Ultraviolette F77 വിപണിയിലെത്തി, പക്ഷേ നിരത്തിൽ എന്നിറങ്ങുമെന്ന് അറിയേണ്ടേ?

ഇലക്ട്രിക് വാഹന കമ്പനിയായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തി. നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് F77 ഇവി ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ഒറിജിനൽ, റീക്കൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വിപണിയിലെത്തിച്ചിരിക്കുന്ന മോട്ടോർസൈക്കിൾ ഷാഡോ, എയർസ്ട്രൈക്ക്, ലേസർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലും സ്വന്തമാക്കാനാവും.

3.80 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്ക് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അവതരണത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം പുറത്തുവന്നെങ്കിലും ഇനി പലരും കാത്തിരിക്കുന്നത് പുത്തൻ അൾട്രാവയലറ്റ് F77 സ്പോർട്‌സ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വിൽപ്പനയെയും ഡെലിവറിയെയും കുറിച്ചുള്ള വാർത്തകൾക്കായാണ്. ബൈക്ക് എന്ന് ഉപഭോക്താക്കളിലേക്ക് എത്തുമെന്ന കാര്യവും കമ്പനി അവതരണ വേളയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി F77 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വിതരണം ആരംഭിക്കുമെന്നാണ് അൾട്രാവയലറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

Ultraviolette F77 വിപണിയിലെത്തി, പക്ഷേ നിരത്തിൽ എന്നിറങ്ങുമെന്ന് അറിയേണ്ടേ?

ഇതിൽ ആദ്യ ഘട്ടത്തിനു കീഴിൽ, 2023 ജനുവരിയിൽ അൾട്രാവയലറ്റിന്റെ സ്വന്തം നഗരമായ ബെംഗളൂരുവിൽ മാത്രമേ ഇവിക്കായുള്ള ഡെലിവറികൾ ആരംഭിക്കൂ. തുടർന്ന് രണ്ടാം ഘട്ടത്തിൽ അൾട്രാവയലറ്റ് F77 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഡെലിവറി മൂന്ന് സെഗ്‌മെന്റുകളായി വിഭജിച്ചു. രണ്ടാം ഘട്ടത്തിന്റെ ആദ്യ ഭാഗത്തിൽ കമ്പനി 2023 രണ്ടാം പാദത്തിൽ അതായത് ഏപ്രിൽ-ജൂൺ മാസത്തോടെ ചെന്നൈ, മുംബൈ, പൂനെ, കൊച്ചി എന്നിവിടങ്ങളിൽ F77 മോഡലിനായുള്ള ഡെലിവറി ആരംഭിക്കും.

രണ്ടാം ഘട്ടത്തിന്റെ രണ്ടാം ഭാഗം ഹൈദരാബാദ്, അഹമ്മദാബാദ്, ഡൽഹി, ലഖ്‌നൗ നഗരങ്ങളിൽ 2023 മൂന്നാം പാദത്തിൽ അതായത് ജൂലൈ-സെപ്റ്റംബർ മാസത്തോടെയും ആരംഭിക്കും. രണ്ടാം ഘട്ടത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗത്ത് ഗുരുഗ്രാം, ജയ്പൂർ, കൊൽക്കത്ത, ഗുവാഹത്തി, ലുധിയാന എന്നിവിടങ്ങളിൽ ഒക്ടോബർ-ഡിസംബർ മാസത്തോടെയും F77 ഇലക്ട്രിക് ബൈക്കിനായുള്ള ഡെലിവറി ആരംഭിക്കുമെന്നും അൾട്രാവയലറ്റ് വ്യക്തമാക്കി. F77 ഇലക്ട്രിക് മോട്ടോർസൈക്കിൾ ആഗോള വിപണികളിലും വിൽക്കുമെങ്കിലും ആദ്യം ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഡെലിവറികൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

അൾട്രാവയലറ്റ് F77 ഇലക്ട്രിക് യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ജപ്പാൻ, മറ്റ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയ വിപണികളിൽ യഥാസമയം വിൽക്കും. എന്നാൽ ഇതിനായുള്ള കൃത്യമായ സമയക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ഘട്ടം ഘട്ടമായുള്ള ഡെലിവറികൾ കമ്പനിയെ ഡിമാൻഡ് നന്നായി നിറവേറ്റാനും വാങ്ങുന്നവർക്ക് അവരുടെ മോട്ടോർസൈക്കിൾ എപ്പോൾ ലഭിക്കും എന്നതിനെക്കുറിച്ചുള്ള ഒരു യഥാർഥ ടൈംലൈൻ നൽകാനും സഹായിക്കും എന്നുമാണ് പ്രതീക്ഷിക്കുന്നത്.

അൾട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ ഒറിജിനൽ വേരിയന്റിന് 7.1kWh ബാറ്ററിയും 207 കിലോമീറ്റർ (IDC) റേഞ്ചും ലഭിക്കും. ഇതിന്റെ ഭാരം 197 കിലോഗ്രാം ആണെന്നാണ് ബ്രാൻഡ് പറയുന്നത്. ഇത് റീകോൺ വേരിയന്റിനേക്കാൾ 10 കിലോഗ്രാം കുറവാണ്. രണ്ടാമത്തേതിന് ഒരു വലിയ 10.3kWh ബാറ്ററിയും 307 കിലോമീറ്റർ റേഞ്ചും ഉണ്ട്. പവർ കണക്കുകളിലും ഇവ രണ്ടും തമ്മിൽ കാര്യമായ വ്യത്യാസങ്ങളാണ് ഉള്ളത്. ഒറിജിനൽ 27kW കരുത്തിൽ 85 Nm torque ആണ് നൽകുക.

അതേസമയം F77 റീക്കൺ 29kW പവറിൽ 95 Nm torque വരെ സൃഷ്ടിക്കുമെന്ന് അവകാശപ്പെടുന്നു. ലിമിറ്റഡ് എഡിഷൻ മോഡലിന് ഇതിലും ഉയർന്ന സവിശേഷതകളുണ്ട്. വീൽബേസ്, സീറ്റ് ഉയരം, ഗ്രൗണ്ട് ക്ലിയറൻസ് കണക്കുകൾ എന്നിവ യഥാക്രമം 1,340 mm, 800 mm, 160 mm എന്നിങ്ങനെ എല്ലാ വേരിയന്റുകളിലും തുല്യമാണ്. ഇലക്ട്രിക് സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ രണ്ട് വേരിയന്റുകളിലും ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും അൾട്രാവയലറ്റ് അവതരിപ്പിക്കുന്നുണ്ട്.

ബാറ്ററി പാക്കിൽ 70 ശതമാനമോ അതിൽ കൂടുതലോ ചാർജുണ്ടെങ്കിൽ മാത്രമേ ബാലിസ്റ്റിക് മോഡ് ഉപയോഗിക്കാൻ കഴിയൂ എന്നതാണ് ഇവിടെയുള്ള മുന്നറിയിപ്പ്. ഒരു സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിച്ച് F77 ഇവിയുടെ ബാറ്ററി ചാർജ് ചെയ്യാം. അതിന് മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ ബാറ്ററി ടോപ്പ് അപ്പ് ചെയ്യാം. അല്ലെങ്കിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗത കൂട്ടുന്ന ബൂസ്റ്റ് ചാർജറും ഓഫറിലുണ്ട്. രണ്ട് വേരിയന്റുകളിലും ബൂസ്റ്റ് ചാർജർ ഓപ്ഷണലാണ്.

F77 ഇലക്ട്രിക്കിലെ ഒറിജിനൽ വേരിയന്റിലെ ബാറ്ററി പായ്ക്കിന് മൂന്ന് വർഷത്തെ അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറണ്ടിയുണ്ട്. അതേസമയം റീകോണിലുള്ളത് 5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയോടെയാണ് വരുന്നത്. ഒറിജിനൽ മോഡലിന്റെ വാറണ്ടി രണ്ടാമത്തെ ഓപ്ഷനിലേക്കും നീട്ടാവുന്നതാണ്. ലിമിറ്റഡ് മോഡലിന്റെ ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറണ്ടി ലഭിക്കുന്നുവെന്നും അൾട്രാലയലറ്റ് അവകാശപ്പെടുന്നു. കൂടാതെ റീകോണിന്റെ വാറണ്ടി ഈ കാലയളവിലേക്കും നീട്ടാവുന്നതാണ്.

Most Read Articles

Malayalam
English summary
Ultraviolette will commence deliveries of the f77 electric motorcycle in three phases
Story first published: Friday, November 25, 2022, 13:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X