയും മോഡലിൽ ഉണ്ടാകും.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ്, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, മൾട്ടിപ്പിൾ റൈഡ് മോഡുകൾ, ബൈക്ക് ട്രാക്കിംഗ്, റൈഡ് ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയ നിരവധി കണക്‌റ്റഡ് ഫീച്ചറുകളോടെയാണ് അൾട്രാവയലറ്റ് F77 അണിഞ്ഞൊരുങ്ങുന്നത്.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

മോട്ടോർസൈക്കിളിന്റെ ഡ്രൈവ്ട്രെയിനുകൾ, ഷാസികൾ, ബാറ്ററി ശേഷി എന്നിവ സാധൂകരിക്കുന്നതിന് രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളിൽ അൾട്രാവയലറ്റ് F77 കർശനമായി പരീക്ഷിച്ചുവരികയാണ്. ആദ്യ വർഷത്തിൽ 15,000 യൂണിറ്റുകൾ നിർമിക്കും. തുടർന്ന് 1,20,000 യൂണിറ്റ് വാർഷിക ശേഷിയിലേക്ക് ഉയർത്താനുമാണ് കമ്പനിയുടെ പ്രധാന പദ്ധതി.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

3.00 ലക്ഷം മുതൽ 3.35 ലക്ഷം രൂപ വരെ വിലയാകും പുതിയ അൾട്രാവയലറ്റ് F77 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 158 കിലോഗ്രാം ഭാരമുള്ള F77 ഇലക്‌ട്രിക് സ്പോർട്സ് ബൈക്കിനുള്ളത്. ഒരു സ്റ്റാൻഡേർഡ് പവർ ഔട്ട്‌ലെറ്റ് വഴി ബാറ്ററി ചാർജു ചെയ്യാൻ 5 മണിക്കൂർ സമയം വേണം.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

അതേസമയം ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ .5 മണിക്കൂറിനുള്ളിൽ മോട്ടോർസൈക്കിളിന്റെ ബാറ്ററിയെ പൂർണമായും ചാർജ് ചെയ്യാൻ സഹായിക്കും. അൾട്രാവയലറ്റിന്റെ F77 മോഡലിന്റെ മറ്റ് മെക്കാനിക്കൽ കാര്യങ്ങളിലേക്ക് നോക്കിയാൽ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം ഫീച്ചർ ചെയ്യുന്ന ബൈക്കിന് ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കുകൾ, പ്രീ-ലോഡായി ക്രമീകരിക്കാവുന്ന റിയർ മോണോഷോക്ക് എന്നിയവയെല്ലാം കാണാം.

F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനായി ആദ്യ കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ച് Ultraviolette

ബ്രേക്കിംഗിനായി 4-പിസ്റ്റൺ റേഡിയൽ കാലിപ്പറുള്ള 320 mm ഫ്രണ്ട് ഡിസ്ക്, സിംഗിൾ പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുള്ള 230 mm പിൻ ഡിസ്ക്, ഡ്യുവൽ ചാനൽ എബിഎസ്, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയും കമ്പനി കോർത്തിണക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Ultraviolette hosted first community meetup for f77 electric sports bike
Story first published: Wednesday, March 23, 2022, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X