120 കി.മീ. സ്പീഡിൽ പായാം, കൂട്ടിന് കിടിലൻ റേഞ്ചും! പിറവിയെടുത്ത് ഡെവോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ

ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വിപണിയിൽ അരങ്ങ് തകർക്കുമ്പോൾ ഈ വിഭാഗത്തിൽ അത്ര സജീവമല്ലാത്തവരാണ് ഇ-ബൈക്കുകൾ. എന്നാൽ ട്രെൻഡ് മാറിവരുമ്പോൾ ഇക്കാര്യത്തിലും പയ്യെ മാറ്റങ്ങൾ വരുന്നുണ്ടെന്ന് വേണം പറയാൻ. റിവോൾട്ട് ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ കൊണ്ടുവന്ന ട്രെൻഡ് പിന്നീട് ടോർക്ക് ക്രാറ്റോസ്, അൾട്രാവയലറ്റ് F77 തുടങ്ങിയ വമ്പൻമാർ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.

ദേ ഇപ്പോൾ ഈ ശ്രേണിയിലേക്ക് പുതിയൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണിപ്പോൾ. ജോധ്പൂർ ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ഡെവോട്ട് മോട്ടോർസാണ് തങ്ങളുടെ പ്രൊഡക്ഷൻ-റെഡി പ്രോട്ടോടൈപ്പ് ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കിയിരിക്കുന്നത്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഈ വാഹനത്തിന് 9.5 KW മോട്ടോർ ഉണ്ടെന്നാണ് കമ്പനി പറയുന്നത്. ഇത് ഇലക്‌ട്രിക് ബൈക്കിന് അതിവേഗ ആക്സിലറേഷൻ നൽകാൻ സഹായിക്കുന്ന ഘടകമാണ്. അതേസമയം ഇവിയുടെ ടോപ്പ് സ്പീഡ് 120 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു.

120 കി.മീ. സ്പീഡിൽ പായാം, കൂട്ടിന് കിടിലൻ റേഞ്ചും! പിറവിയെടുത്ത് ഡെവോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ

കൂടാതെ ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഡിവോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളിനാവും. ഇത് ദിവസേനയുള്ള യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും അനുയോജ്യമാണ്. ചാർജിംഗും കാര്യക്ഷമമാണ് എന്നതും ഇ-ബൈക്കിന്റെ പ്രായോഗികത ഉയർത്തുന്നുണ്ട്. ഇവിയുടെ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 3 മണിക്കൂർ സമയം മാത്രമേ വേണ്ടിവരൂ. പ്രായോഗികവും ദൈനംദിന ഉപയോഗത്തിനും ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ രീതിയിലാണ് ഇലക്ട്രിക് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ ഡെവോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ ഒരു പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗം തേടുന്നവർക്ക് ശക്തവും കാര്യക്ഷമവും പ്രായോഗികവുമായ ഓപ്ഷനാണെന്നാണ് തോന്നുന്നത്. റിസേർച്ച് ഡെവലപ്മെന്റ് സെന്റർ യുകെയിൽ സ്ഥാപിച്ചാണ് ബ്രാൻഡ് പ്രവർത്തിക്കുന്നത്. അതോടൊപ്പം രാജസ്ഥാനിലെ ജോധ്പൂരിൽ ഒരു ഡെവലെപ്മെന്റ് സെന്ററും കമ്പനിക്കുണ്ട്. യുകെയിലെ ഗവേഷണത്തെത്തുടർന്ന് കമ്പനി സിഇഒ ജോധ്പൂരിലെ തന്റെ ജന്മനാട്ടിൽ ഉൽപ്പന്ന വികസനം കൊണ്ടുവരികയായിരുന്നു. അങ്ങനെ വിപ്ലവകരമായ 200 കിലോമീറ്റർ റേഞ്ച് ഇലക്ട്രിക് മോട്ടോർസൈക്കിൾ പദ്ധതിക്ക് ചിറകു നൽകാൻ ഒരു ഇവി സ്റ്റാർട്ടപ്പും ഡെവോട്ട് രൂപീകരിച്ചു.

120 കി.മീ. സ്പീഡിൽ പായാം, കൂട്ടിന് കിടിലൻ റേഞ്ചും! പിറവിയെടുത്ത് ഡെവോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ

അധികം വൈകാതെ തന്നെ പുറത്തിറക്കാൻ പോകുന്ന ഡെവോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളിന് വൃത്തിയുള്ള റെട്രോ ഡിസൈനാണ് സമ്മാനിച്ചിരിക്കുന്നത്. ടാങ്കിനും സൈഡ് കവർ പാനലുകൾക്കുമുള്ള ആകർഷകമായ നിറങ്ങളും എടുത്തു പറയേണ്ട കാര്യമാണ്. 70-90 ശതമാനം പ്രാദേശികവൽക്കരണം ലക്ഷ്യമിട്ട് 2023 മധ്യത്തോടെ ബൈക്ക് ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ പലതരം ഗവേഷണങ്ങളും നടത്തി കമ്പനി ഉപഭോക്തൃ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തിരിച്ചറിഞ്ഞാണ് ഇവിയെ രൂപപ്പെടുത്തി എടുത്തിരിക്കുന്നത്.

സമഗ്രമായ മാർക്കറ്റ് ഗവേഷണം ഉപഭോക്തൃ മുൻഗണനകൾ, പ്രോട്ടോടൈപ്പിംഗ്, എൻഡുറൻസ് ടെസ്റ്റിംഗ് എന്നിവ തിരിച്ചറിയാൻ സഹായിച്ചിട്ടുണ്ടെന്നും ഡെവോട്ട് മോട്ടോർസ് പറയുന്നു. കൂടാതെ, ബൈക്കിന്റെ സുഗമമായ നിർമാണം ഉറപ്പാക്കാൻ കമ്പനി ശക്തമായ ഒരു വിതരണ അടിത്തറയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശക്തമായ പെർഫോമൻസിനു പുറമേ, പരിസ്ഥിതി സുസ്ഥിരത മനസിൽ വെച്ചാണ് ഡിവോട്ട് ബൈക്ക് തയാറാക്കിയത്. ആയതിനാൽ രമ്പരാഗത പെട്രോളിയം അധിഷ്ഠിത മോട്ടോർ ബൈക്കുകൾക്ക് ഒരു ബദലാണ് ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ.

120 കി.മീ. സ്പീഡിൽ പായാം, കൂട്ടിന് കിടിലൻ റേഞ്ചും! പിറവിയെടുത്ത് ഡെവോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ

വിപുലമായ ഫീച്ചറുകൾ റൈഡർ സൗകര്യം വർധിപ്പിക്കുന്നുണ്ട്. ടിഎഫ്‌ടി സ്‌ക്രീൻ, ആന്റിതെഫ്റ്റ് ഉള്ള കീലെസ് സിസ്റ്റം (ഓൺ/ഓഫ്), ടൈപ്പ് 2 ചാർജിംഗ് പോയിന്റ് എന്നിവയാണ് ഡെവോട്ട് ബൈക്കിന്റെ പ്രധാന സവിശേഷതകളായി എടുത്തു പറയാനാവുന്നത്. ചാർജിംഗിലേക്ക് നോക്കിയാൽ സ്മാർട്ട് ചാർജറിലൂടെയുള്ള ഒരു മണിക്കൂർ ചാർജിംഗിൽ 60 കിലോമീറ്റർ റേഞ്ച് വരെ നേടാൻ ഈ മോഡലിനാവും. സ്മാർട്ട് ഇന്റർഫേസ് അതിന്റെ സ്പീഡ് മോഡുകൾക്ക് ജീവൻ നൽകുന്നു.

ഇതിന്റെ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഡിവോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ ഒരു ലിഥിയം LFP ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ആയതിനാൽ ഡിസ്ചാർജ് പ്രശ്‌നങ്ങളുടെ ആഴം കുറഞ്ഞതാണ്. ഒരു ഓൺബോർഡ് ചാർജറും ചാർജിംഗ് പരിരക്ഷയും ഉപയോഗിച്ച് എല്ലാ അടിസ്ഥാനങ്ങളും ഇത് ഉൾക്കൊള്ളുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. സ്‌മാർട്ട് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിൽ (BMS) ബാറ്ററി പായ്ക്കിന്റെ പ്രയോജനം ലഭിക്കും. ടെംപ്രേച്ചർ കൺട്രോൾ, എനർജി റീജനറേഷൻ ചെയ്യൽ എന്നിവയും പുതിയ ഇലട്രിക് ബൈക്കിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. പെർഫോമൻസും പാരിസ്ഥിതിക സുസ്ഥിരതയും ഈ ഇവി ബൈക്കുമായി കൈകോർക്കുന്നതും എടുത്തു പറയാം.

Most Read Articles

Malayalam
English summary
Devot electric motorcycle unveiled in india with 200 km range and 120 km top speed
Story first published: Friday, January 20, 2023, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X