രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തൻ, യെസ്‌ഡിയുടെ മൂന്നാമനായി Scrambler; വില 2.04 ലക്ഷം രൂപ

ഇന്ത്യൻ വിപണിയിൽ പുതിയ മൂന്നു മോഡലുകളെ അവതരിപ്പിച്ച് രണ്ടാംവരവ് ആഘോഷമാക്കുകയാണ് ഐതിഹാസിക മോട്ടോർസൈക്കിൾ നിർമാതാക്കളായ യെസ്‌ഡി. റോഡ്സ്റ്റർ, അഡ്വഞ്ചർ മോഡലുകൾക്ക് പിന്നാലെ ഏവരുടേയും ശ്രദ്ധയാകർഷിക്കുകയാണ് ബ്രാൻഡിന്റെ സ്ക്രാംബ്ലർ പതിപ്പും.

Scrambler രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തനായി യെസ്‌ഡിയുടെ മൂന്നാമൻ; വില 2.04 ലക്ഷം രൂപ

മൂന്ന് ബൈക്കുകളുടെയും പേരുകൾ അവ ഉൾപ്പെടുന്ന മോട്ടോർസൈക്കിളുകളുടെ ക്ലാസിനെ പ്രതിനിധീകരിക്കുന്നു എന്നതാണ് ഏറ്റവും രസകരമായ കാര്യം. ഹോണ്ട CB350 RS മോഡലിനെ വെല്ലുവിളിച്ചെത്തുന്ന യെസ്‌ഡി സ്ക്രാംബ്ലറാണ് രൂപത്തിൽ ഏവരേയും അതിശയിപ്പിച്ചിരിക്കുന്നത്.

Scrambler രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തനായി യെസ്‌ഡിയുടെ മൂന്നാമൻ; വില 2.04 ലക്ഷം രൂപ

റോയൽ എൻഫീൽഡിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റാണ് ക്ലാസിക് ലെജൻഡ്‌സിന് കീഴിലുള്ള യെസ്‌ഡി മോഡലുകളും ഉന്നംവെച്ചിരിക്കുന്നത്. മത്സരാധിഷ്ഠിതമായ വിലയും കൂടെ ചേരുന്നതോടെ മത്സരം കടുക്കുമെന്ന് ഉറപ്പിക്കാം.

Scrambler രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തനായി യെസ്‌ഡിയുടെ മൂന്നാമൻ; വില 2.04 ലക്ഷം രൂപ

യെസ്‌ഡി സ്ക്രാംബ്ലറും തെരഞ്ഞെടുക്കുന്ന കളർ ഓപ്ഷനെ അനുസരിച്ചാണ് വിലയും നിശ്ചയിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ ഫയർ ഓറഞ്ചിന് 2.04 ലക്ഷം രൂപ, യെല്ലിംഗ് യെല്ലോ ആൻഡ് ഔട്ട്‌ലോ ഒലിവിന് 2.06 ലക്ഷം രൂപ, റെബൽ റെഡ്, മീഡിയൻ ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലൂ നിറങ്ങൾക്ക് 2.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Scrambler രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തനായി യെസ്‌ഡിയുടെ മൂന്നാമൻ; വില 2.04 ലക്ഷം രൂപ

ആധുനികവും എന്നാൽ റെട്രോ ശൈലിയും പിന്തുടർന്നാണ് യെസ്‌ഡി രൂപാന്തരപ്പെട്ടിരിക്കുന്നത്. 1980 കളിലെയും 90 കളിലെയും യഥാർഥ യെസ്‌ഡി ബ്രാൻഡിനെ അനുസ്മരിപ്പിക്കുന്ന നിയോ-റെട്രോ ഡിസൈൻ ഭാഷ്യമാണ് ബൈക്കുകളും സ്വീകരിച്ചിരിക്കുന്നത്.

Scrambler രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തനായി യെസ്‌ഡിയുടെ മൂന്നാമൻ; വില 2.04 ലക്ഷം രൂപ

രസകരമായ റൈഡിംഗ് അനുഭവം ആഗ്രഹിക്കുന്ന യുവാക്കളുടെ ഒരു വിഭാഗത്തെയാണ് സ്‌ക്രാംബ്ലർ ലക്ഷ്യമിടുന്നത്. സ്‌ക്രാംബ്ലറിലെ ഹൈലൈറ്റുകളിൽ റിബഡ് പാറ്റേണുള്ള സിംഗിൾ പീസ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകളുള്ള ഉയർത്തിയ ടെയിൽ സെക്ഷൻ, ലഗേജ് മൗണ്ടിംഗ് റാക്ക് എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. മറുവശത്ത് റോഡ്‌സ്റ്ററിന് പില്യൺ കൗളും വിശാലമായ പിൻ ഫെൻഡറും ഉള്ള സിംഗിൾ പീസ് ഫ്ലാറ്റ് സീറ്റും ലഭിക്കുന്നുമുണ്ട്.

Scrambler രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തനായി യെസ്‌ഡിയുടെ മൂന്നാമൻ; വില 2.04 ലക്ഷം രൂപ

ഹോണ്ട CB350 RS, വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഹണ്ടർ എന്നിവയുമായാണ് സ്‌ക്രാംബ്ലർ നേരിട്ടുമുട്ടുന്നത്. അവ രണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ പെർഫോമൻസിന്റെ കാര്യത്തിൽ യെസ്‌ഡി അൽപം മുന്നോട്ടാണെണെന്ന് പറയാം. കോയിൽ സ്പ്രിംഗുകളുള്ള 150 mm ട്രാവലുള്ള ടെലിസ്കോപ്പിക് ഫോർക്കുകളാണ് ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് ഇടംപിടിച്ചിരിക്കുന്നത്.

Scrambler രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തനായി യെസ്‌ഡിയുടെ മൂന്നാമൻ; വില 2.04 ലക്ഷം രൂപ

അതേസമയം പിന്നിൽ 130 mm ട്രാവലുള്ള ഗ്യാസ് കാനിസ്റ്ററുള്ള ഇരട്ട ഷോക്ക് അബ്സോർബറുകളും മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ വാഗ്‌ദാനം ചെയ്യുന്നു. അതേസമയം ബൈബ്രെയിൽ നിന്നുള്ള ഫ്ലോട്ടിംഗ് കാലിപ്പർ ഉപയോഗിച്ച് 320 ഫ്രണ്ട് ഡിസ്കും 240 mm പിൻ ഡിസ്കും ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നു. ഒരു ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റവും യെസ്‌ഡി സ്ക്രാംബ്ലറിലുണ്ട്.

Scrambler രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തനായി യെസ്‌ഡിയുടെ മൂന്നാമൻ; വില 2.04 ലക്ഷം രൂപ

അളവുകളെ സംബന്ധിച്ചിടത്തോളം യെസ്‌ഡി സ്ക്രാബ്ലറിന് 1,403 മില്ലീമീറ്റർ വീൽബേസ്, 200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 800 മില്ലീമീറ്റർ സീറ്റ് ഉയരം എന്നിവയാണുള്ളത്. അതേസമയം മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ഭാരം 182 കിലോഗ്രാം ആണ്. ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 12.5 ലിറ്ററാണ്.

Scrambler രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തനായി യെസ്‌ഡിയുടെ മൂന്നാമൻ; വില 2.04 ലക്ഷം രൂപ

ബ്ലോക്ക് പാറ്റേൺ ടയറുകളുള്ള 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ സ്‌പോക്ക് വീലുകളിലാണ് സ്ക്രാംബ്ലർ നിരത്തിലെത്തുക. ക്രോം കേസിംഗ് ഉള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, മൂന്ന് എബിഎസ് മോഡുകൾ (റോഡ്, ഓഫ്-റോഡ്, റെയിൻ), ട്രിപ്പ് മീറ്ററുള്ള എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, ഡിസ്റ്റൻസ് ടു എംടി, സമയം, എബിഎസ് മോഡ് എന്നിവയാണ് മറ്റ് ചില ഹൈലൈറ്റുകൾ.

Scrambler രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തനായി യെസ്‌ഡിയുടെ മൂന്നാമൻ; വില 2.04 ലക്ഷം രൂപ

കൂടാതെ ഗിയർ ഇൻഡിക്കേറ്റർ, ഓപ്ഷണൽ ബ്ലൂടൂത്ത്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഹാൻഡിൽ മൗണ്ട് ചെയ്ത യുഎസ്ബി, ടൈപ്പ് സി ചാർജിംഗ് പോയിന്റുകൾ, ട്വിൻ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, റിബഡ് സിംഗിൾ പീസ് സീറ്റ്, വൈഡ് ഹാൻഡിൽബാർ തുടങ്ങിയവയും ഡിസൈൻ മേൻമകളാണ്.

Scrambler രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തനായി യെസ്‌ഡിയുടെ മൂന്നാമൻ; വില 2.04 ലക്ഷം രൂപ

8,000 rpm-ൽ പരമാവധി 29.1 bhp കരുത്തും 6,750 rpm-ൽ 28.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന 334 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ഫ്യൂവൽ ഇഞ്ചക്‌റ്റഡ് DOHC എഞ്ചിനാണ് യെസ്ഡി സ്‌ക്രാംബ്ലറിന്റെ ഹൃദയം. ആറ് സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Scrambler രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തനായി യെസ്‌ഡിയുടെ മൂന്നാമൻ; വില 2.04 ലക്ഷം രൂപ

മൂന്ന് മോട്ടോർസൈക്കിളുകളും ഇരട്ട ക്രാഡിൽ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയുടെ നിർമാണം മധ്യപ്രദേശിലെ പിതാംപൂർ പ്ലാന്റിൽ നടന്നുവരികയാണ്. അവ ഉടൻ തന്നെ ഷോറൂമുകളിൽ എത്തുമെന്നും ഡെലിവറികൾ അധികം വൈകാതെ ആരംഭിക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ത്രിമൂർത്തികൾക്കായുള്ള ബുക്കിംഗും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യെസ്ഡി #yezdi
English summary
Yezdi introduced scrambler motorcycle along with roadster and adventure
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X