കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

ഇന്ത്യ ഏറെ കാത്തിരുന്ന യമഹയുടെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളായിരുന്നു XSR ശ്രേണിയുടേത്. 125 സിസി, 150 സിസി പതിപ്പുകളിലെത്തുന്ന ബൈക്കിനെ ജാപ്പനീസ് ബ്രാൻഡ് ഇതുവരെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറായിട്ടില്ല.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

ദേ ഇപ്പോൾ XSR 125 മോഡലിന്റെ പരിഷ്ക്കരിച്ച പതിപ്പിനെ കമ്പനി വിദേശ വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുകയാണ്. XSR 125 ലെഗസി എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന നിയോ-റെട്രോ റോഡ്‌സ്റ്റർ മോട്ടോർസൈക്കിളിന്റെ പുതുക്കിയ ആവർത്തനത്തിന് 4,950 പൌണ്ടാണ് വില.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

അതായത് ഏകദേശം 4.90 ലക്ഷം രൂപയെന്ന് സാരം. 2022 ജൂൺ മുതൽ യുകെ വിപണികളിലെ ഷോറൂമുകളിൽ ബൈക്കുകൾ എത്തിത്തുടങ്ങും. പോയ വർഷമാണ് യമഹ XSR 125 മോഡലിനെ യൂറോപ്പിൽ അവതരിപ്പിക്കുന്നത്. ഇതിന്റെ സ്ട്രീറ്റ് നേക്കഡ് പതിപ്പായ MT 125 മോഡലിനെ അടിസ്ഥാനമാക്കിയാണ് കമ്പനി ഇതിനെ നിർമിച്ചെടുത്തിരിക്കുന്നത്.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

XSR 125-ന്റെ പുതിയ ലെഗസി എഡിഷൻ നിലവിലുണ്ടായിരുന്ന മോഡലിനെ അപേക്ഷിച്ച് ചില സുപ്രധാന കോസ്‌മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് വരുന്നത്. ഈ മാറ്റങ്ങളെല്ലാം മോട്ടോർസൈക്കിളിന് മൊത്തത്തിലുള്ള പുത്തൻ ആകർഷണം നൽകുന്നുമുണ്ട്.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

2022 ആവർത്തനത്തിൽ യമഹ XSR 125 മോട്ടോർസൈക്കിളിന് പുതിയ കളർ ഓപ്ഷനകൾ വരെ ജാപ്പനീസ് ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്. ഗോൾഡൻ നിറത്തിൽ പൂർത്തിയാക്കിയ വയർ-സ്പോക്ക് വീലുകൾ, പുതിയ മെറ്റ്സെലർ കാരൂ ടയറുകൾ എന്നിവയെല്ലാമാണ് ബൈക്കിലെ മാറ്റങ്ങൾ.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

നിലവിലുണ്ടായിരുന്ന മോഡൽ കറുത്ത അലോയ് വീലുകളിലാണ് വിപണിയിൽ എത്തിയിരുന്നത്. ബ്ലോക്ക് പാറ്റേണുകളുള്ള പുതിയ ടയർ ഡിസൈൻ ഒരു റെട്രോ ഫീൽ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ടൂ-പീസ് അലൂമിനിയം, എക്‌സ്‌ഹോസ്റ്റ് മഫ്ലർ എന്നിവ കൂടുതൽ റെട്രോയായി കാണുന്നതിനായി യമഹ പുനർരൂപകൽപ്പന ചെയ്തതും ശ്രദ്ധേയമാണ്.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

ഗോൾഡൻ നിറത്തിലുള്ള ലൈനുകളും ഫ്യുവൽ ടാങ്കിലെ 'യമഹ' അക്ഷരങ്ങളും ഗ്ലോസി ബ്ലാക്കിൽ അതിമനോഹരമായാണ് കാണപ്പെടുന്നത്. ഇതുകൂടാതെ പരിഷ്ക്കരിച്ച XSR 125 ലെഗസി എഡിഷനിലെ എല്ലാ വിഷ്വൽ ഹൈലൈറ്റുകളും അതിന്റെ മുൻഗാമിയിൽ നിന്ന് അതേപടി മുന്നോട്ടുകൊണ്ടുപോവാൻ യമഹ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

വിലകൂടിയ അക്രപോവിക് എക്‌സ്‌ഹോസ്റ്റ്, ടാങ്ക് പാഡ്, സ്‌ക്രീനുകൾ, മറ്റ് നിരവധി ആഡ്-ഓണുകൾ തുടങ്ങി നിരവധി ആക്‌സസറികൾ പുതിയ XSR 125 പതിപ്പനൊപ്പം അവതരിപ്പിക്കാനും യമഹ പദ്ധതിയിടുന്നുണ്ട്. മെക്കാനിക്കൽ സവിശേഷതകളുടെ കാര്യത്തിൽ XSR 125 ലെഗസി എഡിഷൻ അതിന്റെ മുൻഗാമിക്ക് സമാനമാണ്.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

MT 125 മോഡലിന്റെ അതേ 125 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയാണ് നിയോ റെട്രോ പതിപ്പിനും തുടിപ്പേകുന്നത്. ഇത് 10,000 rpm-ൽ പരമാവധി 14.8 bhp കരുത്തും 8000 rpm-ൽ 11.5 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

ഈ യൂണിറ്റ് 6 സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഡെൽറ്റാബോക്‌സ് ശൈലിയിലുള്ള ബീം ഫ്രെയിലാണ് പുതിയ റെട്രോ റോഡ്‌സ്റ്റർ നിർമിച്ചിരിക്കുന്നത്.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

മുൻവശത്ത് 37 mm അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോ ഷോക്കുമാണ് മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ നൽകിയിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് യമഹ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസും XSR 125 ലെഗസി എഡിഷനിലുണ്ട്.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

മറ്റ് ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം XSR 155-ൽ നിന്ന് കടമെടുത്ത പൂർണ ഡിജിറ്റൽ ബ്ലൂ-ബാക്‌ലിറ്റ് വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, എൽഇഡി ലൈറ്റിംഗ് സജ്ജീകരണം എന്നിവയെല്ലാം XSR 125-ൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

XSR 125 ലെഗസി എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും യമഹയ്ക്ക് നിലവിലില്ല. ഇതിനു പകരമായി ജപ്പാനീസ് ബ്രാൻഡ് കഴിഞ്ഞ വർഷം FZ-X അവതരിപ്പിച്ചിരുന്നു. അത് നിലവിലുള്ള FZ Fi പ്ലാറ്റ്‌ഫോമും എഞ്ചിനും അടിസ്ഥാനമാക്കിയുള്ളതാണ്.

കിടിലൻ ലുക്കിൽ XSR 125 ലെഗസി എഡിഷൻ അവതരിപ്പിച്ച് Yamaha

കമ്പനി അടുത്തിടെ R15 V4 അടിസ്ഥാനമാക്കിയുള്ള പുതിയ MT-15 V2.0 രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇവികൾ അവതരിപ്പിക്കുമെന്ന് യമഹ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്തിടെ ഇലക്ട്രിക് സ്കൂട്ടറുകൾ E01, NEO'S എന്നിവ രാജ്യത്തെ ഡീലർമാർക്കായി പ്രദർശിപ്പിച്ചിരുന്നു. അടുത്ത വർഷം എപ്പോഴെങ്കിലും ഇവ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha introduced new xsr 125 legacy edition with cosmetic updates
Story first published: Thursday, April 21, 2022, 11:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X