1.10 ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ഇലക്‌ട്രിക് എസ്‌യുവി വാങ്ങാം, ബെയ്‌ഗോ X4 ഇവി നാളെ വിപണിയിലേക്ക്

ഡിസൈനിൻ്റെ കാര്യത്തിൽ അന്യഗ്രഹ ജീവികളാണ് ഇന്ത്യയിലെ ഇലക്ട്രിക് ഇകരുചക്ര വാഹനങ്ങളെന്ന് പൊതുവേ ഒരു സംസാരമുണ്ട്. കാഴ്ച്ചയിൽ നമുക്ക് അത്രപെട്ടന്ന് ദഹിക്കാത്ത പല കൗതുകകരമായ കാഴ്ച്ചയും ഇവികളിൽ കാണാനാവും. കൺവെൻഷണൽ മോഡലുകളിൽ നിന്നും വ്യത്യസ്‌തമാക്കാനാണോ ഇവയ്ക്ക് ഇത്തരത്തിലുള്ള രൂപകൽപ്പന നൽകുന്നതെന്ന് ഉള്ളിന്റെയുള്ളതിൽ നാം ഒരുതവണയെങ്കിലും ചിന്തിച്ചിട്ടുമുണ്ടാവുമല്ലേ.

എന്തായാലും നമ്മുടെ നിരത്തുകൾ പതിയ ഇവികൾ കൈയടക്കി തുടങ്ങിയതിനാൽ ഇനി ഇത്തരത്തിലുള്ള മോഡലുകളെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇനി അടുത്തൊരു വിചിത്ര വാർത്തയെ കുറിച്ച് പറയാം. ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണവുമായി ഒരു ചങ്ങാതി ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ഐഗോവൈസ് മൊബിലിറ്റി 2023 ജനുവരി 26-ന് ബെയ്‌ഗോ X4 ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കും.

ഐഗോവൈസ് ബെയ്‌ഗോ X4 ഇവി നാളെ വിപണിയിലേക്ക്

150 കിലോമീറ്റർ റേഞ്ചുള്ള ഐഗോവൈസ് ബെയ്‌ഗോ X4 സ്പോർട്ട് യൂട്ടിലിറ്റി വാഹനമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറെന്നാണ് പേരെങ്കിലും സംഭവം ഒരു മുചക്ര വാഹനമാണ്. തീപിടുത്തത്തിൽ നിന്നും മുക്തമാവാനായി ഫയർ-റെസിസ്റ്റൻ്റ് LifePO4 ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. 60 ലിറ്റർ ബൂട്ട് സ്‌പേസ് ഉള്ള ഇലക്ട്രിക് സ്‌കൂട്ടറിന് ഇൻബിൽറ്റ് പില്യൺ ഫുട്‌റെസ്റ്റ്, വിശാലമായ ഫ്ലാറ്റ് ഫ്ലോർ ലെഗ്റൂം, ട്രിപ്പിൾ ഡിസ്‌ക് ആന്റി സ്‌കിഡ് ബ്രേക്കിംഗ് സിസ്റ്റം എന്നീ സവിശേഷതകളും ലഭിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ബെയ്‌ഗോ X4 ഒരു ട്വിൻ-വീൽ ഇന്റഗ്രേറ്റഡ് പവർ-ട്രെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. അത് ആവശ്യാനുസരണം സെൽഫ് ബാലൻസിംഗും സുഗമമാക്കും. കയറ്റങ്ങളിലോ, ഇറക്കങ്ങളിലോ റിവേഴ്‌സിലോ ഏറെ പ്രായോഗികമാവുന്ന സംവിധാനമാണ് സെൽഫ് ബാലൻസിംഗ് ഫീച്ചർ. അടുത്തിടെ സമാപിച്ച 2023 ഓട്ടോ എക്സ്പോയിലും ഒരു സെൽഫ് ബാലൻസിംഗ് സ്കൂട്ടറിനെ ലിഗർ മൊബിലിറ്റിയും പ്രദർശിപ്പിച്ചിരുന്നു. എങ്കിലും ഇതുവരെ ഈ മോഡൽ വിപണിയിൽ എത്തിയിട്ടില്ലാത്തതിനാൽ ബെയ്‌ഗോ ഇവിക്ക് വിപ്ലവം കുറിക്കാനാവും.

ഐഗോവൈസ് ബെയ്‌ഗോ X4 ഇവി നാളെ വിപണിയിലേക്ക്

എസ്‌യുവി ഇ-ബൈക്ക് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഒരു സ്പെഷ്യൽ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമിത്. അസാധാരണമായ എഞ്ചിനീയറിംഗിന് അപ്പുറം സ്‌മാർട്ട് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS), ADAS, കൊളീഷൻ ഡിറ്റക്ഷൻ അലാറങ്ങൾ, ഡാറ്റാ-ഡ്രൈവ് റൈഡിംഗ് പാറ്റേൺ ഡിറ്റക്ഷൻ എന്നിവയുൾപ്പെടെയുള്ള മൊബിലിറ്റി സാങ്കേതികവിദ്യകളിലാണ് തങ്ങളുടെ ശക്തിയെന്ന് കമ്പനി പറയുന്നു. വാഹനം കൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ എത്തിക്കാനായി iGo ഒരു സീറോ ഡൗൺ പേയ്‌മെന്റ് പേ-യസ്-യു-ഗോ വാഹന സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കാനും പദ്ധതിയിടുന്നുവെന്നാണ് വിവരം.

സുരക്ഷിതമായ മൊബിലിറ്റി ജനങ്ങൾക്ക് എളുപ്പം എത്തിപ്പിടിക്കാനായി നിരവധി ഇവി ഫിനാൻസിംഗ് പങ്കാളികളുമായി ചർച്ച നടത്തി വരികയാണെന്നും കമ്പനി പറയുന്നു. ഐഗോവൈസ് X4 ഇലക്ട്രിക് സ്കൂട്ടറിന്റെ വില വിവരങ്ങളിലേക്ക് നോക്കിയാൽ ബേസ് വേരിയന്റിന് ഏകദേശം 1.10 ലക്ഷം രൂപ എക്സ്ഷോറൂം വില വരുമെന്നാണ് സൂചന. ഈ മുടക്കുന്ന വിലയ്ക്കൊത്ത മൂല്യം നൽകാനായി ഇലക്ട്രിക് എസ്‌യുവി ടൂവീലറിന് അഞ്ചു വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് കമ്പനി ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നത്.

ഐഗോവൈസ് ബെയ്‌ഗോ X4 ഇവി നാളെ വിപണിയിലേക്ക്

കാറിന്റെ സൗകര്യവും സുരക്ഷയും, ഇരുചക്ര വാഹനങ്ങളുടെ സൗകര്യവും പാർക്കിംഗ് ബുദ്ധിമുട്ടും തമ്മിലുള്ള വിടവ് നികത്തുന്നതിനാണ് ബെയ്‌ഗോ X4 ഡിസൈൻ ചെയ്‌തിരിക്കുന്നതും. ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ നിർമാണ സൗകര്യമുള്ള ഐഗോ മൊബിലിറ്റി സ്റ്റാർട്ടപ്പിന് പ്രതിവർഷം 30,000 യൂണിറ്റുകളുടെ ഉത്പാദന ശേഷിയാണുള്ളത്. നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ ഉപയോഗിക്കപ്പെടുന്ന ഓട്ടോമേഷൻ ടൂളുകളിലും ടെസ്റ്റിംഗ് ഉപകരണങ്ങളിലും ഇവി സ്റ്റാർട്ടപ്പ് കൂടുതൽ നിക്ഷേപം നടത്തുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തിഗത ഉപയോഗങ്ങൾക്ക് അല്ലെങ്കിൽ പോലും ഡെലിവറി സാധ്യതകൾക്കായി വാഹനത്തെ ഉപയോഗിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. എങ്കിലും ഒരു എസ്‌യുവിയുടെ സ്ഥലവും സുരക്ഷയും സൗകര്യവും വിലമതിക്കുന്ന ഇന്ത്യൻ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ ഇ-ബൈക്ക് നിർമിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഇതിന് 6 ഇഞ്ച് ഇന്റഗ്രേറ്റഡ് സ്‌മാർട്ട് ഡിസ്‌പ്ലേയും സെൻസിബിൾ സ്മാർട്ട് ചാർജിംഗ് ഫീച്ചറുകൾ വരെും ബ്രാൻഡ് നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Igowise to launch the beigo x4 electric scooter suv tomorrow range battery performance and more
Story first published: Wednesday, January 25, 2023, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X