പുതിയ ZX-4R സൂപ്പർസ്‌പോർട്‌സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി

ആഗോള വിപണിയിൽ പുതിയ ZX-4R സൂപ്പർസ്‌പോർട്‌സ് മോട്ടോർസൈക്കിൾ പുറത്തിറക്കിയിരിക്കുകയാണ് സ്പോർട്‌സ് ബൈക്കുകളുടെ തമ്പുരാക്കൻമാരായ കവസാക്കി. ജാപ്പനീസ് ബ്രാൻഡിന് ഇന്ത്യയിൽ ഉൾപ്പടെയുള്ള പ്രധാന വിപണികളിലെല്ലാം വൻ ജനപ്രീതിയാണുള്ളത്. ഇതു മുതലെടുക്കാൻ പുതിയ മോഡലിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ZX-4R സൂപ്പർസ്‌പോർട്‌സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി

ZX-4R, ZX-4R SE, ZX-4RR എന്നീ മൂന്ന് വേരിയന്റുകളാണ് പുതിയ മോട്ടോർസൈക്കിളിനെ കവസാക്കി പരിചയപ്പെടുത്തിയിരിക്കുന്നത്. നിഞ്ച ZX-25R ബൈക്കിനും നിഞ്ച ZX-6R പതിപ്പിനും ഇടയിലാണ് പുത്തൻ സൂപ്പർബൈക്കിന്റെ സാന്നിധ്യം. നിലവിൽ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും യൂറോപ്പിലെ ആറ്റം സീസണിലായിരിക്കും ZX-4R സൂപ്പർസ്‌പോർട്‌സിൻ്റെ വിൽപ്പന ആരംഭിക്കുക.

പുതിയ ZX-4R സൂപ്പർസ്‌പോർട്‌സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി

399 സിസി ശേഷിയുള്ള വാട്ടർ കൂൾഡ്, ഫോർ-സ്ട്രോക്ക്, ഫോർ സിലിണ്ടർ എഞ്ചിനാണ് കവസാക്കി ഉപയോഗിക്കുന്നത്. ബൈഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററും സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് മെക്കാനിസവുമുള്ള ആറു സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അങ്ങനെ ഇതിന് പരമാവധി 80 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനാവും.

പുതിയ ZX-4R സൂപ്പർസ്‌പോർട്‌സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി

കവസാക്കി ട്രാക്ഷൻ കൺട്രോൾ (KTRC), സ്പോർട്ട്, റെയിൻ, റോഡ്, റൈഡർ എന്നിങ്ങനെ നാല് പവർ മോഡുകൾ, ഒരു ഓപ്ഷണൽ ബൈഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ എന്നിവയുൾപ്പെടെയുള്ള റൈഡർ എയ്ഡുകളാണ് എഞ്ചിനിലെ മറ്റ് സവിശേഷതകൾ. പുതിയ നിഞ്ച ZX-4R മോട്ടോർസൈക്കിളിൽ ഷോവയുടെ അഡ്വാൻസ്ഡ് SFF-BP ഫ്രണ്ട് ഫോർക്കുകളാണ് കവസാക്കി ഉപയോഗിക്കുന്നത്.

പുതിയ ZX-4R സൂപ്പർസ്‌പോർട്‌സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി

ZX-4R SE, ZX-4RR മോഡലുകളിൽ പ്രീലോഡ് അഡ്ജസ്റ്റ്മെന്റ് മെക്കാനിസവും ഉണ്ട്. കൂടാതെ പിൻഭാഗത്ത് നിഞ്ച ZX-10R-ന്റെ അതേ പുരോഗമന സ്വഭാവസവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഹൊറിസോണ്ടൽ ബാക്ക്-ലിങ്ക് സസ്പെൻഷനാണ് ബൈക്കിൽ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ നിഞ്ച ZX-4RR വേരിയന്റിലും നിഞ്ച ZX-10R-ന്റെ അതേ തരം ഷോവ BFRC-ലൈറ്റ് റിയർ ഷോക്ക് കാണാനാവും.

പുതിയ ZX-4R സൂപ്പർസ്‌പോർട്‌സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി

റേഡിയൽ മൗണ്ടഡ് മോണോബ്ലോക്ക് കാലിപ്പറുകളുള്ള മുൻവശത്ത് 290 mm സെമി-ഫ്ലോട്ടിംഗ് ട്വിൻ ഡിസ്‌കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. പിൻഭാഗത്ത് 220 mm സിംഗിൾ ഡിസ്‌ക് ഉണ്ട്. മുൻവശത്തെ ടയറിന് 120 സെക്ഷൻ വലിപ്പമുള്ളപ്പോൾ പിന്നിൽ 160 സെക്ഷനാണുള്ളത്. സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിൻ്റെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ എൽഇഡി ലൈറ്റിംഗും 4.3 ഇഞ്ച് ഫുൾ ഡിജിറ്റൽ കളർ എൽസിഡിയും വരെ കവസാക്കി ഉപയോഗിച്ചിട്ടുണ്ട്.

പുതിയ ZX-4R സൂപ്പർസ്‌പോർട്‌സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി

റൈഡർ എയ്ഡുകളുടെ കാര്യത്തിൽ KTRC (കവസാക്കി ട്രാക്ഷൻ കൺട്രോൾ), പവർ മോഡുകൾ എന്നിവയുമുണ്ട്. ഇനി ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ZX-4RR മോഡൽ വളരെ പരിചിതമായ ജാപ്പനീസ് ബ്രാൻഡിന്റെ ഡിസൈൻ ശൈലി തന്നെയാണ് നമുക്ക് കാണാനാവുക. അതായത് ആദ്യ കാഴ്ച്ചയിൽ നിഞ്ച 400 ബൈക്കിനെ അനുസ്മരിപ്പിച്ചേക്കാമെന്ന് സാരം. അതിന്റെ ഇരട്ട എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം വളരെ മനോഹരമാക്കുന്നുണ്ട്.

പുതിയ ZX-4R സൂപ്പർസ്‌പോർട്‌സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി

പാനലുകൾ സമാനമാണെങ്കിലും ഏതാണ്ട് സമാനമായ KRT റേസിംഗ് ഗ്രീൻ കളർ സ്കീമിൽ ഇത് ലഭ്യമാണെങ്കിലും ZX-4RR തീർച്ചയായും വിശാലമാണെന്നു വേണം പറയാൻ. മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുമോ എന്നുള്ള ചോദ്യത്തിന് ഇപ്പോൾ ഉത്തരം പറയാനാവില്ലെങ്കിലും ജാപ്പനീസ് ബ്രാൻഡിന് രാജ്യത്തുള്ള സ്വീകാര്യത കണക്കിലെടുത്താൽ പുത്തൻ സൂപ്പർസ്പോർട്ട് ബൈക്ക് നമ്മുടെ നിരത്തുകളിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ZX-4R സൂപ്പർസ്‌പോർട്‌സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി

ഇന്ത്യയിലെ ഉപഭോക്താക്കളോട് പ്രത്യേക താത്പര്യമുള്ള കമ്പനി ഫെബ്രുവരിയിൽ മോഡൽ നിരയിൽ കിടിലൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 28 വരെയോ അല്ലെങ്കിൽ സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെയോ ഈ ഓഫറുകൾ ലഭ്യമാവും. നിഞ്ച 300 15,000 രൂപ ഡിസ്കൌണ്ടോടെ ഈ മാസം സ്വന്തമാക്കാം. Z650, Z650RS എന്നിവ 50,000 രൂപയുടെ ആനുകൂല്യങ്ങളോടെയുമാണ് ലഭ്യമാക്കിയിരിക്കുന്നത്.

പുതിയ ZX-4R സൂപ്പർസ്‌പോർട്‌സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി

ആകർഷകമായ W800 നിയോ-റെട്രോ ബൈക്കിന് 2 ലക്ഷം രൂപയുടെ ഓഫറാണ് കമ്പനി മുന്നോട്ടു വെക്കുന്നത്. 7.33 ലക്ഷം രൂപ വിലയുള്ള മോഡൽ വെറും 5.33 ലക്ഷം രൂപയ്ക്ക് ഈ മാസം വീട്ടിലെത്തിക്കാനുമെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki introduced new ninja zx 4r supersport motorcycle
Story first published: Saturday, February 4, 2023, 8:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X