കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്‌ഡി

ക്ലാസിക് ബൈക്കുകളുടെ അഡ്രസായി അറിയപ്പെട്ടിരുന്ന ബ്രാൻഡുകളാണ് യെസ്‌ഡിയും ജാവയും. റോയൽ എൻഫീൽഡിന്റെ വിപണി പിടിക്കാനായി ഇന്ത്യയിൽ പുനർജന്മം കൊണ്ട ഐക്കോണിക് ബ്രാൻഡുകൾ ഇന്ന് രാജ്യത്ത് മിന്നി തിളങ്ങി നിൽക്കുകയാണ്. കഴിഞ്ഞ മാസം ജാവ 42, യെസ്‌ഡി റോഡ്‌സ്‌റ്റർ എന്നിവയെ പുത്തൻ കളർ ഓപ്ഷനുകളിൽ അണിയിച്ചൊരുക്കി വിപണിയിൽ എത്തിച്ചിരുന്നു.

ദേ ഇപ്പോൾ യെസ്‌ഡി അഡ്വഞ്ചറിനും സ്‌ക്രാംബ്ലറിനും പുത്തൻ നിറങ്ങൾ സമ്മാനിച്ചുകൊണ്ട് വിപണിയിൽ എത്തിയിരിക്കുകയാണ് കമ്പനി. യെസ്‌ഡി സ്‌ക്രാംബ്ലറിന് ബോൾഡ് ബ്ലാക്ക് കളർ ഓപ്ഷൻ ലഭിക്കുമ്പോൾ യെസ്‌ഡി അഡ്വഞ്ചർ ഇപ്പോൾ വൈറ്റ്ഔട്ട് ഓപ്ഷനാണ് അവതരിപ്പിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 2.10 ലക്ഷം രൂപയും 2.15 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്‌ഡി

ഗംഭീര തിരിച്ചുവരവ് നടത്തി വിജയം ആഘോഷിക്കുന്ന കമ്പനി അടിക്കടി മോഡൽ നിരയിൽ ഇത്തരം പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് തിളങ്ങി നിൽക്കാനാണ് ശ്രമിക്കുന്നത്. അടുത്തിടെ അരുണാചൽ പ്രദേശിലെ തവാങ്ങിൽ നടന്ന ടോർഗ്യ ഫെസ്റ്റിവലിൽ കമ്പനി ജാവ 42 'തവാങ് എഡിഷൻ' അവതരിപ്പിച്ചതെല്ലാം ഇതിനെല്ലാം ഉദാഹരണമാണ്. പുതിയ നിറങ്ങൾ അതത് ബൈക്കുകളിൽ പര്യവേക്ഷണത്തിന്റെയും വിനോദത്തിന്റെയും ആത്മാവിനെ ഊന്നിപ്പറയുന്നുവെന്ന് ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് പറയുന്നു.

യെസ്ഡി അഡ്വഞ്ചറിലെ വൈറ്റ്ഔട്ട് നിറം പർവതങ്ങളിലെ മഞ്ഞുവീഴ്ച്ചയുള്ള ഭൂപ്രദേശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം സ്‌ക്രാംബ്ലറിലെ ബോൾഡ് ബ്ലാക്ക് ഷേഡ് സ്റ്റെൽത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും കമ്പനി പറയുന്നു. രണ്ട് ബൈക്കുകൾക്കും ഒരേ 334 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. എന്നാൽ രണ്ട് മോഡലുകളിലും വ്യത്യസ്‌ത പവർ കണക്കുകളാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്.

കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്‌ഡി

യെസ്‌ഡി അഡ്വഞ്ചറിൽ ഈ എഞ്ചിൻ 29.8 bhp പവറിൽ 29.84 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഇതേ യൂണിറ്റ് സ്‌ക്രാംബ്ലറിൽ 28.7 bhp പവറിൽ 28.2 Nm torque വരെയാണ് വികസിപ്പിക്കുന്നത്. രണ്ട് ബൈക്കുകൾക്കും 6-സ്പീഡ് ഗിയർബോക്‌സും അസിസ്റ്റും സ്ലിപ്പർ ക്ലച്ചും യുഎസ്ബി ചാർജിംഗും സ്റ്റാൻഡേർഡായി ലഭിക്കും. റോഡ്, റെയിൻ, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് മോഡുകളുള്ള ഡ്യുവൽ ചാനൽ എബിഎസും ഉണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റി അഡ്വഞ്ചറിന് അധികമായി ലഭിക്കുന്നുണ്ട്.

രണ്ട് ബൈക്കുകളും ഡ്യുവൽ പർപ്പസ് ഉദ്ദേശ്യത്തോടെ നിർമിച്ചെടുത്തതാണ്.രാജ്യത്ത് വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളാണ് യെസ്‌ഡി സ്‌ക്രാംബ്ലർ എന്നതും ശ്രദ്ധേയമാണ്. റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്ല്യു G310 GS എന്നിവയുമായാണ് യെസ്ഡി അഡ്വഞ്ചർ ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്. അതേസമയം സ്‌ക്രാംബ്ലർ പതിപ്പിന് നേരിട്ടുള്ള എതിരാളികളൊന്നുമില്ല.

കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്‌ഡി

പുതിയ ബോൾഡ് ബ്ലാക്ക് കളർ ഓപ്ഷന് പുറമെ ഫയർ ഓറഞ്ച്, യെല്ലിംഗ് യെല്ലോ, ഔട്ട്ലോ ഒലിവ്, റെബൽ റെഡ്, മീൻ ഗ്രീൻ, മിഡ്-നൈറ്റ് ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളിൽ കൂടി സ്‌ക്രാംബ്ലർ സ്വന്തമാക്കാനാവും. പുതിയ വേരിയന്റിന്റെ അവതരണത്തോടെ 2.11 ലക്ഷം മുതൽ 2.16 ലക്ഷം രൂപ വരെയാണ് യെസ്‌ഡി സ്ക്രാംബ്ലറിന്റെ എക്സ്ഷോറൂം വില വരുന്നത്. ആന്റി ലോക്കിംഗ് ബ്രേക്കിംഗ് സംവിധാനത്തോടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി മോഡലിൽ അവതരിപ്പിച്ചിരിക്കുന്നത്. 192 കിലോഗ്രാം ഭാരവും 12.5 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണുള്ളത്.

മറുവശത്ത് പുതിയ വൈറ്റ്ഔട്ട് ഓപ്ഷനുകൾക്ക് പുറമെ സ്ലിക്ക് സിൽവർ, മാമ്പോ ബ്ലാക്ക്, റേഞ്ചർ ക്യാമോ എന്നീ മൂന്ന് കളർ ഓപ്ഷനിൽ കൂടി യെസ്‌ഡി അഡ്വഞ്ചർ വാങ്ങാനാവും. ഇതിന് 2.15 ലക്ഷം മുതൽ 2.24 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ആന്റി ലോക്കിംഗ് ബ്രേക്കിംഗ് സംവിധാനവുമായി എത്തുന്ന ADV ബൈക്കിന് മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ അഡ്വഞ്ചർ ബൈക്കിന് 198 കിലോഗ്രാം ഭാരവും 15.5 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമുണ്ട്.

Most Read Articles

Malayalam
English summary
Yezdi launched new colour options for adventure and scrambler motorcycles details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X