അൾട്രാവയലറ്റിനെ പൂട്ടാൻ ഒരു ഫ്രഞ്ചുകാരൻ! പരിചയപ്പെടാം റൈഡർ ഇലക്‌ട്രിക് ബൈക്കിനെ

വിദേശ ബൈക്കുകളാൽ സമ്പന്നമായ വിപണിയാണ് ഇന്ത്യയുടേത്. ഡ്യുക്കാട്ടി, അപ്രീലിയ, വെസ്പ, ട്രയംഫ് തുടങ്ങിയ യൂറോപ്യൻ ബ്രാൻഡുകളെല്ലാം ശക്തമായ ജനപിന്തുണയോടെ മുന്നോട്ടുപോവുകയാണ്. ഇറ്റാലിയൻ, ജാപ്പനീസ്, ബ്രിട്ടീഷ് കമ്പനികളെല്ലാം നമ്മുടെ നിരത്തുകളിൽ നിറഞ്ഞാടുമ്പോൾ ഫ്രഞ്ച് വംശജരായ ബ്രാൻഡുകളോ അവരുടെ മോഡലുകളോ ഇന്ത്യയിൽ ഇതുവരെ കാലുകുത്തിയിട്ടില്ലെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?

എന്നാൽ അതാണ് യാഥാർഥ്യം. ഹാർലി പോലുള്ള ഭീമൻ അമേരിക്കൻ ബ്രാൻഡുകൾ വരെ ശക്തമായ സാന്നിധ്യം തീർത്തുവെങ്കിലും എന്തുകൊണ്ട് ഫ്രഞ്ച് കമ്പനികൾ നമ്മുടെ വിപണിയിൽ നിന്നും വിട്ടുനിൽക്കുന്നു എന്ന ചോദ്യം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. എന്നാൽ ഇതിന് ഒരു പരിഹാരം ഉടൻ ലഭിക്കാൻ പോവുകയാണ് എന്നതാണ് സന്തോഷം നൽകുന്നൊരു കാര്യം. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന വിപണിയിൽ ഒന്നിലേക്ക് ഒരു ഫ്രഞ്ച് ബ്രാൻഡ് കടന്നുവരാൻ പോവുകയാണെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ ഇലക്ട്രിക് കരുത്തിലാണ് വരുന്നതെന്നു മാത്രം.

അൾട്രാവയലറ്റിനെ പൂട്ടാൻ ഒരു ഫ്രഞ്ചുകാരൻ! പരിചയപ്പെടാം റൈഡർ ഇലക്‌ട്രിക് ബൈക്കിനെ

റൈഡർ എന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിക്കാൻ ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം എങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഫ്രഞ്ച് ബ്രാൻഡിൽ നിന്നും ഇതുവരെ വന്നിട്ടില്ലെന്നും പ്രത്യേകം ഓർമിക്കാം. ഫുൾ ഫെയർഡ് ഇലക്ട്രിക് മോഡലുമായി കടന്നുവന്നാൽ രാജ്യത്ത് എന്തേലും സാധ്യതയുണ്ടോയെന്നാണ് അടുത്തതായി വിലയിരുത്തേണ്ടത്. രാജ്യത്തെ ഇവി വിപണിയുടെ അസൂയാവഹമായ വളർച്ച കണ്ടുകൊണ്ടാണ് ബ്രാൻഡ് പുതിയൊരു അംഗത്തിന് കച്ചകെട്ടിയെത്തുന്നത്. എന്നാൽ ചുമ്മാ വന്നങ്ങുപോവാൻ നിർമാതാക്കൾക്ക് ഒരു താത്പര്യവുമില്ല.

ആദ്യമേ പറയാം, റൈഡർ ഇവി ഉടനൊന്നും ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുന്നില്ല. എങ്കിലും രാജ്യത്തേക്ക് കടന്നുവന്നാൽ എന്തെങ്കിലും ചലനമുണ്ടാക്കാനാവുമോ എന്നതാണ് നമുക്ക് നോക്കികാണേണ്ടത്. ഇലക്ട്രിക് സ്പോർട്‌സ് ബൈക്കുകൾക്ക് ആഭ്യന്തര വിപണിയിൽ എന്തുമാത്രം സാധ്യതയുണ്ടെന്നാണ് ആദ്യത്തെ ചോദ്യം. അടുത്തിടെ പുറത്തിറക്കിയ അൾട്രാവയലറ്റ് F77 മോഡലുകളുടെയെല്ലാം വിൽപ്പന ആരംഭിക്കുമ്പോൾ മാത്രമേ ഇതിന് കൃത്യമായൊരു ഉത്തരം പറയാനാവൂ.

അൾട്രാവയലറ്റിനെ പൂട്ടാൻ ഒരു ഫ്രഞ്ചുകാരൻ! പരിചയപ്പെടാം റൈഡർ ഇലക്‌ട്രിക് ബൈക്കിനെ

ഇതേ മോഡലിൻ്റെ എതിരാളിയായി റൈഡർ SR6 ഇലക്ട്രിക് ബൈക്കിന് വിപണിയിൽ സ്ഥാനംപിടിക്കാനാവും. ഡിസൈനിന്റെ അടിസ്ഥാനത്തിൽ യമഹയുടെ YZF ശ്രേണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ധാരാളം കാര്യങ്ങളും നമുക്ക് കാണാനാവും. മുൻവശത്തു നിന്നു നോക്കിയാൽ ഇത് യമഹയുടെ വണ്ടിയാണന്നേ പറയൂ. ഫെയറിംഗ് ഭംഗിയായി ഒരുക്കിയിട്ടുണ്ടെന്നു വേണം പറയാൻ. ബാറ്ററികൾ തണുപ്പിക്കാനായി എയർ വെന്റുകളും ഇവിടെ കാണാം. ബാറ്ററി പായ്ക്ക് ഇവിയുടെ ഫ്രെയിമിന് താഴെയായാണ് ഘടിപ്പിച്ചിരിക്കുന്നത്.

മോട്ടോർ അതിന്റെ പിൻ വീലിൽ ഘടിപ്പിച്ച ഒരു ഹബ് യൂണിറ്റാണ്. ഈ മോട്ടോർ പ്രശസ്ത ഇവി ഘടക നിർമാതാക്കളായ QS മോട്ടോർ ബ്രാൻഡിൽ നിന്നുമാണ് റൈഡർ കടമെടുത്തിരിക്കുന്നത്. ഇതിന് പരമാവധി 8.04 bhp കരുത്തോളം വികസിപ്പിക്കാനാവുമെന്നാണ് വിവരം. അതായത് കാഴ്ച്ചയിൽ മാത്രമാണ് ഒരു സ്പോർട്‌സ് ബൈക്കാണിതെന്ന് ഓർമപ്പെടുത്തുക. റൈഡിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഒരു 125 സിസി മോട്ടോർസൈക്കിളിന്റെ പവർ കണക്കുകൾ മാത്രമാണ് റൈഡറിന് നൽകാനാവുക. എന്നാൽ ടോർക്കിന്റെ കാര്യത്തിലേക്ക് വരുമ്പോൾ സംഗതിയാകെ മാറും.

അൾട്രാവയലറ്റിനെ പൂട്ടാൻ ഒരു ഫ്രഞ്ചുകാരൻ! പരിചയപ്പെടാം റൈഡർ ഇലക്‌ട്രിക് ബൈക്കിനെ

ഏകദേശം 118 Nm torque ആണ് റൈഡർ ഇവിക്കുള്ളത്. ഇത് പല കാറുകളേക്കാളും കൂടുതലാണല്ലോ എന്ന് ചിന്തിച്ചേക്കാം ചിലപ്പോൾ. എന്നാൽ ടോർക്ക് അളക്കൽ രീതി ഹബ്-മൗണ്ടഡ് മോട്ടോറുകളിൽ വ്യത്യാസപ്പെട്ടിരിക്കുമെന്നാണ് ഈ സാഹചര്യത്തിൽ ഓർമിക്കേണ്ടത്. എന്തുതന്നെയായാലും പരമാവധി വേഗത 74.5 മൈൽ (120 കിമീ/മണിക്കൂർ) ആണെന്നാണ് കമ്പനി പറയുന്നത്. 72 V, 86 Ah ബാറ്ററിയിൽ നിന്നാണ് പവർ എത്തുന്നത്. ഈ കോമ്പിനേഷൻ 6.192 kWh ബാറ്ററി പായ്ക്കിന്റെ ശേഷിയിലാണ് പ്രവർത്തിക്കുന്നതും.

സ്ഥിരമായി 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ റൈഡർ SR6 ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ റേഞ്ച് നൽകും. അതേസമയം മണിക്കൂറിൽ 50 കി.മീ വേഗതയിൽ ഓടിക്കുകയാണെങ്കിൽ ഒറ്റ ചാർജിൽ നിന്ന് 140 കി.മീ റേഞ്ച് വരെ ഇ-ബൈക്ക് നൽകുമെന്ന് റൈഡർ അവകാശപ്പെടുന്നു. പക്ഷേ നമ്മുടെ ഒരേ വേഗത നിലനിർത്തുക എന്നത് സാധ്യമല്ലാത്ത കാര്യമാണ്. ആയതിനാൽ ഈ റേഞ്ച് ഇവിടെ ലഭ്യമായേക്കണമെന്നില്ല. ചാർജിംഗിന്റെ കാര്യം വരുമ്പോൾ സാധാരണ 220V ഹോം സോക്കറ്റിൽ പ്ലഗ് ചെയ്‌താൽ ഏതാണ് 9 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജാവും.

എന്നാൽ ഇത് ഫാസ്റ്റ് ചാർജിംഗിനായി ടൈപ്പ് 2 സോക്കറ്റിനെയും പിന്തുണയ്ക്കുന്നു എന്നതിനാൽ ചാർജിംഗ് സമയം ലാഭിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ റൈഡർ SR6 ഫുൾ ഫെയർഡ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് ധാരാളം കിടിലൻ ഫീച്ചറുകളാണുള്ളത്. സ്പോർട്ടി ഫീൽ നൽകുന്നതിനായി ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളാണ് ഇവിക്ക് സമ്മാനിച്ചിരിക്കുന്നത്. ഫൂട്ട്പെഗുകളും പിൻവശത്തേക്ക് ഇറക്കിവെച്ചിരിക്കുന്നതിൽ ഒരു സ്പോർട്‌സ് ബൈക്ക് ഓടിക്കുന്ന അനുഭവമാണ് റൈഡറിന് ലഭിക്കുക.

ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ മുൻവശത്ത് ഡ്യുവൽ 300 mm ബ്രേക്ക് റോട്ടറുകളും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് റൈഡർ ഇലക്ട്രിക് ഒരുക്കിയിട്ടുള്ളത്. സസ്പെൻഷനായി മുന്നിൽ അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഏകദേശം 6.4 ലക്ഷം രൂപ വരെ ഇതിന് ചെലവ് വരുമെന്നാണ് അറിയാൻ കഴിയുന്നത്. ഈ വിലയ്ക്ക് ആളുകൾ ഇത്തരമൊരു ഇലക്ട്രിക് ബൈക്ക് വാങ്ങാൻ തയാറാവുമോ എന്നതും നോക്കിക്കാണേണ്ട ഒരു കാര്യമാണ്. ആയതിനാൽ ബൈക്കിന്റെ അവതരണത്തെ കുറിച്ച് ഇപ്പോഴെ ഒന്നും ഉറപ്പിച്ചു പറയാനാവില്ലെന്ന് സാരം.

Most Read Articles

Malayalam
English summary
New rider electric motorcycle to rival ultraviolette f77 battery range specs and more
Story first published: Monday, January 30, 2023, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X