Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

ആകർഷകമായ മോട്ടോർസൈക്കിളുകൾക്ക് പുറമെ ആഗോള വിപണിയിൽ ജാപ്പനീസ് ഇരുചക്ര വാഹന നിർാതാക്കളായ യമഹയ്ക്ക് രസകരമായ ചില സ്‌കൂട്ടറുകളും ഉണ്ട്. അതായത് ഏയ്റോക്‌സ് പോലുള്ള മാക്‌സി പ്രീമിയം മോഡലുകളെ മാറ്റി നിർത്തിയാൽ ദൈദംദിന യാത്രകൾക്ക് മികച്ചതായ ചില കമ്മ്യൂട്ടർ സ്‌കൂട്ടറുകളാണിവ.

Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

ഈ നിരയിലെ പ്രധാന മോഡലായ സിഗ്‌നസ് GT സ്‌കൂട്ടറിന്റെ പുതിയൊരു ഡീലക്‌സ് പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇത് ഇന്ത്യയിൽ വിൽക്കുന്ന ഫാസിനോ, റേ ZR എന്നിവയിൽ പ്രവർത്തിക്കുന്ന അതേ 125 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ശരിക്കും സിഗ്നസ് ബ്രാൻഡ് 2016-ൽ ആദ്യമായി സമാരംഭിച്ചപ്പോൾ നമ്മുടെ രാജ്യത്തും എത്തിയിരുന്നു.

Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

സ്കൂട്ടറിന്റെ സ്റ്റാൻഡേർഡ് ആവർത്തനത്തേക്കാൾ കോസ്മെറ്റിക് മെച്ചപ്പെടുത്തലുകൾ ലഭിക്കുന്ന പുതിയ ഡീലക്‌സ് പതിപ്പ് സിഗ്നസ് ജിടിയെ യമഹ ചൈനീസ് വിപണിയിലാണ് ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്. പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗ് സിഗ്നസ് ജിടിയെ കൂടുതൽ സൗന്ദര്യാത്മകമാക്കുന്നുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുകയാണെങ്കിൽ സൂക്ഷ്മമായ കോസ്മെറ്റിക് നവീകരണങ്ങൾ സ്‌കൂട്ടറിന് ഒരു സ്പോർട്ടി ശൈലിയും കൂടുതൽ ആകർഷണവുമാണ് ഒരുക്കിയിരിക്കുന്നത്. മുൻ‌വശത്ത് ഇതിന് ഒരു പുതിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അത് ഇരട്ട എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്.

Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

അതേസമയം ഇൻഡിക്കേറ്ററുകൾ ഹാൻഡിൽബാറിലെ പ്രധാന ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിന് മുകളിലായാണ് ജാപ്പനീസ് ബ്രാൻഡ് ഘടിപ്പിച്ചിരിക്കുന്നത്. അങ്ങനെ സ്‌കൂട്ടറിന് ഒരു പരുക്കൻ മുഖം സമ്മാനിക്കാൻ യമഹയ്ക്ക് സാധിച്ചു. ഫ്രണ്ട് ഫാസിയയുടെ ഈ പരിഷ്‌കരിച്ച സ്‌റ്റൈലിംഗ് അതിന്റെ സാധാരണ വേരിയന്റിനേക്കാൾ വലുതായി തോന്നിപ്പിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

ഡീലക്സ് എഡിഷന് താരതമ്യേന ഫ്ലാറ്റ് സീറ്റുകളാണ് ലഭിക്കുന്നത്. ഒപ്പം പില്യൺ വശത്ത് ഒരു ചെറിയ ഹഞ്ചും ഉണ്ട്. ഫ്ലോർബോർഡ്, അലോയ് വീലുകൾ, എക്‌സ്‌ഹോസ്റ്റ് മഫ്ലർ, മറ്റ് ഇന്റേണലുകൾ തുടങ്ങിയ ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ സ്‌കൂട്ടറിന് സ്‌പോർട്ടി ഡ്യുവൽ-ടോൺ നിറമാണ് നൽകുന്നത്. മോഡൽ ബ്രാൻഡിന്റെ ഒരു 3D എംബ്ലം, കോൺട്രാസ്റ്റ് നിറത്തിൽ എഴുതിയ 'GT' ഉള്ള ഒരു സ്‌പോർട്ടി ലേഔട്ടിൽ സൈഡ് പാനലിൽ പതിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ യമഹ സിഗ്നസ് ജിടിയ്ക്ക് ഒരു പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഇലുമിനേഷൻ, റിമോട്ട് ഇഗ്നിഷൻ കീ എന്നിവയെല്ലാം കമ്പനി സമ്മാനിച്ചിട്ടുണ്ട്. എഞ്ചിനെ സംബന്ധിച്ചിടത്തോളം സ്റ്റാൻഡേർഡ് മോഡലിനെ മുന്നോട്ട് നയിക്കുന്ന അതേ 125 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ യൂണിറ്റാണ് ഡീലക്സ് എഡിഷന്റെ ഹൃദയം.

Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

ഈ യൂണിറ്റ് 8 bhp കരുത്തിൽ പരമാവധി 9.7 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്ന മറ്റ് 125 സിസി സ്കൂട്ടറുകളേക്കാൾ അല്പം കുറഞ്ഞ പവറും ടോർക്കുമാണ് നൽകുന്നത്. എന്നിരുന്നാലും വളരെ നേരിയ കർബ് വെയ്റ്റ്, ഒപ്റ്റിമൽ പവർ ടു വെയ്റ്റ് അനുപാതം ഉറപ്പാക്കുന്നുവെന്ന് യമഹ അവകാശപ്പെടുന്നു.

Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

സിഗ്നസ് ജിടിയുടെ ഈ ഡീലക്‌സ് ആവർത്തനം ഇതിനകം ചൈനയിൽ വിൽപ്പനയ്‌ക്കെത്തുകയും ചെറിയ വില വർധനവ് ലഭിക്കുകയും ചെയ്യുന്നുണ്ട്. സിഗ്നസ് ജിടി ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയില്ലെങ്കിലും യമഹ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ സ്കൂട്ടർ വികസിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. എന്നിരുന്നാലും ഈ വരാനിരിക്കുന്ന മോഡലിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.

Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

ഇന്ത്യയിലെ ഇലക്‌ട്രിക് മൊബിലിറ്റി രംഗത്തേക്ക് കടക്കാനും യമഹ പദ്ധതിയിടുന്നുണ്ട്. ജാപ്പനീസ് ബ്രാൻഡ് അടുത്തിടെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ മോഡൽ ഇന്ത്യയിലെ ഡീലർമാർക്കായി കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു. കമ്പനി ആഗോളതലത്തിൽ തങ്ങളുടെ ആദ്യത്തെ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളായ E01, നിയോസ് എന്നിവ ഈ വർഷം ആദ്യം പുറത്തിറക്കിയതിനു പിന്നാലെയാണ് ഈ നീക്കവും നടക്കുന്നത്.

Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

ഇത് വരും ഭാവിയിൽ നിരവധി അന്താരാഷ്ട്ര വിപണികളിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും 125 സിസി പെട്രോൾ സ്കൂട്ടറുമായി താരതമ്യപ്പെടുത്താവുന്നതിനാൽ E01 ഇന്ത്യയിൽ നിർമിക്കാനും വിൽപ്പനയ്ക്ക് എത്തിക്കാനുമുള്ള സാധ്യതയും കൂടുതലാണ്.

Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

അടുത്തിടെ യമഹ തങ്ങളുടെ സ്‌കൂട്ടർ നിരയുടെ വില ഇന്ത്യയിൽ വർധിപ്പിച്ചിരുന്നു. എയറോക്‌സ് 155 ആണ് ഏറ്റവും ഉയർന്ന വില പരിഷ്ക്കാരത്തിന് സാക്ഷ്യം വഹിച്ചത്. പ്രീമിയം സ്കൂട്ടറിന് ഇപ്പോൾ 1,36,800 രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില. ഫാസിനോയുടെ വില 800 മുതൽ 1000 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്. 2022 മെയ് മാസത്തിലും സമാനമായ ശ്രേണിയിൽ RaZR വില ഉയർന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha introduced new 2022 cygnus gt deluxe edition 125 scooter
Story first published: Saturday, May 14, 2022, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X