പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്‌ഡി റോഡ്‌സ്റ്റർ ബൈക്കുകൾ

ഗംഭീര തിരിച്ചുവരവ് നടത്തി വിജയം ആഘോഷിക്കുകയാണ് ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിലെ ഐക്കോണിക് ബ്രാൻഡുകളായ ജാവയും യെസ്‌ഡിയും. മുഖ്യ ശത്രുവായ റോയൽ എൻഫീൽഡിനോട് ഇതുവരെ ഇടിച്ചുനിൽക്കാനായിട്ടില്ലെങ്കിലും നാലാളറിയുന്ന തരത്തിൽ വളരാൻ കമ്പനികൾക്കായിട്ടുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. വ്യത്യസ്‌ത തരത്തിലുള്ള മോഡലുകൾ പുറത്തിറക്കിയാണ് ഇതിഹാസ ബൈക്കുകളുടെ ഉടമകൾ യുവഹൃദയങ്ങളെ കീഴടക്കിയത്.

റോയൽ എൻഫീൽഡിന് സാധിക്കാതെ പോവുന്ന മോഡൽ പരിഷ്ക്കാരങ്ങൾ ഇടയ്ക്കിടയ്ക്ക് ജാവക്ക് നടപ്പിലാക്കാൻ സാധിക്കുന്നുണ്ടെന്നതാണ് ഇവരുടെ മറ്റൊരു വിജയം. അടുത്തിടെ അരുണാചൽ പ്രദേശിലെ തവാങ്ങിൽ നടന്ന ടോർഗ്യ ഫെസ്റ്റിവലിൽ കമ്പനി ജാവ 42 'തവാങ് എഡിഷൻ' അവതരിപ്പിച്ചതെല്ലാം ഇതിനെല്ലാം ഒരു ഉദാഹരണം മാത്രമാണ്. അതിനു പിന്നാലെ ഇതാ പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്‌ഡി റോഡ്‌സ്റ്റർ ബൈക്കുകൾ വിപണിയിൽ എത്തിയിരിക്കുകയാണിപ്പോൾ.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്‌ഡി റോഡ്‌സ്റ്റർ ബൈക്കുകൾ

എന്നാൽ ഇതെല്ലാം വിൽപ്പനയുണ്ടാക്കാനുള്ള തന്ത്രം മാത്രമാണെന്നാണ് എതിരാളികളുടെ മുറുമുറുപ്പ്. എന്നാൽ മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് തങ്ങളുടെ ശ്രേണിയെ എല്ലായ്പ്പോഴും പുതുമയുള്ളതായി നിലനിർത്താൻ കമ്പനി ആഗ്രഹിക്കുന്നു എന്നതിനുള്ള മാതൃകയാണിത്. ഇനി കാര്യത്തിലേക്ക് വന്നാൽ, ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് പുതുവർഷത്തിന് തുടക്കം കുറിക്കുന്നത് തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൈക്കുകളിൽ രണ്ട് പുതിയ കളർ ഓപ്ഷനുകൾ ചേർത്താണെന്നത് വിപണിയിൽ മൈലേജാവും.

ജാവ 42 സ്പോർട്സ് സ്ട്രൈപ്പ്, യെസ്ഡി റോഡ്സ്റ്റർ കോസ്മിക് കാർബൺ എന്നീ പുതിയ നിറങ്ങളാണ് രണ്ട് മോഡലുകൾക്കും ലഭിച്ചിരിക്കുന്നത്. ഈ പുതിയ ഓപ്ഷനുകൾക്കൊപ്പം ഗാലക്‌റ്റിക് ഗ്രീൻ (മാറ്റ്), ഹാലിസ് ടീൽ (മാറ്റ്), ലൂമോസ് ലൈം (മാറ്റ്), സ്റ്റാർലൈറ്റ് ബ്ലൂ (മാറ്റ്), കോമറ്റ് റെഡ് (ഗ്ലോസി), നെബുല ബ്ലൂ (ഗ്ലോസി), ആൾസ്റ്റാർ ബ്ലാക്ക്, സിറിയസ് വൈറ്റ്, ഓറിയോൺ റെഡ് എന്നിവയിലും ജാവ 42 ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവും.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്‌ഡി റോഡ്‌സ്റ്റർ ബൈക്കുകൾ

പുതിയ ജാവ 42 കോസ്മിക് കാർബണിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 1,95,142 രൂപയാണ്. മറുവശത്ത് യെസ്ഡി റോഡ്‌സ്റ്ററിന് ഗ്ലോസി ക്രിംസൺ ഡ്യുവൽ ടോൺ നിറമാണ് ലഭിക്കുന്നത്. ഇതിന് 2,03,829 രൂപയാണ് എക്സ്ഷോറൂം വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. പുതിയ പരിഷ്ക്കാരങ്ങളോടെ മൊത്തം ആറ് കളർ ഓപ്ഷനുകളാണ് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവുന്നത്. അവയിൽ സ്മോക്ക് ഗ്രേ, സിൻ സിൽവർ, ഹണ്ടർ ഗ്രീൻ, ഗാലിയന്റ് ഗ്രേ, സ്റ്റീൽ ബ്ലൂ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ജാവ 42 സ്പോർട്സ് സ്ട്രൈപ്പ് കോസ്മിക് കാർബൺ നിറം മോട്ടോർസൈക്കിളിന് ശരിക്കും ഒരു സ്പോർട്ടി ആകർഷണം സമ്മാനിക്കുന്നുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. കളർ ഓപ്ഷനിലെ നവീകരണം മാറ്റി നിർത്തിയാൽ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ക്ലാസിക് മോഡലിലേക്ക് കൊണ്ടുവന്നിട്ടില്ല. 6,800 rpm-ൽ 27 bhp പവറും 5,000 rpm-ൽ 27.03 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന 293 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ തന്നെയാണ് ബൈക്കിന് ഇപ്പോഴും തുടിപ്പേകുന്നത്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്‌ഡി റോഡ്‌സ്റ്റർ ബൈക്കുകൾ

ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ബ്രേക്കിംഗ് സവിശേഷതകളിലേക്ക് നോക്കിയാൽ ഇതിന് ഫ്രണ്ട് ഡിസ്‌കും പിൻ ഡ്രം ബ്രേക്കുകളും ലഭിക്കുന്നുണ്ട്. അതേസമയം ജാവ 42 മോട്ടോർസൈക്കിളിന്റെ കൂടുതൽ സുരക്ഷക്കായി ആന്റി ലോക്കിംഗ് ബ്രേക്കിംഗ് സിസ്റ്റവും (ABS) കമ്പനി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതേസമയം മറുവശത്ത് യെസ്‌ഡി റോഡ്‌സ്റ്റർ പുതിയ ഡ്യുവൽ ടോൺ കളർ ഓപ്ഷനൊപ്പം തികച്ചും മനോഹരരമായിട്ടുണ്ടെന്ന് വേണം പറയാൻ.

എങ്കിലും ഈ ബൈക്കിലും കമ്പനി മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും തന്നെ നടപ്പിലാക്കിയിട്ടില്ല. 7,300 rpm-ൽ 29.7 bhp പവറും 6,500 rpm-ൽ 28.95 Nm torque ഉം നൽകുന്ന 334 സിസി, ഫ്യുവൽ ഇഞ്ചക്‌റ്റഡ്, ലിക്വിഡ് കൂൾഡ്, DOHC സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. റോഡ്‌സ്റ്ററിന് ഹൃദയവും ആറു സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കോണ്ടിനെന്റലിന്റെ ഡ്യുവൽ ചാനൽ എബിഎസും മോഡലിൻ്റെ ഭാഗമാണ്. യെസ്‌ഡി റോഡ്‌സ്റ്റർ അതിന്റെ സെഗ്‌മെന്റിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350, റോയൽ എൻഫീൽഡ് ഹണ്ടർ 350, ഹോണ്ട ഹൈനസ് CB 350 തുടങ്ങിയ വമ്പൻമാരുമായാണ് ഏറ്റുമുട്ടുന്നത്.

Most Read Articles

Malayalam
English summary
Jawa 42 and yezdi roadster motorcycles updated with new colour options prices changes and more
Story first published: Friday, January 27, 2023, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X