സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

മൂന്നു വർഷങ്ങൾക്ക് മുമ്പ്, അതായത് 2019-ൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ അവതരിപ്പിച്ച EC-05 മോഡലിന് ശേഷം ഗോഗോറോയുമായി സഹകരിച്ച് വികസിപ്പിച്ച രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ EMF സ്‌കൂട്ടറിനെയും യാഥാർഥ്യമാക്കിയിരിക്കുകയാണ് കമ്പനി.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ഇവി സെഗ്മെന്റിൽ ഗൊഗോറോയുമായി സഹകരിക്കുന്നത് റെഡിമെയ്ഡ് ബാറ്ററി ആർക്കിടെക്ച്ചറും ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളുടെ വിശാലമായ ശൃംഖലയിലേക്കുള്ള ആക്‌സസും ഉൾപ്പെടെ ഒന്നിലധികം ആനുകൂല്യങ്ങളാണ് യമഹയ്ക്ക് വാഗ്ദാനം ചെയ്യാനാവുക.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും ബാറ്ററി സ്വാപ്പിംഗ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹീറോ മോട്ടോകോർപ് ഗൊഗോറോയുമായി ഇതനോടകം തന്നെ സഹകരിച്ചിട്ടുണ്ട്.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

യമഹ ഇരുചക്ര വാഹനങ്ങളുടെ നിലവിലെ ഇനവുമായി താരതമ്യപ്പെടുത്തുമ്പോൾ EMF എന്ന പുതിയ ഇലക്ട്രിക് സ്കൂട്ടറിന് തികച്ചും വ്യത്യസ്തമായ ഡിഎൻഎ ഉണ്ടെന്നാണ് കമ്പനി പറയാതെ പറയുന്നത്. അതിന്റെ പരിണാമത്തിലേക്ക് സൂചന നൽകിക്കൊണ്ട് യമഹ EMF തികച്ചും പുതിയൊരു മോഡലായി മാറുമെന്നും ഉറപ്പാണ്.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ശക്തവും അഗ്രസീവ് സ്റ്റൈലിംഗും ചേർന്ന് ഭാവിയിലേക്കുള്ള രൂപവും ഭാവവുമാണ് യമഹ EMF സ്കൂട്ടറിനുള്ളത്. ഡാർക്ക് ബ്ലാക്ക്, ഡാർക്ക് ഗ്രീൻ, ലൈറ്റ് ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനുകളാണ് മോഡലിൽ ജാപ്പനീസ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

അടുക്കിയിരിക്കുന്ന ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, പരന്ന ഫ്രണ്ട് ആപ്രോൺ, ഫ്രണ്ട് വ്യൂ മിററുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സിംഗിൾ പീസ് സീറ്റ്, ആഫ്റ്റർബേണർ ശൈലിയിലുള്ള ഡ്യുവൽ എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ യമഹ EMF ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ചില പ്രധാന സവിശേഷതകളാണ്.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ഫ്ലോർബോർഡിന്റെ മധ്യഭാഗത്ത് ഒരു ചെറിയ സ്റ്റോറേജ് സ്പേസ് പോലുള്ള ചില പ്രധാന സവിശേഷതകളും സ്കൂട്ടറിനുണ്ട്. വിവിധ ആക്സസറികൾ, കപ്പ്, ബോട്ടിൽ മുതലായവ സൂക്ഷിക്കാനായി ഇത് ഉപയോഗിക്കാം. ഒരു താക്കോലിനു പകരം ഒരു NFC കാർഡ് ഉപയോഗിച്ച് ഇവി ഓൺ/ഓഫ് ചെയ്യാം എന്നതും ഏറെ പ്രത്യേകത നിറഞ്ഞ ഒരു കാര്യമാണ്.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ഇത് കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമാക്കുന്നു. യമഹ ആപ്പ് വഴി ആക്‌സസ് ചെയ്യാവുന്ന കണക്റ്റിവിറ്റി ഫീച്ചറുകളുടെ ഒരു ശ്രേണിയും ഇലക്‌ട്രിക് സ്‌കൂട്ടറിൽ ലഭ്യമാണ്. അവസാന പാർക്കിംഗ് ലൊക്കേഷൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഫ്ലീറ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവ ചില പ്രധാന കണക്റ്റിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നു.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

3,000 rpm-ൽ പരമാവധി 10.30 bhp പവറും 2,500 rpm-ൽ 26 Nm torque ഉം ഉത്പാദിപ്പിക്കുന്ന മിഡ് മൗണ്ടഡ് മോട്ടോറാണ് യമഹ EMF ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നത്. ഇതിന് 3.5 സെക്കൻഡിനുള്ളിൽ 0 മുതൽ 50 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. മോഡലിന്റെ ടോപ് സ്പീഡ് യമഹ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഇത് മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കുമെന്നാണ് നിഗമനം.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

തായ്‌വാനിൽ റേഞ്ച് ശരിക്കും ഒരു പ്രശ്‌നമല്ല. കാരണം സ്‌കൂട്ടർ ഗൊഗോറോയുടെ വിപുലമായ ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്കിനെ ആശ്രയിക്കാൻ ഇതിനെ കമ്പനി പ്രാപ്‌തമാക്കിയിട്ടുണ്ട് എന്നതു തന്നെ. കണക്കുകൾ പ്രകാരം തായ്‌വാനിലെ ഏകദേശം 97 ശതമാനം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഗൊഗോറോയുടെ ബാറ്ററി സ്വാപ്പിംഗ് സംവിധാനം ഉപയോഗിക്കുന്നുണ്ട്.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ബാറ്ററി ചാർജ് കുറയുമ്പോഴെല്ലാം യമഹ EMF ഉപയോക്താക്കൾക്ക് പൂർണമായി ചാർജ് ചെയ്ത ബാറ്ററി ലഭിക്കുന്നതിന് അടുത്തുള്ള സ്വാപ്പിംഗ് സ്റ്റേഷൻ സന്ദർശിക്കാം. മൊത്തത്തിലുള്ള അനുഭവം ഒരു ഫ്യുവൽ സ്റ്റേഷനിൽ പെട്രോൾ/ഡീസൽ വാങ്ങുന്നതിന് സമാനമാണ്.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

യമഹ EMF ഇലക്‌ട്രിക് സ്‌കൂട്ടറിന് ഉയർന്ന ടോർഷണൽ കാഠിന്യമുള്ള ഒരു കനംകുറഞ്ഞ ഫ്രെയിമാണുള്ളത്. മെച്ചപ്പെട്ട നിയന്ത്രണവും കൈകാര്യം ചെയ്യലും കൈവരിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സസ്പെൻഷൻ സജ്ജീകരണത്തിൽ നേരായ ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ ഷോക്ക് അബ്സോർബറുകളുമാണ് ഉൾപ്പെടുന്നത്.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

മുന്നിൽ 200 mm ഡിസ്‌ക്കും പിന്നിൽ 190 mm ഡിസ്‌ക്കും ബ്രേക്കിംഗ് ചുമതല നിർവഹിക്കുന്നു. കാര്യക്ഷമമായ ബ്രേക്കിംഗിനായി സ്കൂട്ടറിന് സിബിഎസും യമഹ സമ്മാനിച്ചിട്ടുണ്ട്. തായ്‌വാനിൽ EMF ഇലക്ട്രിക് സ്‌കൂട്ടർ NT$ 102,800 പ്രാരംഭ വിലയിൽ ലഭ്യമാണ്. ഇത് ഏകദേശം 2.77 ലക്ഷം രൂപയോളം വില വരും. ഇന്ത്യൻ വിപണിയിലേക്ക് മോഡലിനെ കമ്പനി അവതരിപ്പിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സ്വാപ്പബിൾ ബാറ്ററിയും കിടിലൻ ലുക്കും, യമഹയുടെ പുതിയ EMF ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ആഭ്യന്തര വിപണിക്കായി യമഹയിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനം E01 ഇ-സ്കൂട്ടർ ആയിരിക്കാനാണ് സാധ്യത. അടുത്തിടെ നിരത്തുകളിൽ ഇത് പരീക്ഷണയോത്തിനും വിധേയമായിരുന്നു. ഇന്ത്യൻ വിപണിയിൽ E01, EC-05 എന്നീ പേരുകൾ യമഹ ഇതിനകം ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
Yamaha introduced new emf electric scooter in taiwan with swappable battery system
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X